Category

Ideas

Category

കേരളത്തിൽ ഉരുൾ പൊട്ടാൻ സാധ്യതയുള്ള സ്ഥലങ്ങൾ അടയാളപെടുത്തിയ ഒരു മാപ്പ് കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നു. അങ്ങനെയെങ്കിൽ അവിടെ കുറച്ചു കൂടി പരിശോധന നടത്തിയാൽ മണ്ണിന്റെ ഘടന, എത്രത്തോളം മഴ വരെ ആ മണ്ണ് താങ്ങും, അഥവാ ഉരുൾ പൊട്ടിയാൽ ഏത് വഴിക്ക് ആയിരിക്കും അത് ഒഴുകുക തുടങ്ങിയ കാര്യങ്ങൾ കൂടി കണ്ടെത്താൻ കഴിയില്ലേ. ഉരുൾ പൊട്ടാതിരിക്കാൻ മരങ്ങൾ നടണമെന്ന് പരിസ്ഥിതിവാതികൾ പറയുന്നുണ്ട് എന്നാലും ഇപ്പോൾ വയനാട് മരങ്ങൾ ധാരാളം ഉള്ള മേഖലയിൽ നിന്നാണ് ഉരുൾ പൊട്ടിയത്. മരത്തിനു വേരുള്ളതിന്റെയും താഴെ നിന്നാണ് മണ്ണ് ഒലിച്ചു പോന്നത്. ആയതിനാൽ എന്റെ ആശയം ഇപ്രകാരമാണ്, നമ്മൾ നാട്ടിൽ ഫ്ലാറ്റ് ഒക്കെ പണിയുമ്പോൾ മണ്ണ് പരിശോധിച്ച് താഴേക്ക് കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുമല്ലോ. ഇതുപോലെ ഉരുൾ പൊട്ടാൻ സാധ്യത ഉള്ള മേഖലകളിലും ഇരുപതോ അമ്പതോ അടി താഴ്ച്ചയിൽ നിശ്ചിത അകലത്തിൽ എണ്ണത്തിൽ മണ്ണിൽ താഴ്ന്നു കിടക്കുന്ന രീതിയിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാൽ ഒരുപക്ഷെ അത് മണ്ണിന്റെ ബലം വർദ്ധിപ്പിക്കില്ലേ.. അതുപോലെ പുഴയുടെ ഒഴുക്കിനെ മോണിറ്റർ ചെയ്ത് കൂടുതൽ വെള്ളം വന്നാലും സുഖമമായി ഒഴുകാൻ പാകത്തിന് ആഴവും നൽകി വളവുകൾ പറ്റുന്നത് പോലെ നികത്തിയാൽ ഈ ദുരന്തങ്ങളെ ഒരു പരിധി വരെയെങ്കിലും ചെറുക്കാൻ നമ്മളെകൊണ്ട് ആകില്ലേ… ഇതൊന്നും അത്ര നിസാര പരിപാടി അല്ല എന്നിരുന്നാലും, ചില മണ്ടൻ ചിന്തകളിൽ നിന്നാണ് വലിയ കണ്ടുപിടിത്തങ്ങൾ ഉണ്ടായതെന്ന് കേട്ടിട്ടുണ്ട്.

Letters and Destinations ഇവിടെ മറ്റ് ആരുടേയും സഹായം ആവശ്യമില്ല എന്നാൽ നമ്മൾ കുറച്ചു കൂടുതൽ കഷ്ടപ്പെടേണ്ടി വരുന്നതാണ്. ഇവിടെയും നോക്കേണ്ടത് ഇതാണ്, Happy Birthday Name, എത്ര അക്ഷരങ്ങൾ ഉണ്ടെന്നു നോക്കുക. അത്രയും സ്ഥലങ്ങൾ കണ്ടുപിടിക്കുക. അവിടെ പോയി അവിടെ നിന്ന് തന്നെ കിട്ടുന്ന വസ്തുക്കൾ കൊണ്ട് ഓരോ അക്ഷരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക, ഇനി അങ്ങനെ ഉണ്ടാക്കാൻ അറിയില്ലെങ്കിൽ പ്രിന്റ് ചെയ്ത കാർഡുകൾ തന്നെ ഉപയോഗിക്കാം.…

ജന്മദിനമോ വിവാഹ വാർഷികമോ എന്തെങ്കിലും വിശേഷ ദിവസം ആയിക്കൊള്ളട്ടെ, തീയറ്ററിൽ സിനിമ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ഇടയിൽ പരസ്യം വരുമല്ലോ. സിനിമ തുടങ്ങുന്നതിനു മുൻപും ഇടവേള കഴിയുമ്പോഴും ഇത്തരത്തിൽ പരസ്യം കാണിക്കാറുണ്ട്. എന്നാൽ പരസ്യത്തിന് പകരം നിങ്ങളുടെ ചിത്രം ഉൾപ്പെടെ ഒരു ആശംസ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെ ഉണ്ടാകും, ഒന്ന് ഞെട്ടില്ലേ. അതിന് വഴിയുണ്ട്, പരസ്യം കൊടുക്കുന്നത് പോലെ തന്നെ ആശംസകൾ സ്‌ക്രീനിൽ വരുത്താനും കഴിയും. തീയേറ്ററിന്റെ ആളുകളുമായി…

നമ്മുടെ നാട്ടിൽ ഒരുപാട് പേര് വീട്ടിൽ ഇരുന്നു നല്ല നല്ല കേക്ക് ഉണ്ടാക്കി വിൽക്കുന്നുണ്ട്. നമ്മൾ അറിയാത്തവരും ഉണ്ട്, അത് മാത്രമല്ല അവരുടെ അടുത്ത് എത്ര തരം വെറൈറ്റി ഉണ്ടെന്നും അതിന്റെ വിലയും എല്ലാം അറിയണേൽ എല്ലാവരെയും വിളിച്ചു ചോദിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. അവരുടെ പേജിലും മറ്റും പട്ടിക ഉണ്ടെങ്കിലും അത് പഴയത് ആകുമ്പോൾ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാനും കഴിയില്ല. ഇങ്ങനെ കേക്ക് വിൽക്കുന്നവരെ എല്ലാം കൂട്ടി…

നമ്മുടെ നാട്ടിൽ നിന്ന് ഒരുപാട് പേര് വിദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. അതിൽ തന്നെ കണ്ടു വരുന്ന ഒരു ട്രെൻഡ് ആണ് വിദേശത്തു ഉള്ള മക്കളുടെ കൂടെ താമസിക്കാൻ ആറ് മാസവും ഒരു വർഷവും ഒക്കെ വീട് പൂട്ടി പോകുന്ന മാതാപിതാക്കൾ.അവർ അവിടെ സ്ഥിരമായി നിൽക്കാൻ പോകുന്നത് അല്ല, അതുകൊണ്ട് തന്നെ വീടും വീട്ടിലെ വാഹനങ്ങളും ഒക്കെ ആരെങ്കിലും ഏല്പിച്ചിട്ട് പോകുകയാണ് പതിവ്. എന്നാലും ഒരു പ്രൊഫഷണൽ മൈന്റെനൻസ് കിട്ടാത്തത്…

MVD പുതിയ ക്യാമറ റോഡിൽ മുഴുവൻ വയ്ക്കുന്നു എന്ന്‌ കണ്ടപ്പോൾ എന്റെ ഒരു സുഹൃത്ത് മെസ്സേജ് അയച്ചതാണ് അതിനെ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു ആപ്പ് നിർമ്മിക്കാൻ. തുടർന്ന് അതും കുറച്ചു ആശയങ്ങളും കൂട്ടി ചേർത്ത് ഒരു പോസ്റ്റ്‌ ഫേസ്ബുക്കിൽ ഇട്ടതും ഒരുപാട് നെഗറ്റീവ് കമന്റ്‌ ലഭിക്കുക ഉണ്ടായി. നിലവിൽ അത്തരം ആപ്പുകൾ ഉണ്ടെന്നും പിന്നെ ഈ ആപ്പ് നിയമം ലംഘിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ആണെന്നും ഒക്കെയായിരുന്നു അത്. നിലവിൽ…

2016 ൽ ആണ് Virutual reality, Augment Reality എന്നിവയെ പരിചയപ്പെടുന്നത്. അന്ന് അതെല്ലാം ആരംഭിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. അന്ന് തോന്നിയ ഒരു ആശയമാണ് ഇവിടെ പറയുന്നത്. നമ്മൾ പഠിച്ചിരുന്ന കാലത്ത് പുസ്തകത്തിൽ ഉള്ളതിനേക്കാൾ എളുപ്പത്തിൽ മനസിലായിരുന്നത് അത് ചെയ്തു കാണാൻ കഴിയുമ്പോൾ ആയിരുന്നില്ലേ. എന്നാലും എല്ലാ കാര്യങ്ങളും അങ്ങനെ ചെയ്തു കാണിക്കാൻ കഴിയില്ലല്ലോ. പക്ഷെ അങ്ങനെ പഠിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറന്നു പോകുകയില്ല. പുസ്തകത്തിൽ ഉള്ളതിന്റെ…

നടക്കുമെന്ന് മനസ് ഉറപ്പിച്ചു പറയുന്ന വർഷങ്ങളായി മനസിൽ ഉള്ള ഒരു ആശയമാണിത്. ഒരു സ്‌ക്രീനിൽ അതിന്റെ പിന്നിൽ ഉള്ള കാഴ്ചകൾ നമ്മുടെ കണ്ണ് കൊണ്ട് കാണുന്ന അതേ റെസൊല്യൂഷനിൽ കാണിക്കാൻ കഴിഞ്ഞാൽ, ആ സ്ക്രീൻ അവിടെ ഉള്ളതായി തോന്നുകയില്ല. സ്ക്രീനിനു അരികുകൾ ഉണ്ടാകാൻ പാടില്ല, ഏറ്റവും അറ്റം വരെ ഡിസ്പ്ലേ ഉണ്ടായിരിക്കണം. പിന്നിലെ കാഴ്ചകൾ ഒപ്പിയെടുക്കുന്ന ക്യാമറയും സ്ക്രീനും തമ്മിൽ കുറച്ചു ഗ്യാപ് ഇട്ടാൽ അതിന്റെ ഇടയിൽ…

വീടിന് ഓട്ടോമേഷൻ ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാൽ അത്‌ അത്യാവശ്യം പണക്കാർക്ക് മാത്രം കഴിയുന്ന ഒന്നാണ്. അത്യാവശ്യം വേണ്ട കുറച്ചു കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി കുറഞ്ഞ ചിലവിൽ ഒരു സിസ്റ്റം ഉണ്ടക്കാൻ കഴിഞ്ഞാൽ അതിന് നല്ല സ്വീകാര്യത ലഭിക്കാൻ സാധ്യത ഉണ്ട്. മെയിൻ ഹാളിലെ ലൈറ്റ്, പുറത്തെ ഒന്നുരണ്ടു ലൈറ്റ്, ഒന്നോ രണ്ടോ ക്യാമറ, പിന്നെ intruder alert എന്നിവ മാത്രം അടങ്ങുന്ന ചെറിയ…

ഈ വെബ്സൈറ്റ് ഉണ്ടാക്കികൊണ്ട് ഇരുന്നപ്പോൾ തോന്നിയ ഒരു ആശയമാണ്. പണ്ട് എന്റെ ബ്ലോഗിലും ഇത്തരത്തിൽ ഒരെണ്ണം ഇട്ടിരുന്നു. അത്‌ ഒരു വാച്ച് പോലെ കയ്യിൽ കെട്ടുന്ന വസ്തു മുന്നിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടെങ്കിൽ വൈബ്രേറ്റ് ചെയ്യുന്ന വിധത്തിൽ ഡിസൈൻ ചെയ്തതാണ്. എന്നാൽ ഇപ്പോൾ പറയാൻ പോകുന്നത് അതിന്റെ കുറച്ചുകൂടി കൂടിയ വേർഷൻ ആണ്. കയ്യിലും കാലിലും പിൻഭാഗത്തും വച്ചിരിക്കുന്ന കണ്ണാടിയിലും എല്ലാം സെൻസർ ഉണ്ടായിരിക്കും. അന്ധനായ ഒരാൾ…