Tag

robot

Browsing

Wall E എന്ന അനിമേഷൻ സിനിമ കണ്ട ആർക്കും അതിലെ നായകനായ സദാസമയവും വിഷണ്ണനായി ഇരിക്കുന്ന കുഞ്ഞൻ റോബോട്ടിനെ മറക്കില്ല. ഭൂമി ഉപേക്ഷിച്ചു മനുഷ്യരെല്ലാം ബഹിരാകാശത്തു താമസം തുടങ്ങിയപ്പോൾ ഭൂമിയിൽ വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യുക എന്ന തന്റെ ദൗത്യം നന്നായി നിർവഹിക്കാൻ നോക്കുന്ന റോബോട് ആണ് Wall E. Artificial Intelligence ഉള്ള റോബോട്ടിനു മറ്റൊരു റോബോട്ടിനോട് പ്രണയം തോന്നുന്നതും തുടർന്ന് മനുഷ്യരുടെ തിരിച്ചു വരവിനു വരെ കാരണമാകുന്ന കുറെ സംഭവവികാസങ്ങളും ഒക്കെ അടങ്ങിയ പടമായിരുന്നു അത്‌. ആദ്യമായി കണ്ടപ്പോൾ മുതലേ Wall E ഒന്ന് ഉണ്ടാക്കണം എന്ന് ആഗ്രഹം തോന്നിയിരുന്നു. ചെറുപ്പത്തിൽ അത്‌ നടന്നില്ല, മുതിർന്നപ്പോൾ ഉണ്ടാക്കാൻ പറ്റും പക്ഷെ മടിയായി. പിള്ളേർ ഉണ്ടാക്കുന്നത് ഒക്കെ ഇപ്പോ ഉണ്ടാക്കിയാൽ മോശമല്ലേ എന്ന ചിന്തയിൽ അത്‌ ഉപേക്ഷിച്ചു ഇട്ടിരിക്കുകയായിരുന്നു. എന്നാൽ പിന്നീട് യൂട്യൂബിൽ ഒരുപാട് ആളുകൾ ഇതിനെ ഉണ്ടാക്കുന്ന വീഡിയോ കാണാൻ ഇടയായി. ഒക്കെ നല്ല പ്രായമുള്ള ആളുകൾ. അങ്ങനെ ലോകത്തുള്ള Wall E ഉണ്ടാക്കുന്നവർ എല്ലാം കൂടി ചേർന്ന Wall E Builders club എന്നൊരു സംഘടന വരെയുണ്ടെന്ന് കണ്ടപ്പോൾ വീണ്ടും ഒരു ആഗ്രഹം തോന്നി. തുടർന്ന് അതിന് വേണ്ടി ഇന്റർനെറ്റിൽ കുറെ പരതിയപ്പോളാണ് ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ നിന്നു ഇത് ആരും ഉണ്ടാക്കിയിട്ടില്ല. അതുകൂടി കണ്ടപ്പോൾ ഭയങ്കര ആവേശമായി. അങ്ങനെ ഇത് ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചു ഇരിക്കുമ്പോഴാണ് കൊറോണ വന്നു രണ്ടാമത്തെ ലോക്ക്ഡൌൺ വരുന്നത്. പിന്നെ…

കോളേജ് കഴിഞ്ഞതോടെ ഇലക്ട്രോണിക്സ് ഏതാണ്ട് മുഴുവനായി ഉപേക്ഷിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ആക്രി കൊടുത്തതോടെ ഇനി ഒരിക്കലും അങ്ങോട്ടേക്ക് ഒരു മടങ്ങി വരവ് ഇല്ലെന്നു വിചാരിച്ചതാണ്. പക്ഷെ ചില കാര്യങ്ങൾ അങ്ങനെ ആണല്ലോ, നമ്മൾ ഉപേക്ഷിക്കുമ്പോൾ ആയിരിക്കും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നത്. അങ്ങനെ ഒരു പ്രിത്യേക സാഹചര്യത്തിൽ ഇലക്ട്രോണിക്സ് വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. പഴയതിലും കൂടുതൽ കരുത്തോടെ. എനിക്ക് അവിടെ ഒരു തുടക്കം വേണമായിരുന്നു, കുറച്ചു കാര്യങ്ങൾ പഠിക്കാൻ ഉണ്ട്, കോളേജിൽ പഠിച്ച സമയത്തെ ടെക്നോളജി ഒക്കെ മാറിയിരുന്നു. പിന്നെ ഇത് എനിക്ക് ഇനിയും വഴങ്ങുമോ എന്ന്‌ നോക്കണം കോൺഫിഡൻസ് ഉണ്ടാക്കണം. ഇങ്ങനെ പലവിധ ഉദ്ദേശങ്ങൾ കൊണ്ട് ചെയ്തു നോക്കിയ ഒരു പ്രൊജക്റ്റ്‌ ആണ് ഇത്. വലിയ സംഭവം ഒന്നുമല്ല എന്നാലും ഒരു തുടക്കം കിട്ടാൻ ഇത് ധാരാളം ആയിരുന്നു. 6 axis റോബോട്ടിക് ആം എന്ന് ഗൂഗിളിൽ കിട്ടുന്ന ഒരു സിമ്പിൾ പ്രൊജക്റ്റ്‌ ആണ്. അതിന്റെ എല്ലാ വിവരങ്ങളും ഗൂഗിളിൽ നിന്ന് കിട്ടും. എങ്കിലും അത് നിർമ്മിക്കാൻ എനിക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകും എന്നായിരുന്നു അറിയേണ്ടി ഇരുന്നത്. മോട്ടോർ ഉൾപ്പെടെ വേണ്ട പാർട്സ് എല്ലാം ഓൺലൈൻ ആയി വാങ്ങി. എല്ലാം കൂട്ടി പിടിപ്പിച്ചു പ്രവർത്തിപ്പിക്കാൻ നോക്കുന്ന ഇടത്താണ് പ്രശനങ്ങൾ വരാൻ സാധ്യത. പക്ഷെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞു. നെറ്റിൽ കണ്ടതിൽ കൂടുതലായി ചില കാര്യങ്ങൾ കൂടി ചെയ്യാൻ കഴിഞ്ഞതോടെ…

ഒരു റോബോട്ട് ഉണ്ടാക്കുക എന്ന എന്റെ ചിരകാല സ്വപ്നം പൂർത്തിയായത് എഞ്ചിനീയറിംഗ് മൂന്നാം വർഷത്തിൽ ചെയ്ത mini പ്രൊജെക്ടിലൂടെയാണ്. അത്തരത്തിൽ ഒന്ന് ഉണ്ടാക്കാൻ പോയിട്ട് അതുമായി ബന്ധമുള്ള ഒന്നും ഞങ്ങളുടെ സിലബസിൽ ഉണ്ടായിരുന്നില്ല എന്നതാണ് വിചിത്രമായ യാഥാർഥ്യം. ഒന്നും പഠിച്ചിട്ടില്ലാത്ത ഒരു കാര്യം ആഗ്രഹം കൊണ്ട് മാത്രം എവിടെ വരെ പോകാൻ കഴിയും എന്നതിന്റെ തെളിവായിരുന്നു ആ പ്രൊജക്റ്റ്‌. ഇന്റർനെറ്റിൽ നിന്ന് ഒരു circuit കിട്ടി. അതിൽ ചില മോഡിഫിക്കേഷൻ ഒക്കെ വരുത്തിയാൽ സംഗതി വർക്ക്‌ ചെയ്യുമെന്ന് തോന്നി. അഞ്ച് പേരുടെ ഗ്രൂപ്പ്‌ ഒരുമിച്ചാണ്‌ ചെയ്യേണ്ടത് എങ്കിലും എന്റെ ഗ്രൂപ്പിൽ ഞാനും പിന്നെ നാല് പെൺപിള്ളേരും ആയിരുന്നു. അവരുടെ അടുത്ത് എനിക്ക് ഒറ്റ കണ്ടിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു, സാധനം ഞാൻ ഒറ്റയ്ക്കു ഉണ്ടാക്കിക്കോളാം, അവരെ പഠിപ്പിച്ചും കൊടുത്തോളാം. വേറൊന്നും കൊണ്ടല്ല, ആഗ്രഹം അത്‌ ഒന്ന് കൊണ്ടുമാത്രമാണ്. പിന്നെ രണ്ടും കല്പ്പിച്ചു ചെയ്ത് നോക്കി, ആദ്യമായി ബ്രെഡ് ബോർഡിൽ ഉണ്ടാക്കിയ circuit ഒക്കെ വർക്ക്‌ ആയപ്പോൾ ഉണ്ടായ സന്തോഷം ദേ ഇത് എഴുതുമ്പോഴും എന്റെ കവിളിൽ ഉണ്ട്. ഒരടി നീളമുള്ള ഒരു pvc പൈപ്പിൽ രണ്ട് അറ്റത്തും ഓരോ ചക്രവും നടുക്ക് ഒരു wireless ക്യാമറയും അടങ്ങുന്നത് ആയിരുന്നു എന്റെ റോബോട്ടിന്റെ രൂപം. ആ രൂപത്തിലാണ് കോളേജിൽ അവതരിപ്പിച്ചതും പക്ഷെ ഈ ചിത്രത്തിൽ കാണുന്ന വേസ്റ്റ് ബാസ്കറ്റ്, അത്‌ ഉണ്ടാക്കി നോക്കിയെങ്കിലും എനിക്ക് ആരെയും കാണിക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ശരിക്കും spy robot…