Warning: The magic method Vc_Manager::__wakeup() must have public visibility in /home/anupjoz/public_html/projects/wp-content/plugins/js_composer/include/classes/core/class-vc-manager.php on line 203

Warning: The magic method Bunyad_Demo_Import::__wakeup() must have public visibility in /home/anupjoz/public_html/projects/wp-content/plugins/bunyad-demo-import/inc/class-ocdi-main.php on line 329
hobby – Anup Jose
Tag

hobby

Browsing

Wall E എന്ന അനിമേഷൻ സിനിമ കണ്ട ആർക്കും അതിലെ നായകനായ സദാസമയവും വിഷണ്ണനായി ഇരിക്കുന്ന കുഞ്ഞൻ റോബോട്ടിനെ മറക്കില്ല. ഭൂമി ഉപേക്ഷിച്ചു മനുഷ്യരെല്ലാം ബഹിരാകാശത്തു താമസം തുടങ്ങിയപ്പോൾ ഭൂമിയിൽ വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യുക എന്ന തന്റെ ദൗത്യം നന്നായി നിർവഹിക്കാൻ നോക്കുന്ന റോബോട് ആണ് Wall E. Artificial Intelligence ഉള്ള റോബോട്ടിനു മറ്റൊരു റോബോട്ടിനോട് പ്രണയം തോന്നുന്നതും തുടർന്ന് മനുഷ്യരുടെ തിരിച്ചു വരവിനു വരെ കാരണമാകുന്ന കുറെ സംഭവവികാസങ്ങളും ഒക്കെ അടങ്ങിയ പടമായിരുന്നു അത്‌. ആദ്യമായി കണ്ടപ്പോൾ മുതലേ Wall E ഒന്ന് ഉണ്ടാക്കണം എന്ന് ആഗ്രഹം തോന്നിയിരുന്നു. ചെറുപ്പത്തിൽ അത്‌ നടന്നില്ല, മുതിർന്നപ്പോൾ ഉണ്ടാക്കാൻ പറ്റും പക്ഷെ മടിയായി. പിള്ളേർ ഉണ്ടാക്കുന്നത് ഒക്കെ ഇപ്പോ ഉണ്ടാക്കിയാൽ മോശമല്ലേ എന്ന ചിന്തയിൽ അത്‌ ഉപേക്ഷിച്ചു ഇട്ടിരിക്കുകയായിരുന്നു. എന്നാൽ പിന്നീട് യൂട്യൂബിൽ ഒരുപാട് ആളുകൾ ഇതിനെ ഉണ്ടാക്കുന്ന വീഡിയോ കാണാൻ ഇടയായി. ഒക്കെ നല്ല പ്രായമുള്ള ആളുകൾ. അങ്ങനെ ലോകത്തുള്ള Wall E ഉണ്ടാക്കുന്നവർ എല്ലാം കൂടി ചേർന്ന Wall E Builders club എന്നൊരു സംഘടന വരെയുണ്ടെന്ന് കണ്ടപ്പോൾ വീണ്ടും ഒരു ആഗ്രഹം തോന്നി. തുടർന്ന് അതിന് വേണ്ടി ഇന്റർനെറ്റിൽ കുറെ പരതിയപ്പോളാണ് ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ നിന്നു ഇത് ആരും ഉണ്ടാക്കിയിട്ടില്ല. അതുകൂടി കണ്ടപ്പോൾ ഭയങ്കര ആവേശമായി. അങ്ങനെ ഇത് ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചു ഇരിക്കുമ്പോഴാണ് കൊറോണ വന്നു രണ്ടാമത്തെ ലോക്ക്ഡൌൺ വരുന്നത്. പിന്നെ…

കോളേജ് കഴിഞ്ഞതോടെ ഇലക്ട്രോണിക്സ് ഏതാണ്ട് മുഴുവനായി ഉപേക്ഷിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ആക്രി കൊടുത്തതോടെ ഇനി ഒരിക്കലും അങ്ങോട്ടേക്ക് ഒരു മടങ്ങി വരവ് ഇല്ലെന്നു വിചാരിച്ചതാണ്. പക്ഷെ ചില കാര്യങ്ങൾ അങ്ങനെ ആണല്ലോ, നമ്മൾ ഉപേക്ഷിക്കുമ്പോൾ ആയിരിക്കും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നത്. അങ്ങനെ ഒരു പ്രിത്യേക സാഹചര്യത്തിൽ ഇലക്ട്രോണിക്സ് വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. പഴയതിലും കൂടുതൽ കരുത്തോടെ. എനിക്ക് അവിടെ ഒരു തുടക്കം വേണമായിരുന്നു, കുറച്ചു കാര്യങ്ങൾ പഠിക്കാൻ ഉണ്ട്, കോളേജിൽ പഠിച്ച സമയത്തെ ടെക്നോളജി ഒക്കെ മാറിയിരുന്നു. പിന്നെ ഇത് എനിക്ക് ഇനിയും വഴങ്ങുമോ എന്ന്‌ നോക്കണം കോൺഫിഡൻസ് ഉണ്ടാക്കണം. ഇങ്ങനെ പലവിധ ഉദ്ദേശങ്ങൾ കൊണ്ട് ചെയ്തു നോക്കിയ ഒരു പ്രൊജക്റ്റ്‌ ആണ് ഇത്. വലിയ സംഭവം ഒന്നുമല്ല എന്നാലും ഒരു തുടക്കം കിട്ടാൻ ഇത് ധാരാളം ആയിരുന്നു. 6 axis റോബോട്ടിക് ആം എന്ന് ഗൂഗിളിൽ കിട്ടുന്ന ഒരു സിമ്പിൾ പ്രൊജക്റ്റ്‌ ആണ്. അതിന്റെ എല്ലാ വിവരങ്ങളും ഗൂഗിളിൽ നിന്ന് കിട്ടും. എങ്കിലും അത് നിർമ്മിക്കാൻ എനിക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകും എന്നായിരുന്നു അറിയേണ്ടി ഇരുന്നത്. മോട്ടോർ ഉൾപ്പെടെ വേണ്ട പാർട്സ് എല്ലാം ഓൺലൈൻ ആയി വാങ്ങി. എല്ലാം കൂട്ടി പിടിപ്പിച്ചു പ്രവർത്തിപ്പിക്കാൻ നോക്കുന്ന ഇടത്താണ് പ്രശനങ്ങൾ വരാൻ സാധ്യത. പക്ഷെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞു. നെറ്റിൽ കണ്ടതിൽ കൂടുതലായി ചില കാര്യങ്ങൾ കൂടി ചെയ്യാൻ കഴിഞ്ഞതോടെ…

എല്ലാ ക്രിസ്തുമസിനും പുതിയതായി എന്തെങ്കിലും ചെയ്യുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ കോളേജ് ഒക്കെ കഴിഞ്ഞു പിന്നെ അങ്ങനെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ട്രാക്ക് തെറ്റി കിടക്കുവാണ് എന്ന ഒരു തോന്നൽ ഉള്ളിൽ ഉണ്ടായാൽ പിന്നെ ഇതുപോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ നമ്മൾ മറക്കും. ഇനി മറന്നില്ലെങ്കിലും അതൊന്നും ചെയ്യാൻ ഒരു താല്പര്യവും തോന്നുകയുമില്ല. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു ട്രാക്കിൽ കയറിയപ്പോൾ പഴയ കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നു. അങ്ങനെ 2021 ലെ ക്രിസ്തുമസിന് ഉണ്ടാക്കിയതാണ് ഈ പുൽക്കൂട് ഉൾപ്പെടുന്ന സ്റ്റാർ. പുൽക്കൂട് എന്ന് പറയാൻ കഴിയില്ല കാരണം അതിൽ പുല്ല് പോയിട്ട് സാധാരണ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു വസ്തുവുമില്ല. എല്ലാം വെളിച്ചവും നിഴലും ഉപയോഗിച്ച് ഉള്ള ഒരു പരിപാടിയാണ്. ഇതിന്റെ ആശയം എനിക്ക് കിട്ടുന്നത് ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു പരസ്യത്തിൽ നിന്നാണ്. ഒരടി പൊക്കമുള്ള അതിനെ എന്റെ അത്രയും ഉയരത്തിൽ എന്റേതായ ശൈലിയിൽ ഉണ്ടാക്കിയതാണ് ഇത്. കാർഡ്ബോർഡ് ഉപയോഗിച്ചിട്ടുള്ള ഒരു പരീക്ഷണം ആയിരുന്നു. ഈ പരിപാടി ഫ്ലോപ്പ് ആയെന്നു കരുതിയ രണ്ട് പ്രശനങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തെ പ്രശനം നക്ഷത്രം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഒരു ഫിനിഷിങ് കിട്ടുന്നില്ല അതുകൊണ്ട് ഉണ്ടാക്കി കഴിയുമ്പോൾ കാണാൻ വലിയ രസം ഉണ്ടാകില്ല എന്ന എന്റെ തോന്നൽ ആയിരുന്നു. എന്തായാലും ഇത്രയും ആയില്ലേ വെറുതെ ഉണ്ടാക്കി നോക്കാം, ഇനി നന്നായി ഇല്ലെങ്കിൽ ആരെയും കാണിക്കേണ്ട വേറെ കുഴപ്പം ഒന്നുമില്ലല്ലോ എന്ന മറു ചിന്തവഴി അതിനെ…

ഏതാണ്ട് നാല് വയസ് ഉള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒരു സാധനം ഉണ്ടാക്കുന്നത്, എന്തോ വാങ്ങിച്ചപ്പോൾ കിട്ടിയ കാർഡ്ബോർഡ് ചുരുട്ടി താഴ്ഭാഗം പേപ്പർ കൊണ്ട് മൂടി റബ്ബർ ബാൻഡ് കൊണ്ട് കെട്ടി. ഒരു കൈപ്പിടി കൂടെ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയപ്പോൾ അതിന് ഒരു കോഫി മഗിന്റെ രൂപം വന്നു. വെറുതെ ചെയ്തത് ആണെങ്കിലും അത്‌ കണ്ടവർ എല്ലാം എന്നെ അഭിനന്ദിച്ചു, അത്‌ എന്താണെന്നു ഒന്നും മനസിലാക്കാൻ ഉള്ള പ്രായം ആയിട്ടില്ല എങ്കിലും എല്ലാവരുടെയും പെരുമാറ്റത്തിൽ നിന്ന് നല്ലത് എന്തോ ആണ് ഞാൻ ചെയ്തത് എന്നെനിക്ക് മനസിലായി. പിന്നീടും ഞാൻ പലതും ഉണ്ടാക്കിയിരുന്നു. ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ ചെയ്യാൻ തന്നെ എനിക്ക് ഒരു മുറി ഉണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങൾക്ക് ഒന്നും ഉപയോഗിക്കാതെ പഴയ വസ്തുക്കൾ കൂട്ടി ഇട്ടിരുന്ന ആ മുറി എന്റെ പരീക്ഷണശാല ആയിരുന്നു. ക്യാമറ ഒന്നും അന്ന് ഇല്ലാതിരുന്നത് കൊണ്ട് പലതിന്റെയും ചിത്രങ്ങൾ ഒന്നും എടുത്ത് സൂക്ഷിക്കാൻ കഴിഞ്ഞില്ല. അന്ന് ഒരു ഫോട്ടോ എടുക്കുക എന്നൊക്കെ പറഞ്ഞാൽ വളരെ ചിലവേറിയ പരിപാടി ആയിരുന്നു. എന്നാലും ചിലതിന്റെ ചിത്രങ്ങൾ എടുക്കുവാൻ സാധിച്ചു. മിക്കവാറും ഉപേക്ഷിച്ച സാധനങ്ങൾ കൂട്ടി ചേർത്ത് എന്തെങ്കിലും ഉണ്ടാക്കുക ആയിരുന്നു പതിവ്. വേണ്ടത്ര ഉപകരണങ്ങൾ കിട്ടാത്തത് കൊണ്ട് പാതി വഴിയിൽ നിന്നുപോയ ഉണ്ടാക്കലുകൾ ആയിരുന്നു മിക്കതും. .