ഇതും എന്റെ അടുക്കൽ വന്ന അന്വേഷണത്തിൽ നിന്ന് തന്നെ ജന്മം കൊണ്ടതാണ്. പ്രോപ്പർട്ടി മാനേജ് ചെയ്യാൻ ഒരുപാട് സോഫ്റ്റ്‌വെയർ ഉണ്ട്. നമ്മുടെ നാട്ടിൽ അത്രയ്ക്ക് ആളുകൾ ഉപയോഗിക്കുന്നില്ല എങ്കിലും വിദേശ രാജ്യങ്ങളിൽ എല്ലാം ഇത് സർവ്വസാധാരണമാണ്. അങ്ങനെ വിദേശത്തു നിന്ന് വന്ന ഒരു ആവശ്യമായിരുന്നു വ്യത്യസ്തമായി ഒരു രീതിയിൽ ഇത്തരം ഒന്ന് പ്ലാൻ ചെയ്യാമോ എന്നത്. ഇത്തരം ഒരു അപ്ലിക്കേഷനു മൂന്നു ഭാഗങ്ങൾ ആണ് പ്രധാനമായും ഉള്ളത്.…

സംരംഭകൻ പേജിൽ ഒരു ആശയം ഇട്ടിരുന്നു, നല്ല പ്രതികരണം ലഭിക്കുക ഉണ്ടായി. അതിന്റെ കുറച്ചു പോരായ്മകളും കുറച്ചു പേര് ചൂണ്ടി കാണിക്കുക ഉണ്ടായി. എന്റെ പേജിൽ പോസ്റ്റ്‌ ചെയ്തതിൽ വച്ച് ഏറ്റവും ഹിറ്റ്‌ ആയ ആശയം ഇതായിരുന്നു എങ്കിൽ പിന്നെ അതുകൂടി പരിഹരിച്ചു കുറച്ചു വിശദമായി അങ്ങ് എഴുതാമെന്ന് കരുതി. ആശയം സിംപിളാണ്.. “കമ്പനികളിൽ ചെയ്യുന്നത് പോലെ, basic സാലറി + ബസിന്റെ കളക്ഷനിൽ ഒരു വിഹിതം…

വെറുതെ തോന്നിയ ഒരു ആശയം കൊണ്ട് കുറെ കാശ് പോകുന്നത് കണ്ടിട്ടുണ്ടോ, അങ്ങനെ ഒരു കഥയാണ് ഇത്. Makeyourcards ഒറ്റയ്ക്കു എല്ലാം ചെയ്ത് കുറച്ചു ഓടിച്ചപ്പോൾ ഒരുപാട് ആത്മവിശ്വാസം തോന്നി, അതിന്റെ കൂടെ കുറച്ചു അബദ്ധങ്ങളും അറിവില്ലായ്മയും കൂടി ചേർന്നപ്പോൾ സംഭവിച്ചതാണ് ഇത്. ഒറ്റയ്ക്കു ഇത്രയും ചെയ്യാൻ കഴിഞ്ഞെങ്കിൽ ഒരു ടീം കൂടെ ഉണ്ടെങ്കിൽ ഇതിലും ഒരുപാട് ചെയ്യാൻ പറ്റുമല്ലോ എന്ന ചിന്തയിൽ നിന്ന് കുറച്ചു സ്റ്റാഫിനെ…

കൊറോണ പടർന്നു പിടിച്ച സമയത്ത് സർക്കാർ മദ്യപാനികൾക്ക് വേണ്ടി ഒരു ആപ്പ് പുറത്ത് ഇറക്കിയിരിന്നു. അതിന്റെ ടെൻഡർ വിളിച്ചതും കൊടുത്തതും ഒന്നും അറിഞ്ഞിരുന്നില്ല, ഏതാണ്ട് എന്റെ പോലുള്ള ഒരു കമ്പനിക്കാണ് അതിന്റെ ടെൻഡർ കിട്ടിയത്. അതിന്റെ ഫൗണ്ടർമാരെ എനിക്ക് നേരിട്ട് പരിചയം ഇല്ലെങ്കിലും അവരെ അറിയാം. അങ്ങനെ ഒരു സാധനം ഇറങ്ങാൻ പോകുന്നത് കണ്ടപ്പോൾ എനിക്കും ഒരെണ്ണം പ്ലാൻ ചെയ്യാൻ തോന്നി. എന്നാൽ അവർ ചെയ്തതിലും കൂടുതൽ…

എന്റെ രണ്ട് സംരംഭങ്ങൾ പരാജയപ്പെട്ടു നിന്ന അവസ്ഥയിൽ നിന്ന് കരകയറാൻ ഒരുപാട് സഹായിച്ച ഒരു പ്രൊജക്റ്റ്‌ ആയിരുന്നു My Parish Diary. എല്ലാ കത്തോലിക്കാ പള്ളികളിലും വർഷവർഷങ്ങളിൽ ഡയറക്ടറി പുസ്തക രൂപത്തിൽ പ്രിന്റ് ചെയ്തു ഇറക്കുന്ന പതിവുണ്ട്. ചില വർഷങ്ങളിൽ ഇടവക ജനങ്ങളുടെ മുഴുവൻ വിവരങ്ങൾ അടങ്ങിയ വലിയ ഡയറക്ടറികളും ഇത്തരത്തിൽ ഇറക്കാറുണ്ട്. ഓരോ കുടുംബങ്ങളുടെ പേരും അംഗങ്ങളുടെ ഫോട്ടോകളും മറ്റും അടങ്ങിയ ഇത്തരം ഡയറക്ടറി പക്ഷെ…

2015 ൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി ജോലി ചെയ്യുന്ന സമയത്ത് എനിക്ക് മറ്റൊരു ടീമിന്റെ കൂടെ ഭാഗമായി ചെയ്യാൻ അവസരം ലഭിച്ച പ്രൊജക്റ്റ്‌ ആയിരുന്നു Ave Maria Rosary App. App ഉണ്ടാക്കാൻ പഠിക്കണം എന്നാഗ്രഹിച്ചു ഇരിക്കുന്ന സമയത്ത് തന്നെയാണ് ഇങ്ങനെ ഒരു അവസരം ലഭിച്ചത്. രണ്ടാമത് ഒന്ന് ആലോചിക്കാതെ തന്നെ ഞാൻ കൂടെ ചേരാൻ തീരുമാനിച്ചു. ജപമാല പ്രാർത്ഥന ചൊല്ലുന്ന ഒരു ആപ്പ് അതായിരുന്നു ഞങ്ങളുടെ…

2012 ൽ ഡൽഹിയിൽ നിർഭയ പെൺകുട്ടിയുടെ ദാരുണമായ കൊലപാതകം നടന്ന വാർത്തകൾ കണ്ടപ്പോഴാണ് അതിനു പ്രതിവിധി ആയി ടെക്നോളജി കൊണ്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് ഞാൻ ചിന്തിച്ചത്. അന്ന് ചില ആശയങ്ങൾ തോന്നിയെങ്കിലും ഒന്നും പൂർണ്ണ രൂപത്തിൽ ആയിരുന്നില്ല. അത് പൂർണ്ണ രൂപം എടുക്കുന്നത് പിന്നെയും കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ്. കാരണം അപ്പോഴേക്കും എനിക്ക് കുറച്ചു ടെക്നോളജികൾ പഠിക്കാൻ അവസരം ലഭിച്ചിരുന്നു. ചുമ്മാ ഒരു ആശയം…

Wall E എന്ന അനിമേഷൻ സിനിമ കണ്ട ആർക്കും അതിലെ നായകനായ സദാസമയവും വിഷണ്ണനായി ഇരിക്കുന്ന കുഞ്ഞൻ റോബോട്ടിനെ മറക്കില്ല. ഭൂമി ഉപേക്ഷിച്ചു മനുഷ്യരെല്ലാം ബഹിരാകാശത്തു താമസം തുടങ്ങിയപ്പോൾ ഭൂമിയിൽ വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യുക എന്ന തന്റെ ദൗത്യം നന്നായി നിർവഹിക്കാൻ നോക്കുന്ന റോബോട് ആണ് Wall E. Artificial Intelligence ഉള്ള റോബോട്ടിനു മറ്റൊരു റോബോട്ടിനോട് പ്രണയം തോന്നുന്നതും തുടർന്ന് മനുഷ്യരുടെ തിരിച്ചു വരവിനു വരെ…

2009 ൽ പുറത്തിറങ്ങിയ അമീർ ഖാൻ നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം ‘3 idiot’s’ ആണ് ഞാൻ ആദ്യമായി ഒരു ഡ്രോൺ കാണുന്നത്. സിനിമ കണ്ടുകഴിഞ്ഞപ്പോഴും അത്‌ തന്നെയായിരുന്നു മനസ്സിൽ. സിനിമയിൽ ഒരു കോളേജ് പ്രൊജക്റ്റ്‌ ആയിട്ടാണ് അത്‌ കാണിച്ചതെങ്കിലും അത്തരത്തിൽ ഒരെണ്ണം ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയതെ ഇല്ല. അതുമല്ല ഡ്രോൺ എന്നത് സിനിമക്ക് വേണ്ടി സൃഷ്ടിച്ച ഒരു മോഡൽ മാത്രമായിരിക്കും എന്നാണ് ആദ്യമൊക്കെ വിചാരിച്ചത്.…

കോളേജ് കഴിഞ്ഞതോടെ ഇലക്ട്രോണിക്സ് ഏതാണ്ട് മുഴുവനായി ഉപേക്ഷിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ആക്രി കൊടുത്തതോടെ ഇനി ഒരിക്കലും അങ്ങോട്ടേക്ക് ഒരു മടങ്ങി വരവ് ഇല്ലെന്നു വിചാരിച്ചതാണ്. പക്ഷെ ചില കാര്യങ്ങൾ അങ്ങനെ ആണല്ലോ, നമ്മൾ ഉപേക്ഷിക്കുമ്പോൾ ആയിരിക്കും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നത്. അങ്ങനെ ഒരു പ്രിത്യേക സാഹചര്യത്തിൽ ഇലക്ട്രോണിക്സ് വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. പഴയതിലും കൂടുതൽ കരുത്തോടെ. എനിക്ക് അവിടെ ഒരു…

എല്ലാ ക്രിസ്തുമസിനും പുതിയതായി എന്തെങ്കിലും ചെയ്യുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ കോളേജ് ഒക്കെ കഴിഞ്ഞു പിന്നെ അങ്ങനെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ട്രാക്ക് തെറ്റി കിടക്കുവാണ് എന്ന ഒരു തോന്നൽ ഉള്ളിൽ ഉണ്ടായാൽ പിന്നെ ഇതുപോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ നമ്മൾ മറക്കും. ഇനി മറന്നില്ലെങ്കിലും അതൊന്നും ചെയ്യാൻ ഒരു താല്പര്യവും തോന്നുകയുമില്ല. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു ട്രാക്കിൽ കയറിയപ്പോൾ പഴയ…