Tag

Christmas

Browsing

എല്ലാ ക്രിസ്തുമസിനും പുതിയതായി എന്തെങ്കിലും ചെയ്യുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ കോളേജ് ഒക്കെ കഴിഞ്ഞു പിന്നെ അങ്ങനെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ട്രാക്ക് തെറ്റി കിടക്കുവാണ് എന്ന ഒരു തോന്നൽ ഉള്ളിൽ ഉണ്ടായാൽ പിന്നെ ഇതുപോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ നമ്മൾ മറക്കും. ഇനി മറന്നില്ലെങ്കിലും അതൊന്നും ചെയ്യാൻ ഒരു താല്പര്യവും തോന്നുകയുമില്ല. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു ട്രാക്കിൽ കയറിയപ്പോൾ പഴയ കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നു. അങ്ങനെ 2021 ലെ ക്രിസ്തുമസിന് ഉണ്ടാക്കിയതാണ് ഈ പുൽക്കൂട് ഉൾപ്പെടുന്ന സ്റ്റാർ. പുൽക്കൂട് എന്ന് പറയാൻ കഴിയില്ല കാരണം അതിൽ പുല്ല് പോയിട്ട് സാധാരണ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു വസ്തുവുമില്ല. എല്ലാം വെളിച്ചവും നിഴലും ഉപയോഗിച്ച് ഉള്ള ഒരു പരിപാടിയാണ്. ഇതിന്റെ ആശയം എനിക്ക് കിട്ടുന്നത് ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു പരസ്യത്തിൽ നിന്നാണ്. ഒരടി പൊക്കമുള്ള അതിനെ എന്റെ അത്രയും ഉയരത്തിൽ എന്റേതായ ശൈലിയിൽ ഉണ്ടാക്കിയതാണ് ഇത്. കാർഡ്ബോർഡ് ഉപയോഗിച്ചിട്ടുള്ള ഒരു പരീക്ഷണം ആയിരുന്നു. ഈ പരിപാടി ഫ്ലോപ്പ് ആയെന്നു കരുതിയ രണ്ട് പ്രശനങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തെ പ്രശനം നക്ഷത്രം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഒരു ഫിനിഷിങ് കിട്ടുന്നില്ല അതുകൊണ്ട് ഉണ്ടാക്കി കഴിയുമ്പോൾ കാണാൻ വലിയ രസം ഉണ്ടാകില്ല എന്ന എന്റെ തോന്നൽ ആയിരുന്നു. എന്തായാലും ഇത്രയും ആയില്ലേ വെറുതെ ഉണ്ടാക്കി നോക്കാം, ഇനി നന്നായി ഇല്ലെങ്കിൽ ആരെയും കാണിക്കേണ്ട വേറെ കുഴപ്പം ഒന്നുമില്ലല്ലോ എന്ന മറു ചിന്തവഴി അതിനെ…