Tag

waste recycling

Browsing

ഏതാണ്ട് നാല് വയസ് ഉള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒരു സാധനം ഉണ്ടാക്കുന്നത്, എന്തോ വാങ്ങിച്ചപ്പോൾ കിട്ടിയ കാർഡ്ബോർഡ് ചുരുട്ടി താഴ്ഭാഗം പേപ്പർ കൊണ്ട് മൂടി റബ്ബർ ബാൻഡ് കൊണ്ട് കെട്ടി. ഒരു കൈപ്പിടി കൂടെ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയപ്പോൾ അതിന് ഒരു കോഫി മഗിന്റെ രൂപം വന്നു. വെറുതെ ചെയ്തത് ആണെങ്കിലും അത്‌ കണ്ടവർ എല്ലാം എന്നെ അഭിനന്ദിച്ചു, അത്‌ എന്താണെന്നു ഒന്നും മനസിലാക്കാൻ ഉള്ള പ്രായം ആയിട്ടില്ല എങ്കിലും എല്ലാവരുടെയും പെരുമാറ്റത്തിൽ നിന്ന് നല്ലത് എന്തോ ആണ് ഞാൻ ചെയ്തത് എന്നെനിക്ക് മനസിലായി. ആദ്യമായി ഉണ്ടാക്കിയ വസ്തുവിനെ ഒന്ന് പുനസൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ പിന്നീടും ഞാൻ പലതും ഉണ്ടാക്കിയിരുന്നു. ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ ചെയ്യാൻ തന്നെ എനിക്ക് ഒരു മുറി ഉണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങൾക്ക് ഒന്നും ഉപയോഗിക്കാതെ പഴയ വസ്തുക്കൾ കൂട്ടി ഇട്ടിരുന്ന ആ മുറി എന്റെ പരീക്ഷണശാല ആയിരുന്നു. ക്യാമറ ഒന്നും അന്ന് ഇല്ലാതിരുന്നത് കൊണ്ട് പലതിന്റെയും ചിത്രങ്ങൾ ഒന്നും എടുത്ത് സൂക്ഷിക്കാൻ കഴിഞ്ഞില്ല. അന്ന് ഒരു ഫോട്ടോ എടുക്കുക എന്നൊക്കെ പറഞ്ഞാൽ വളരെ ചിലവേറിയ പരിപാടി ആയിരുന്നു. എന്നാലും ചിലതിന്റെ ചിത്രങ്ങൾ എടുക്കുവാൻ സാധിച്ചു. മിക്കവാറും ഉപേക്ഷിച്ച സാധനങ്ങൾ കൂട്ടി ചേർത്ത് എന്തെങ്കിലും ഉണ്ടാക്കുക ആയിരുന്നു പതിവ്. വേണ്ടത്ര ഉപകരണങ്ങൾ കിട്ടാത്തത് കൊണ്ട് പാതി വഴിയിൽ നിന്നുപോയ ഉണ്ടാക്കലുകൾ ആയിരുന്നു മിക്കതും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു എമർജൻസി ലാംപ് ആയിരുന്നു ഇത്. മുഴുവൻ പാഴ്വസ്തുക്കളിൽ നിന്നാണ് ഉണ്ടാക്കിയത്. വല്യമ്മച്ചിക്ക് ഇൻസുലിൻ…