Tag

Drone Experiments

Browsing

2009 ൽ പുറത്തിറങ്ങിയ അമീർ ഖാൻ നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം ‘3 idiot’s’ ആണ് ഞാൻ ആദ്യമായി ഒരു ഡ്രോൺ കാണുന്നത്. സിനിമ കണ്ടുകഴിഞ്ഞപ്പോഴും അത്‌ തന്നെയായിരുന്നു മനസ്സിൽ. സിനിമയിൽ ഒരു കോളേജ് പ്രൊജക്റ്റ്‌ ആയിട്ടാണ് അത്‌ കാണിച്ചതെങ്കിലും അത്തരത്തിൽ ഒരെണ്ണം ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയതെ ഇല്ല. അതുമല്ല ഡ്രോൺ എന്നത് സിനിമക്ക് വേണ്ടി സൃഷ്ടിച്ച ഒരു മോഡൽ മാത്രമായിരിക്കും എന്നാണ് ആദ്യമൊക്കെ വിചാരിച്ചത്. എന്നാൽ ഫേസ്ബുക് യൂട്യൂബ് ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ സംഭവം ശരിക്കും ഉള്ളതാണെന്ന് ബോധ്യപ്പെട്ടു. എന്നാലും ഒരെണ്ണം ഉണ്ടാക്കാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അല്ലെങ്കിൽ ഉറപ്പായും കോളേജിൽ അവസാന വർഷ പ്രൊജക്റ്റ്‌ അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ ഉറപ്പായും ഒന്ന് ശ്രമിച്ചേനെ. എന്തായാലും അതിനു യോഗം ഉണ്ടായത് വർഷങ്ങൾക്ക് ശേഷമാണ്, അതും ഇലക്ട്രോണിക്സ് പോലെ എല്ലാത്തിനോടും ഗുഡ്ബൈ പറഞ്ഞു സോഫ്റ്റ്‌വെയർ രംഗത്തേക്ക് തിരിഞ്ഞു കഴിഞ്ഞ്. ചില ആഗ്രഹങ്ങൾ അങ്ങനെയാണെന്ന് കേട്ടിട്ടുണ്ട്, നമ്മൾ ഉപേക്ഷിച്ചാലും ഒരു ദിവസം അത് നമ്മളെ തേടി ഇങ്ങോട്ട് വരും. എന്തായാലും വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായി ഒരു ഡ്രോൺ ഉണ്ടാക്കി നോക്കിയാലോ എന്ന കൗതുകത്തിലേക്ക് എന്നെയും എന്റെ സുഹൃത്തായ അരുണിനെയും കൊണ്ട് എത്തിച്ചു. എല്ലാ പാർട്സും വാങ്ങാൻ കിട്ടും. അതെല്ലാം കൂട്ടി പിടിപ്പിച്ചു കുറച്ചു സെറ്റിംഗ്സ് ഉള്ളത് യൂട്യൂബ് നോക്കി ചെയ്താൽ മതി. അതിൽ ഒരു ത്രില്ല് ഇല്ലാന്ന് തോന്നിയതുകൊണ്ട് സ്വന്തമായി നിർമ്മിക്കാൻ കഴിയുന്നതൊക്കെ അങ്ങനെ ചെയ്യുക ബാക്കി വാങ്ങിക്കുക എന്ന…