Category

Projects

Category

If asked what was the best decision of my life, I would take this picture and show you. After all, this 5.1 speaker was one of the first things I bought when I got a job almost 10 years ago. I listened to the song here and there for a few days, but somehow I hesitated to use it. It has been taken to the office. After seeing it sitting there gathering dust, finally it was sitting on the terrace of the house with other things for 5 years. Last January, the electrician who came to the house to do some repairs saw it lying on the terrace and asked if it had been abandoned. Then the elder himself gave an idea that it can be made Bluetooth by placing a small board. It was an idea that occurred to me while sitting on the sit out that night, and…

വളരെ നിസാരം എന്ന് തോന്നുന്ന ഒരു ആശയം, അത് പ്രാവർത്തികം ആക്കുവാൻ വേണ്ടി പരിശ്രമിക്കുമ്പോൾ മികച്ച ഒന്നായി പരിണമിക്കും. അതിന്റെ ഒരു ഉദാഹരണമാണ് എന്റെ ഈ പ്രൊജക്റ്റ്‌. പണ്ട് നമ്മൾ വിശേഷ അവസരങ്ങളിലും പിറന്നാളിനും ഒക്കെ ആശംസകൾ കാർഡുകളുടെ രൂപത്തിൽ അയക്കുമായിരുന്നല്ലോ. ഫോൺ വന്നതോടെ അതിന്റെ പ്രാധാന്യം കുറഞ്ഞു, മൊബൈൽ ഫോണും sms പിന്നെ സ്മാർട്ട്‌ ഫോണുകൾ കൂടെ ആയപ്പോൾ അങ്ങനെ ഒന്ന് ചരിത്രത്തിലേക്ക് മാഞ്ഞു. എന്നാൽ…

ഫേസ്ബുക്കിൽ എഴുതാൻ തുടങ്ങി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു ചിന്ത പോയത് എഴുതുന്നത് എല്ലാം മറ്റ് എവിടെയെങ്കിലും കൂടി സൂക്ഷിച്ചു വയ്ക്കണം എന്ന്. മാത്രമല്ല പേജിൽ നിന്ന് പഴയ എഴുത്തുകൾ കണ്ടുപിടിക്കുക എന്നതും പ്രയാസമുള്ള കാര്യമാണ്. മിക്കവാറും ആരെങ്കിലും സംശയങ്ങൾ ചോദിച്ചു മെസ്സേജ് അയക്കുമ്പോൾ പണ്ട് എഴുതിയ ഏതെങ്കിലും പോസ്റ്റിൽ അതിന് ഉത്തരം ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൊടുത്താൽ എളുപ്പമാണ്. ബ്ലോഗ് ആയാൽ ഇതിനെല്ലാം…

കോളേജ് കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഒരു കൂട്ടുകാരൻ adsense എന്ന ഗൂഗിളിന്റെ പദ്ധതിയെപ്പറ്റി പറയുന്നത്. അവനു സിനിമയുടെ വാർത്തകളും നടിമാരുടെ ചിത്രങ്ങളും മറ്റും ഇടുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. കുറച്ചു വർഷങ്ങൾ ആയിട്ട് അതിൽ നിന്ന് അവനു വരുമാനവും ഉണ്ടെന്ന് കേട്ടതോടെ എനിക്ക് വലിയ ആവേശമായി. ആ സമയം അറിയാമല്ലോ, എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കുക എന്ന് മുട്ടി നിൽക്കുന്ന സമയമാണ്. ആദ്യമെ വെബ്സൈറ്റ് ഒന്നും വേണ്ട ഗൂഗിളിന്റെ…

വെറുതെ തോന്നിയ ഒരു ആശയം കൊണ്ട് കുറെ കാശ് പോകുന്നത് കണ്ടിട്ടുണ്ടോ, അങ്ങനെ ഒരു കഥയാണ് ഇത്. Makeyourcards ഒറ്റയ്ക്കു എല്ലാം ചെയ്ത് കുറച്ചു ഓടിച്ചപ്പോൾ ഒരുപാട് ആത്മവിശ്വാസം തോന്നി, അതിന്റെ കൂടെ കുറച്ചു അബദ്ധങ്ങളും അറിവില്ലായ്മയും കൂടി ചേർന്നപ്പോൾ സംഭവിച്ചതാണ് ഇത്. ഒറ്റയ്ക്കു ഇത്രയും ചെയ്യാൻ കഴിഞ്ഞെങ്കിൽ ഒരു ടീം കൂടെ ഉണ്ടെങ്കിൽ ഇതിലും ഒരുപാട് ചെയ്യാൻ പറ്റുമല്ലോ എന്ന ചിന്തയിൽ നിന്ന് കുറച്ചു സ്റ്റാഫിനെ…

കൊറോണ പടർന്നു പിടിച്ച സമയത്ത് സർക്കാർ മദ്യപാനികൾക്ക് വേണ്ടി ഒരു ആപ്പ് പുറത്ത് ഇറക്കിയിരിന്നു. അതിന്റെ ടെൻഡർ വിളിച്ചതും കൊടുത്തതും ഒന്നും അറിഞ്ഞിരുന്നില്ല, ഏതാണ്ട് എന്റെ പോലുള്ള ഒരു കമ്പനിക്കാണ് അതിന്റെ ടെൻഡർ കിട്ടിയത്. അതിന്റെ ഫൗണ്ടർമാരെ എനിക്ക് നേരിട്ട് പരിചയം ഇല്ലെങ്കിലും അവരെ അറിയാം. അങ്ങനെ ഒരു സാധനം ഇറങ്ങാൻ പോകുന്നത് കണ്ടപ്പോൾ എനിക്കും ഒരെണ്ണം പ്ലാൻ ചെയ്യാൻ തോന്നി. എന്നാൽ അവർ ചെയ്തതിലും കൂടുതൽ…

എന്റെ രണ്ട് സംരംഭങ്ങൾ പരാജയപ്പെട്ടു നിന്ന അവസ്ഥയിൽ നിന്ന് കരകയറാൻ ഒരുപാട് സഹായിച്ച ഒരു പ്രൊജക്റ്റ്‌ ആയിരുന്നു My Parish Diary. എല്ലാ കത്തോലിക്കാ പള്ളികളിലും വർഷവർഷങ്ങളിൽ ഡയറക്ടറി പുസ്തക രൂപത്തിൽ പ്രിന്റ് ചെയ്തു ഇറക്കുന്ന പതിവുണ്ട്. ചില വർഷങ്ങളിൽ ഇടവക ജനങ്ങളുടെ മുഴുവൻ വിവരങ്ങൾ അടങ്ങിയ വലിയ ഡയറക്ടറികളും ഇത്തരത്തിൽ ഇറക്കാറുണ്ട്. ഓരോ കുടുംബങ്ങളുടെ പേരും അംഗങ്ങളുടെ ഫോട്ടോകളും മറ്റും അടങ്ങിയ ഇത്തരം ഡയറക്ടറി പക്ഷെ…

2015 ൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി ജോലി ചെയ്യുന്ന സമയത്ത് എനിക്ക് മറ്റൊരു ടീമിന്റെ കൂടെ ഭാഗമായി ചെയ്യാൻ അവസരം ലഭിച്ച പ്രൊജക്റ്റ്‌ ആയിരുന്നു Ave Maria Rosary App. App ഉണ്ടാക്കാൻ പഠിക്കണം എന്നാഗ്രഹിച്ചു ഇരിക്കുന്ന സമയത്ത് തന്നെയാണ് ഇങ്ങനെ ഒരു അവസരം ലഭിച്ചത്. രണ്ടാമത് ഒന്ന് ആലോചിക്കാതെ തന്നെ ഞാൻ കൂടെ ചേരാൻ തീരുമാനിച്ചു. ജപമാല പ്രാർത്ഥന ചൊല്ലുന്ന ഒരു ആപ്പ് അതായിരുന്നു ഞങ്ങളുടെ…

Wall E എന്ന അനിമേഷൻ സിനിമ കണ്ട ആർക്കും അതിലെ നായകനായ സദാസമയവും വിഷണ്ണനായി ഇരിക്കുന്ന കുഞ്ഞൻ റോബോട്ടിനെ മറക്കില്ല. ഭൂമി ഉപേക്ഷിച്ചു മനുഷ്യരെല്ലാം ബഹിരാകാശത്തു താമസം തുടങ്ങിയപ്പോൾ ഭൂമിയിൽ വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യുക എന്ന തന്റെ ദൗത്യം നന്നായി നിർവഹിക്കാൻ നോക്കുന്ന റോബോട് ആണ് Wall E. Artificial Intelligence ഉള്ള റോബോട്ടിനു മറ്റൊരു റോബോട്ടിനോട് പ്രണയം തോന്നുന്നതും തുടർന്ന് മനുഷ്യരുടെ തിരിച്ചു വരവിനു വരെ…

2009 ൽ പുറത്തിറങ്ങിയ അമീർ ഖാൻ നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം ‘3 idiot’s’ ആണ് ഞാൻ ആദ്യമായി ഒരു ഡ്രോൺ കാണുന്നത്. സിനിമ കണ്ടുകഴിഞ്ഞപ്പോഴും അത്‌ തന്നെയായിരുന്നു മനസ്സിൽ. സിനിമയിൽ ഒരു കോളേജ് പ്രൊജക്റ്റ്‌ ആയിട്ടാണ് അത്‌ കാണിച്ചതെങ്കിലും അത്തരത്തിൽ ഒരെണ്ണം ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയതെ ഇല്ല. അതുമല്ല ഡ്രോൺ എന്നത് സിനിമക്ക് വേണ്ടി സൃഷ്ടിച്ച ഒരു മോഡൽ മാത്രമായിരിക്കും എന്നാണ് ആദ്യമൊക്കെ വിചാരിച്ചത്.…