നമ്മുടെ നാട്ടിൽ കുറച്ചു നാളുകളായി കണ്ടുവരുന്ന പുതിയ മത്സ്യ കൃഷിയാണ് ബയോ ഫ്ലോക്ക്. ഒരു ചെറിയ ടാങ്കിൽ ഒരുപാട് മത്സ്യങ്ങളെ തീറ്റ കൊടുത്തു വളർത്തുകയാണ് ഇതിൽ. ഇത്തരം മീനുകൾക്കു ഒരുപാട് ആവശ്യക്കാരുണ്ട്. ഇനിയും ഇവയെ പറ്റി അറിയാത്തവരും ഉണ്ട്. ഈ കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ് ആണ് ഇവിടെ പറയാൻ പോകുന്നത്. ഇത്തരത്തിൽ മത്സ്യക്കൃഷി ഉള്ള ആളുകളെ എല്ലാം…

ശരിയാണ് നാട്ടിൽ ഇത് തട്ടിയിട്ട് നടക്കാൻ കഴിയുന്നില്ല എന്ന് പറയുന്ന അത്രയും ഉണ്ട്. എന്നാലും വീണ്ടും ഒരുപാട് എണ്ണത്തിനു സാധ്യത ഉണ്ട്. സ്വന്തമായി eCommerce വെബ്സൈറ്റ് ഉണ്ടാക്കാനോ മാർക്കറ്റിംഗ് ചെയ്യാനോ അറിയില്ലാത്ത എന്നാൽ നന്നായി തയ്ക്കാനും അല്ലെങ്കിൽ ഡിസൈൻ ചെയ്യാനും അറിയാവുന്ന ഒരുപാട് പേരുണ്ട് നമ്മുടെ ചുറ്റും. അതിൽ പറ്റുന്ന അത്രയും പേരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ. മാളുകൾ കണ്ടിട്ടുണ്ടാകുമല്ലോ, ഒരു വലിയ കെട്ടിടം പണിത്…

നമ്മുടെ നാട്ടിൽ ഒരുപാട് ജിംനേഷ്യങ്ങൾ നിലവലുണ്ട്, അതുപോലെ തന്നെ പേർസണൽ ട്രെയിനിങ് കൊടുക്കുന്നവരും. എന്നാൽ വലിയ ജിമ്മുകൾ ഒഴികെ ആരും ടെക്നോളജി ഉപയോഗിച്ച് കാണുന്നില്ല. ജിമ്മിലെ മെമ്പർഷിപ്പ് മുതൽ ഓരോരുത്തർക്കും ഉണ്ടായ മാറ്റങ്ങൾ വരെ രേഖപ്പെടുത്താൻ കഴിയുന്ന അപ്ലിക്കേഷൻ ഉണ്ടാക്കിയാൽ സാദ്ധ്യതകൾ ഉണ്ട്. ഒരു പോർട്ടൽ രൂപത്തിൽ ഉണ്ടാക്കിയാൽ വീണ്ടും കുറേകൂടി ഉപയോഗം ഉണ്ടാകും. പുതിയ ഒരു സ്ഥലത്തു ചെല്ലുന്ന ഒരാൾക്കു ആ പ്രദേശത്തെ എല്ലാ ജിമ്മിലും…

ആപ്പ് ഒന്നും വേണ്ടാത്ത ഒരു നാടൻ ഐഡിയ പറയാം. ഒരുപക്ഷെ പല സ്ഥലങ്ങളിലും ഇപ്പോഴേ നടക്കുന്നത് ആയിരിക്കാം എന്നാലും എന്റെ അറിവിൽ ഇല്ലാത്തത് കൊണ്ട് എനിക്ക് ഇതൊരു പുതിയ ആശയമാണ്. മുട്ടകൾക്ക് എന്നും നല്ല ഡിമാൻഡ് ഉള്ളവയാണ്. ഇടയ്ക്ക് ചൈന മുട്ട ഇറങ്ങി എന്നെല്ലാം ഒരുപാട് പ്രചാരണങ്ങൾ നടന്നിരുന്നു. ഇന്നും അതിന് ഒരു വ്യക്തത ഉണ്ടായിട്ടില്ല. എന്തായാലും നല്ല നാടൻ മുട്ടകൾക്ക് ആവശ്യക്കാരുണ്ട്. ഒരു പ്രദേശത്ത് താമസിക്കുന്ന…

ഈ ലോകത്ത് ഏറ്റവും ബുദ്ധിമുട്ട് ഏറിയ ഒരു കാര്യമാണ് ആരെയെങ്കിലും ഇമ്പ്രെസ്സ് ചെയ്യുക എന്നത്. പ്രിത്യേകിച്ചു നമ്മൾ ഇമ്പ്രെസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആള് ഇത്തിരി ട്രാക്ക് റെക്കോർഡും ഫാൻ ബേസും ഒക്കെ ഉള്ള ആളും നമ്മൾക്ക് ഇതൊന്നും ഇല്ലെങ്കിൽ its very very tough.. ചെറിയ പരിപാടികൾ ഒന്നും ഏൽക്കില്ല, അവരുടെ ശ്രദ്ധയിൽ പെടുക പോലുമില്ല. അത്തരത്തിൽ ഒരു അവസ്ഥയിൽ പെട്ടപ്പോൾ ദൈവമായി എനിക്ക് തോന്നിപ്പിച്ചു തന്ന…

ഫേസ്ബുക്കിൽ എഴുതാൻ തുടങ്ങി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു ചിന്ത പോയത് എഴുതുന്നത് എല്ലാം മറ്റ് എവിടെയെങ്കിലും കൂടി സൂക്ഷിച്ചു വയ്ക്കണം എന്ന്. മാത്രമല്ല പേജിൽ നിന്ന് പഴയ എഴുത്തുകൾ കണ്ടുപിടിക്കുക എന്നതും പ്രയാസമുള്ള കാര്യമാണ്. മിക്കവാറും ആരെങ്കിലും സംശയങ്ങൾ ചോദിച്ചു മെസ്സേജ് അയക്കുമ്പോൾ പണ്ട് എഴുതിയ ഏതെങ്കിലും പോസ്റ്റിൽ അതിന് ഉത്തരം ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൊടുത്താൽ എളുപ്പമാണ്. ബ്ലോഗ് ആയാൽ ഇതിനെല്ലാം…

കോളേജ് കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഒരു കൂട്ടുകാരൻ adsense എന്ന ഗൂഗിളിന്റെ പദ്ധതിയെപ്പറ്റി പറയുന്നത്. അവനു സിനിമയുടെ വാർത്തകളും നടിമാരുടെ ചിത്രങ്ങളും മറ്റും ഇടുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. കുറച്ചു വർഷങ്ങൾ ആയിട്ട് അതിൽ നിന്ന് അവനു വരുമാനവും ഉണ്ടെന്ന് കേട്ടതോടെ എനിക്ക് വലിയ ആവേശമായി. ആ സമയം അറിയാമല്ലോ, എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കുക എന്ന് മുട്ടി നിൽക്കുന്ന സമയമാണ്. ആദ്യമെ വെബ്സൈറ്റ് ഒന്നും വേണ്ട ഗൂഗിളിന്റെ…

വർഷങ്ങൾക്ക് മുൻപാണ്, ഒരു പെൺകുട്ടിയെ കാണുന്നതും ഇഷ്ടം തോന്നുന്നതും ഒക്കെ സ്വാഭാവികമായ കാര്യമാണല്ലോ, എന്നാൽ ആ പെൺകുട്ടിയുടെ പിറകെ ഒരു പതിനായിരം ആളുകൾ നടക്കുകയും, നമ്മൾ ഒരു സെമി ഇൻട്രോവേർട്ട് അഥവാ സംസാരിച്ചു ഇമ്പ്രെസ്സ് ചെയ്യാൻ അറിയാതെ ഒതുങ്ങി കൂടി നടക്കുകയും ചെയ്യുന്ന ആളാണെങ്കിലോ.. അത്തരം ഒരു സാഹചര്യത്തിൽ എനിക്ക് ലഭിച്ച ഒരു ആശയവും അത് നടപ്പാക്കിയ രീതിയുമാണ് ഈ കഥയിലൂടെ പങ്ക് വയ്ക്കാൻ പോകുന്നത്. നമ്മുടെ…

ഇതും എന്റെ അടുക്കൽ വന്ന അന്വേഷണത്തിൽ നിന്ന് തന്നെ ജന്മം കൊണ്ടതാണ്. പ്രോപ്പർട്ടി മാനേജ് ചെയ്യാൻ ഒരുപാട് സോഫ്റ്റ്‌വെയർ ഉണ്ട്. നമ്മുടെ നാട്ടിൽ അത്രയ്ക്ക് ആളുകൾ ഉപയോഗിക്കുന്നില്ല എങ്കിലും വിദേശ രാജ്യങ്ങളിൽ എല്ലാം ഇത് സർവ്വസാധാരണമാണ്. അങ്ങനെ വിദേശത്തു നിന്ന് വന്ന ഒരു ആവശ്യമായിരുന്നു വ്യത്യസ്തമായി ഒരു രീതിയിൽ ഇത്തരം ഒന്ന് പ്ലാൻ ചെയ്യാമോ എന്നത്. ഇത്തരം ഒരു അപ്ലിക്കേഷനു മൂന്നു ഭാഗങ്ങൾ ആണ് പ്രധാനമായും ഉള്ളത്.…

സംരംഭകൻ പേജിൽ ഒരു ആശയം ഇട്ടിരുന്നു, നല്ല പ്രതികരണം ലഭിക്കുക ഉണ്ടായി. അതിന്റെ കുറച്ചു പോരായ്മകളും കുറച്ചു പേര് ചൂണ്ടി കാണിക്കുക ഉണ്ടായി. എന്റെ പേജിൽ പോസ്റ്റ്‌ ചെയ്തതിൽ വച്ച് ഏറ്റവും ഹിറ്റ്‌ ആയ ആശയം ഇതായിരുന്നു എങ്കിൽ പിന്നെ അതുകൂടി പരിഹരിച്ചു കുറച്ചു വിശദമായി അങ്ങ് എഴുതാമെന്ന് കരുതി. ആശയം സിംപിളാണ്.. “കമ്പനികളിൽ ചെയ്യുന്നത് പോലെ, basic സാലറി + ബസിന്റെ കളക്ഷനിൽ ഒരു വിഹിതം…

വെറുതെ തോന്നിയ ഒരു ആശയം കൊണ്ട് കുറെ കാശ് പോകുന്നത് കണ്ടിട്ടുണ്ടോ, അങ്ങനെ ഒരു കഥയാണ് ഇത്. Makeyourcards ഒറ്റയ്ക്കു എല്ലാം ചെയ്ത് കുറച്ചു ഓടിച്ചപ്പോൾ ഒരുപാട് ആത്മവിശ്വാസം തോന്നി, അതിന്റെ കൂടെ കുറച്ചു അബദ്ധങ്ങളും അറിവില്ലായ്മയും കൂടി ചേർന്നപ്പോൾ സംഭവിച്ചതാണ് ഇത്. ഒറ്റയ്ക്കു ഇത്രയും ചെയ്യാൻ കഴിഞ്ഞെങ്കിൽ ഒരു ടീം കൂടെ ഉണ്ടെങ്കിൽ ഇതിലും ഒരുപാട് ചെയ്യാൻ പറ്റുമല്ലോ എന്ന ചിന്തയിൽ നിന്ന് കുറച്ചു സ്റ്റാഫിനെ…

കൊറോണ പടർന്നു പിടിച്ച സമയത്ത് സർക്കാർ മദ്യപാനികൾക്ക് വേണ്ടി ഒരു ആപ്പ് പുറത്ത് ഇറക്കിയിരിന്നു. അതിന്റെ ടെൻഡർ വിളിച്ചതും കൊടുത്തതും ഒന്നും അറിഞ്ഞിരുന്നില്ല, ഏതാണ്ട് എന്റെ പോലുള്ള ഒരു കമ്പനിക്കാണ് അതിന്റെ ടെൻഡർ കിട്ടിയത്. അതിന്റെ ഫൗണ്ടർമാരെ എനിക്ക് നേരിട്ട് പരിചയം ഇല്ലെങ്കിലും അവരെ അറിയാം. അങ്ങനെ ഒരു സാധനം ഇറങ്ങാൻ പോകുന്നത് കണ്ടപ്പോൾ എനിക്കും ഒരെണ്ണം പ്ലാൻ ചെയ്യാൻ തോന്നി. എന്നാൽ അവർ ചെയ്തതിലും കൂടുതൽ…