ഒരു റോബോട്ട് ഉണ്ടാക്കുക എന്ന എന്റെ ചിരകാല സ്വപ്നം പൂർത്തിയായത് എഞ്ചിനീയറിംഗ് മൂന്നാം വർഷത്തിൽ ചെയ്ത mini പ്രൊജെക്ടിലൂടെയാണ്. അത്തരത്തിൽ ഒന്ന് ഉണ്ടാക്കാൻ പോയിട്ട് അതുമായി ബന്ധമുള്ള ഒന്നും ഞങ്ങളുടെ സിലബസിൽ ഉണ്ടായിരുന്നില്ല എന്നതാണ് വിചിത്രമായ യാഥാർഥ്യം. ഒന്നും പഠിച്ചിട്ടില്ലാത്ത ഒരു കാര്യം ആഗ്രഹം കൊണ്ട് മാത്രം എവിടെ വരെ പോകാൻ കഴിയും എന്നതിന്റെ തെളിവായിരുന്നു ആ പ്രൊജക്റ്റ്‌. ഇന്റർനെറ്റിൽ നിന്ന് ഒരു circuit കിട്ടി. അതിൽ…

ഏതാണ്ട് നാല് വയസ് ഉള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒരു സാധനം ഉണ്ടാക്കുന്നത്, എന്തോ വാങ്ങിച്ചപ്പോൾ കിട്ടിയ കാർഡ്ബോർഡ് ചുരുട്ടി താഴ്ഭാഗം പേപ്പർ കൊണ്ട് മൂടി റബ്ബർ ബാൻഡ് കൊണ്ട് കെട്ടി. ഒരു കൈപ്പിടി കൂടെ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയപ്പോൾ അതിന് ഒരു കോഫി മഗിന്റെ രൂപം വന്നു. വെറുതെ ചെയ്തത് ആണെങ്കിലും അത്‌ കണ്ടവർ എല്ലാം എന്നെ അഭിനന്ദിച്ചു, അത്‌ എന്താണെന്നു ഒന്നും മനസിലാക്കാൻ ഉള്ള പ്രായം…