Richard Browning – ഈ പേര് കേട്ടിട്ട് ഇല്ലെങ്കിലും ഈ വിഡിയോയിൽ ഉള്ള സംഭവം എവിടെ എങ്കിലുമൊക്കെ നിങ്ങൾ കണ്ടിട്ടുണ്ടാകും. സംഗതി ഒരു Jet Suit ആണ്. ഒരു മനുഷ്യനെ നിസാരമായി വായുവിലേക്ക് ഉയർത്തി പറക്കാൻ സഹായിക്കുന്ന Jet Suit.അതും ലോകത്തിലെ തന്നെ ഏറ്റവും വേഗത ഏറിയ Jet Suit ആണ് Richard Browning നേതൃത്വം കൊടുക്കുന്ന Gravity Industries എന്ന ബ്രിട്ടീഷ് കമ്പനിയുടെ കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ…
നമ്മുടെ നാട്ടിൽ ഒരുപാട് പേര് വീട്ടിൽ ഇരുന്നു നല്ല നല്ല കേക്ക് ഉണ്ടാക്കി വിൽക്കുന്നുണ്ട്. നമ്മൾ അറിയാത്തവരും ഉണ്ട്, അത് മാത്രമല്ല അവരുടെ അടുത്ത് എത്ര തരം വെറൈറ്റി ഉണ്ടെന്നും അതിന്റെ വിലയും എല്ലാം അറിയണേൽ എല്ലാവരെയും വിളിച്ചു ചോദിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. അവരുടെ പേജിലും മറ്റും പട്ടിക ഉണ്ടെങ്കിലും അത് പഴയത് ആകുമ്പോൾ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാനും കഴിയില്ല. ഇങ്ങനെ കേക്ക് വിൽക്കുന്നവരെ എല്ലാം കൂട്ടി…
നമ്മുടെ നാട്ടിൽ നിന്ന് ഒരുപാട് പേര് വിദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. അതിൽ തന്നെ കണ്ടു വരുന്ന ഒരു ട്രെൻഡ് ആണ് വിദേശത്തു ഉള്ള മക്കളുടെ കൂടെ താമസിക്കാൻ ആറ് മാസവും ഒരു വർഷവും ഒക്കെ വീട് പൂട്ടി പോകുന്ന മാതാപിതാക്കൾ.അവർ അവിടെ സ്ഥിരമായി നിൽക്കാൻ പോകുന്നത് അല്ല, അതുകൊണ്ട് തന്നെ വീടും വീട്ടിലെ വാഹനങ്ങളും ഒക്കെ ആരെങ്കിലും ഏല്പിച്ചിട്ട് പോകുകയാണ് പതിവ്. എന്നാലും ഒരു പ്രൊഫഷണൽ മൈന്റെനൻസ് കിട്ടാത്തത്…
MVD പുതിയ ക്യാമറ റോഡിൽ മുഴുവൻ വയ്ക്കുന്നു എന്ന് കണ്ടപ്പോൾ എന്റെ ഒരു സുഹൃത്ത് മെസ്സേജ് അയച്ചതാണ് അതിനെ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു ആപ്പ് നിർമ്മിക്കാൻ. തുടർന്ന് അതും കുറച്ചു ആശയങ്ങളും കൂട്ടി ചേർത്ത് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടതും ഒരുപാട് നെഗറ്റീവ് കമന്റ് ലഭിക്കുക ഉണ്ടായി. നിലവിൽ അത്തരം ആപ്പുകൾ ഉണ്ടെന്നും പിന്നെ ഈ ആപ്പ് നിയമം ലംഘിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ആണെന്നും ഒക്കെയായിരുന്നു അത്. നിലവിൽ…
2016 ൽ ആണ് Virutual reality, Augment Reality എന്നിവയെ പരിചയപ്പെടുന്നത്. അന്ന് അതെല്ലാം ആരംഭിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. അന്ന് തോന്നിയ ഒരു ആശയമാണ് ഇവിടെ പറയുന്നത്. നമ്മൾ പഠിച്ചിരുന്ന കാലത്ത് പുസ്തകത്തിൽ ഉള്ളതിനേക്കാൾ എളുപ്പത്തിൽ മനസിലായിരുന്നത് അത് ചെയ്തു കാണാൻ കഴിയുമ്പോൾ ആയിരുന്നില്ലേ. എന്നാലും എല്ലാ കാര്യങ്ങളും അങ്ങനെ ചെയ്തു കാണിക്കാൻ കഴിയില്ലല്ലോ. പക്ഷെ അങ്ങനെ പഠിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറന്നു പോകുകയില്ല. പുസ്തകത്തിൽ ഉള്ളതിന്റെ…
നടക്കുമെന്ന് മനസ് ഉറപ്പിച്ചു പറയുന്ന വർഷങ്ങളായി മനസിൽ ഉള്ള ഒരു ആശയമാണിത്. ഒരു സ്‌ക്രീനിൽ അതിന്റെ പിന്നിൽ ഉള്ള കാഴ്ചകൾ നമ്മുടെ കണ്ണ് കൊണ്ട് കാണുന്ന അതേ റെസൊല്യൂഷനിൽ കാണിക്കാൻ കഴിഞ്ഞാൽ, ആ സ്ക്രീൻ അവിടെ ഉള്ളതായി തോന്നുകയില്ല. സ്ക്രീനിനു അരികുകൾ ഉണ്ടാകാൻ പാടില്ല, ഏറ്റവും അറ്റം വരെ ഡിസ്പ്ലേ ഉണ്ടായിരിക്കണം. പിന്നിലെ കാഴ്ചകൾ ഒപ്പിയെടുക്കുന്ന ക്യാമറയും സ്ക്രീനും തമ്മിൽ കുറച്ചു ഗ്യാപ് ഇട്ടാൽ അതിന്റെ ഇടയിൽ…
വീടിന് ഓട്ടോമേഷൻ ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാൽ അത് അത്യാവശ്യം പണക്കാർക്ക് മാത്രം കഴിയുന്ന ഒന്നാണ്. അത്യാവശ്യം വേണ്ട കുറച്ചു കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി കുറഞ്ഞ ചിലവിൽ ഒരു സിസ്റ്റം ഉണ്ടക്കാൻ കഴിഞ്ഞാൽ അതിന് നല്ല സ്വീകാര്യത ലഭിക്കാൻ സാധ്യത ഉണ്ട്. മെയിൻ ഹാളിലെ ലൈറ്റ്, പുറത്തെ ഒന്നുരണ്ടു ലൈറ്റ്, ഒന്നോ രണ്ടോ ക്യാമറ, പിന്നെ intruder alert എന്നിവ മാത്രം അടങ്ങുന്ന ചെറിയ…
ഈ വെബ്സൈറ്റ് ഉണ്ടാക്കികൊണ്ട് ഇരുന്നപ്പോൾ തോന്നിയ ഒരു ആശയമാണ്. പണ്ട് എന്റെ ബ്ലോഗിലും ഇത്തരത്തിൽ ഒരെണ്ണം ഇട്ടിരുന്നു. അത് ഒരു വാച്ച് പോലെ കയ്യിൽ കെട്ടുന്ന വസ്തു മുന്നിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടെങ്കിൽ വൈബ്രേറ്റ് ചെയ്യുന്ന വിധത്തിൽ ഡിസൈൻ ചെയ്തതാണ്. എന്നാൽ ഇപ്പോൾ പറയാൻ പോകുന്നത് അതിന്റെ കുറച്ചുകൂടി കൂടിയ വേർഷൻ ആണ്. കയ്യിലും കാലിലും പിൻഭാഗത്തും വച്ചിരിക്കുന്ന കണ്ണാടിയിലും എല്ലാം സെൻസർ ഉണ്ടായിരിക്കും. അന്ധനായ ഒരാൾ…
നമ്മുടെ നാട്ടിൽ കുറച്ചു നാളായി കണ്ടുവരുന്ന പുതിയ മത്സ്യകൃഷിയാണ് Bio Flock. ഒരു ചെറിയ ടാങ്കിൽ ഒരുപാട് മീനിനെ തീറ്റ കൊടുത്തു വളർത്തുന്നതാണ് ഇതിന്റെ രീതി. തീറ്റ മാത്രമല്ല അവയ്ക്ക് പ്രിത്യേകതരം പമ്പ് ഉപയോഗിച്ച് വായുവും നൽകണം, അല്പസമയം ഈ വായു മുടങ്ങിയാൽ തന്നെ മത്സ്യങ്ങൾ മുഴുവൻ ചത്തു പോകും. അതുകൊണ്ട് തന്നെ ഇങ്ങനെ കൃഷി ചെയ്യുന്നവർ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നാണ് മത്സ്യങ്ങളെ വളർത്തുന്നത്. ഒന്നിൽ കൂടുതൽ…
ഒന്നിൽ കൂടുതൽ കാറുകളുമായി സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ ഒക്കെ ഒരുമിച്ചു യാത്ര പോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ സഹായം ആകുന്ന ഒരു ഫീച്ചർ ആണിത്. അങ്ങനെ യാത്രകൾ പോകുമ്പോൾ വഴി അറിയില്ലെങ്കിൽ രണ്ട് ഓപ്ഷൻ ആണ് നിലവിൽ ഉള്ളത്. എല്ലാവരും navigation ഇടുക, അല്ലെങ്കിൽ മുന്നിൽ പോകുന്ന വണ്ടിയെ കൃത്യമായി ഫോളോ ചെയ്യുക. എന്നാൽ ഇടയിൽ മറ്റ് വണ്ടികൾ കയറുമ്പോൾ അത് ശല്യമാകും. മുന്നിൽ പോയവരെ കാണാതെ പോകും,…
ഒന്നുണ്ടാക്കാൻ ഒരിക്കൽ ചെറുതായി ശ്രമിച്ചു പരാജയപ്പെട്ട ആശയമാണ്, നിലവിൽ ആരെങ്കിലും നിർമ്മിച്ചോ എന്നറിയില്ല. പുതിയ കാറുകളിൽ Head Up Display എന്ന പേരിൽ ഒരു സംവിധാനം ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടുണ്ട്. മാപ് മുതലായ കാര്യങ്ങൾ ഡിസ്പ്ലേ ചെയ്യുന്ന ഒരു ട്രാൻസ്പരന്റ് സ്ക്രീൻ ആണ് അത്. Head up display in Windshield ഇതുപോലെ നമ്മൾക്ക് ഹെൽമെറ്റിന്റെ മുന്നിലുള്ള ഗ്ലാസിൽ അത്യാവശ്യം വിവരങ്ങൾ ഡിസ്പ്ലേ ചെയ്യാൻ കഴിഞ്ഞാൽ…
നമ്മുടെ നാട്ടിൽ ഒരുപാട് വാഹനാപകടങ്ങൾ ദിവസവും ഉണ്ടാകാറുണ്ട്. അതിന് മുഴുവനായി ഒരു സൊല്യൂഷൻ നിർമ്മിക്കുക എന്നത് അസാധ്യമാണ്. എന്നിരുന്നാലും ചില കാര്യങ്ങൾക്കു പരിഹാരം ഉണ്ടാക്കാൻ കഴിയാവുന്നതാണ്. അതിൽ പെട്ട ഒന്നാണ് ആർക്കെങ്കിലും അപകടം സംഭവിച്ചാൽ അത് ആരും അറിയാതെ പോകുന്നത്. മിക്കവാറും രാത്രികളിൽ സംഭവിക്കുന്ന അപകടങ്ങൾ ഒക്കെ ആരെങ്കിലും അറിയുന്നത് നേരം വെളുക്കുമ്പോൾ ആയിരിക്കും. പകലും അങ്ങനെ സംഭവിക്കാറുണ്ട്. മറ്റ് ചിലപ്പോൾ അപകടം കണ്ടാലും അവരെ രക്ഷിക്കാനോ…