Tag

childhood

Browsing

കോളേജ് കഴിഞ്ഞതോടെ ഇലക്ട്രോണിക്സ് ഏതാണ്ട് മുഴുവനായി ഉപേക്ഷിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ആക്രി കൊടുത്തതോടെ ഇനി ഒരിക്കലും അങ്ങോട്ടേക്ക് ഒരു മടങ്ങി വരവ് ഇല്ലെന്നു വിചാരിച്ചതാണ്. പക്ഷെ ചില കാര്യങ്ങൾ അങ്ങനെ ആണല്ലോ, നമ്മൾ ഉപേക്ഷിക്കുമ്പോൾ ആയിരിക്കും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നത്. അങ്ങനെ ഒരു പ്രിത്യേക സാഹചര്യത്തിൽ ഇലക്ട്രോണിക്സ് വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. പഴയതിലും കൂടുതൽ കരുത്തോടെ. എനിക്ക് അവിടെ ഒരു തുടക്കം വേണമായിരുന്നു, കുറച്ചു കാര്യങ്ങൾ പഠിക്കാൻ ഉണ്ട്, കോളേജിൽ പഠിച്ച സമയത്തെ ടെക്നോളജി ഒക്കെ മാറിയിരുന്നു. പിന്നെ ഇത് എനിക്ക് ഇനിയും വഴങ്ങുമോ എന്ന്‌ നോക്കണം കോൺഫിഡൻസ് ഉണ്ടാക്കണം. ഇങ്ങനെ പലവിധ ഉദ്ദേശങ്ങൾ കൊണ്ട് ചെയ്തു നോക്കിയ ഒരു പ്രൊജക്റ്റ്‌ ആണ് ഇത്. വലിയ സംഭവം ഒന്നുമല്ല എന്നാലും ഒരു തുടക്കം കിട്ടാൻ ഇത് ധാരാളം ആയിരുന്നു. 6 axis റോബോട്ടിക് ആം എന്ന് ഗൂഗിളിൽ കിട്ടുന്ന ഒരു സിമ്പിൾ പ്രൊജക്റ്റ്‌ ആണ്. അതിന്റെ എല്ലാ വിവരങ്ങളും ഗൂഗിളിൽ നിന്ന് കിട്ടും. എങ്കിലും അത് നിർമ്മിക്കാൻ എനിക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകും എന്നായിരുന്നു അറിയേണ്ടി ഇരുന്നത്. മോട്ടോർ ഉൾപ്പെടെ വേണ്ട പാർട്സ് എല്ലാം ഓൺലൈൻ ആയി വാങ്ങി. എല്ലാം കൂട്ടി പിടിപ്പിച്ചു പ്രവർത്തിപ്പിക്കാൻ നോക്കുന്ന ഇടത്താണ് പ്രശനങ്ങൾ വരാൻ സാധ്യത. പക്ഷെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞു. നെറ്റിൽ കണ്ടതിൽ കൂടുതലായി ചില കാര്യങ്ങൾ കൂടി ചെയ്യാൻ കഴിഞ്ഞതോടെ…

ഏതാണ്ട് നാല് വയസ് ഉള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒരു സാധനം ഉണ്ടാക്കുന്നത്, എന്തോ വാങ്ങിച്ചപ്പോൾ കിട്ടിയ കാർഡ്ബോർഡ് ചുരുട്ടി താഴ്ഭാഗം പേപ്പർ കൊണ്ട് മൂടി റബ്ബർ ബാൻഡ് കൊണ്ട് കെട്ടി. ഒരു കൈപ്പിടി കൂടെ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയപ്പോൾ അതിന് ഒരു കോഫി മഗിന്റെ രൂപം വന്നു. വെറുതെ ചെയ്തത് ആണെങ്കിലും അത്‌ കണ്ടവർ എല്ലാം എന്നെ അഭിനന്ദിച്ചു, അത്‌ എന്താണെന്നു ഒന്നും മനസിലാക്കാൻ ഉള്ള പ്രായം ആയിട്ടില്ല എങ്കിലും എല്ലാവരുടെയും പെരുമാറ്റത്തിൽ നിന്ന് നല്ലത് എന്തോ ആണ് ഞാൻ ചെയ്തത് എന്നെനിക്ക് മനസിലായി. ആദ്യമായി ഉണ്ടാക്കിയ വസ്തുവിനെ ഒന്ന് പുനസൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ പിന്നീടും ഞാൻ പലതും ഉണ്ടാക്കിയിരുന്നു. ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ ചെയ്യാൻ തന്നെ എനിക്ക് ഒരു മുറി ഉണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങൾക്ക് ഒന്നും ഉപയോഗിക്കാതെ പഴയ വസ്തുക്കൾ കൂട്ടി ഇട്ടിരുന്ന ആ മുറി എന്റെ പരീക്ഷണശാല ആയിരുന്നു. ക്യാമറ ഒന്നും അന്ന് ഇല്ലാതിരുന്നത് കൊണ്ട് പലതിന്റെയും ചിത്രങ്ങൾ ഒന്നും എടുത്ത് സൂക്ഷിക്കാൻ കഴിഞ്ഞില്ല. അന്ന് ഒരു ഫോട്ടോ എടുക്കുക എന്നൊക്കെ പറഞ്ഞാൽ വളരെ ചിലവേറിയ പരിപാടി ആയിരുന്നു. എന്നാലും ചിലതിന്റെ ചിത്രങ്ങൾ എടുക്കുവാൻ സാധിച്ചു. മിക്കവാറും ഉപേക്ഷിച്ച സാധനങ്ങൾ കൂട്ടി ചേർത്ത് എന്തെങ്കിലും ഉണ്ടാക്കുക ആയിരുന്നു പതിവ്. വേണ്ടത്ര ഉപകരണങ്ങൾ കിട്ടാത്തത് കൊണ്ട് പാതി വഴിയിൽ നിന്നുപോയ ഉണ്ടാക്കലുകൾ ആയിരുന്നു മിക്കതും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു എമർജൻസി ലാംപ് ആയിരുന്നു ഇത്. മുഴുവൻ പാഴ്വസ്തുക്കളിൽ നിന്നാണ് ഉണ്ടാക്കിയത്. വല്യമ്മച്ചിക്ക് ഇൻസുലിൻ…