Author

Anup Jose

Browsing

എന്റെ രണ്ട് സംരംഭങ്ങൾ പരാജയപ്പെട്ടു നിന്ന അവസ്ഥയിൽ നിന്ന് കരകയറാൻ ഒരുപാട് സഹായിച്ച ഒരു പ്രൊജക്റ്റ്‌ ആയിരുന്നു My Parish Diary. എല്ലാ കത്തോലിക്കാ പള്ളികളിലും വർഷവർഷങ്ങളിൽ ഡയറക്ടറി പുസ്തക രൂപത്തിൽ പ്രിന്റ് ചെയ്തു ഇറക്കുന്ന പതിവുണ്ട്. ചില വർഷങ്ങളിൽ ഇടവക ജനങ്ങളുടെ മുഴുവൻ വിവരങ്ങൾ അടങ്ങിയ വലിയ ഡയറക്ടറികളും ഇത്തരത്തിൽ ഇറക്കാറുണ്ട്. ഓരോ കുടുംബങ്ങളുടെ പേരും അംഗങ്ങളുടെ ഫോട്ടോകളും മറ്റും അടങ്ങിയ ഇത്തരം ഡയറക്ടറി പക്ഷെ ചിലവ് ഏറിയ ഒന്നാണ്. മാത്രമല്ല ഒരിക്കൽ പ്രിന്റ് ചെയ്താൽ പിന്നീട് എന്തെങ്കിലും അപ്ഡേറ്റ് ചെയ്യുക എന്നത് സാധ്യവുമല്ല. ഉദ്ദേശം എട്ട് പത്തു ലക്ഷം രൂപ മുടക്കി ഇറക്കുന്ന ഈ ഡയറക്ടറി ഒരു വർഷം കഴിയുമ്പോൾ തന്നെ ഉപയോഗശൂന്യമാകും. ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് ഒരു ഓൺലൈൻ ഡയറക്ടറി എന്തുകൊണ്ട് നിർമ്മിച്ചുകൂടാ എന്ന ചിന്ത എനിക്ക് വരുന്നത്. എപ്പോൾ വേണമെങ്കിലും എന്ത്‌ വിവരങ്ങൾ വേണമെങ്കിലും കൂട്ടി ചേർക്കുകയോ തിരുത്തുകയോ ചെയ്യാം. അങ്ങനെ ഒരു ഇടവകയ്ക്ക് വേണ്ടി ഡയറക്ടറി നിർമ്മിക്കാൻ തുടങ്ങിയപ്പോൾ അതിലേക്ക് ഒരുപാട് കാര്യങ്ങൾ കൂട്ടിച്ചേർക്കാൻ എനിക്ക് കഴിഞ്ഞു. ഇടവകയിലെ അറിയിപ്പുകളും വാർത്തകളും പെരുന്നാൾ പോലെയുള്ള വിശേഷ അവസരങ്ങളുടെ വിവരങ്ങളും അതുപോലെ ഇടവകയുടെ ചരിത്രവും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിയാൽ ഉപകരിക്കും എന്ന് തോന്നി. അടുത്തതായി ഇത് ഒരു ഇടവകയ്ക്ക് മാത്രമല്ല എത്ര ഇടവക വേണമെങ്കിലും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പോർട്ടൽ ആക്കി മാറ്റാൻ കഴിയും എന്ന ആശയം കിട്ടി. അതിന് ശേഷമാണ് ഒരു മൊബൈൽ…

2015 ൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി ജോലി ചെയ്യുന്ന സമയത്ത് എനിക്ക് മറ്റൊരു ടീമിന്റെ കൂടെ ഭാഗമായി ചെയ്യാൻ അവസരം ലഭിച്ച പ്രൊജക്റ്റ്‌ ആയിരുന്നു Ave Maria Rosary App. App ഉണ്ടാക്കാൻ പഠിക്കണം എന്നാഗ്രഹിച്ചു ഇരിക്കുന്ന സമയത്ത് തന്നെയാണ് ഇങ്ങനെ ഒരു അവസരം ലഭിച്ചത്. രണ്ടാമത് ഒന്ന് ആലോചിക്കാതെ തന്നെ ഞാൻ കൂടെ ചേരാൻ തീരുമാനിച്ചു. ജപമാല പ്രാർത്ഥന ചൊല്ലുന്ന ഒരു ആപ്പ് അതായിരുന്നു ഞങ്ങളുടെ പ്രൊജക്റ്റ്‌. ഞാൻ ഗൂഗിൾ നോക്കിയപ്പോൾ അത്തരം ഒരുപാട് ആപ്പുകൾ നിലവിൽ ഉള്ളതായി കണ്ടു. അങ്ങനെ ഉള്ള സ്ഥിതിക്ക് നമ്മൾ ഒരെണ്ണം കൂടി ഉണ്ടാക്കുന്നതിന്റെ ഉപയോഗം എന്താണെന്ന് ഉള്ള എന്റെ ചോദ്യത്തിന് ആ പ്രൊജക്റ്റ്‌ പ്ലാൻ ചെയ്ത ആളുടെ മറുപടി എനിക്ക് വളരെ വിലപ്പെട്ട ഒരു അറിവായിരുന്നു. അദ്ദേഹം പറഞ്ഞത് നിലവിൽ ഒരുപാട് ഉണ്ടായിരിക്കും എന്നാൽ നമ്മൾ പ്ലാൻ ചെയുന്നത് അതിലും ഒരുപാട് മെച്ചപ്പെട്ടതാണ്. ഒത്തിരി ഫീച്ചറുകൾ കൂടുതൽ ഉണ്ട്, കാണാൻ കുറച്ചു കൂടെ നല്ലതാണ്.. ഉപയോഗിക്കാനും വളരെ എളുപ്പവും സുതാര്യവും ആണ്. ഇത് ഉറപ്പായും വിജയിക്കും. അത് ചെയ്ത്‌ പൂർത്തി ആയപ്പോൾ എനിക്ക് പിന്നെയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ആപ്പ് പ്രോഗ്രാം ചെയ്യാൻ പഠിക്കണം എന്ന ആഗ്രഹം ഞാൻ അവിടെ ഉപേക്ഷിച്ചു. അത് പ്രോഗ്രാം ചെയുന്നതിലും നല്ലത് പ്ലാൻ ഉണ്ടാക്കാൻ പഠിക്കുന്നതാണെന്ന് എനിക്ക് മനസിലായി. നല്ല പ്ലാൻ ആണ് അതിന്റെ നട്ടെല്ല്. അത് ഉണ്ടെങ്കിൽ പിന്നെ പ്രോഗ്രാം ചെയ്യാൻ അറിയാവുന്നവരെ കൊണ്ട് ഉണ്ടാക്കിപ്പിക്കാൻ…

2012 ൽ ഡൽഹിയിൽ നിർഭയ പെൺകുട്ടിയുടെ ദാരുണമായ കൊലപാതകം നടന്ന വാർത്തകൾ കണ്ടപ്പോഴാണ് അതിനു പ്രതിവിധി ആയി ടെക്നോളജി കൊണ്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് ഞാൻ ചിന്തിച്ചത്. അന്ന് ചില ആശയങ്ങൾ തോന്നിയെങ്കിലും ഒന്നും പൂർണ്ണ രൂപത്തിൽ ആയിരുന്നില്ല. അത് പൂർണ്ണ രൂപം എടുക്കുന്നത് പിന്നെയും കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ്. കാരണം അപ്പോഴേക്കും എനിക്ക് കുറച്ചു ടെക്നോളജികൾ പഠിക്കാൻ അവസരം ലഭിച്ചിരുന്നു. ചുമ്മാ ഒരു ആശയം ഉണ്ടാകുന്നതും അതിന് ആവശ്യമായ ടെക്നോളജി അറിഞ്ഞിട്ട് ഉണ്ടാക്കുന്നതും തമ്മിൽ ഒരുപാട് അന്തരമുണ്ടെന്ന് അന്നാണ് എനിക്ക് മനസിലായത്. ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പുകളും ഇലക്ട്രോണിക് ഡിവൈസുകളും എങ്ങനാണ് പ്രവർത്തിക്കുന്നത് എന്നെല്ലാം അന്നാണ് ഞാൻ മനസിലാക്കുന്നത്. ഞാൻ ആശയം കുറച്ചു പേരുടെ അടുത്ത് പറഞ്ഞു നോക്കി. എല്ലാവരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷെ ഇത് എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും ആർക്കും പറഞ്ഞു തരാൻ കഴിഞ്ഞില്ല. ഞാൻ നോക്കിയിട്ട് എന്റെ കയ്യിൽ ഒതുങ്ങുന്ന ഒന്നായിട്ടും തോന്നിയില്ല. അങ്ങനെ ഞാൻ അതെന്റെ മനസ്സിൽ ഇട്ടുകൊണ്ട് നടന്നു. ഇപ്പോഴും അതിനെ കുറിച്ച് ഇവിടെ പറയുവാൻ ഒരു കാരണമുണ്ട്. അതിനോട് സാമ്യം ഉള്ള പലതും പിന്നെ പല ആളുകൾ പുറത്തിറക്കി എന്നെല്ലാം വാർത്തകൾ പത്രങ്ങളിൽ കണ്ടു എങ്കിലും ഇതുവരെ പ്രചാരം നേടിയ വിജയിച്ച ഒന്ന് എങ്ങും കാണാൻ കഴിഞ്ഞിട്ടില്ല. അത് മാത്രമല്ല അങ്ങനെ ഇറങ്ങിയവയ്ക്ക് എല്ലാം ഒരു ലൂപ് ഹോൾ ഉണ്ടായിരുന്നു. എന്റെ ആശയം ആ കുറവ് കൂടെ പരിഹരിച്ചു…

Wall E എന്ന അനിമേഷൻ സിനിമ കണ്ട ആർക്കും അതിലെ നായകനായ സദാസമയവും വിഷണ്ണനായി ഇരിക്കുന്ന കുഞ്ഞൻ റോബോട്ടിനെ മറക്കില്ല. ഭൂമി ഉപേക്ഷിച്ചു മനുഷ്യരെല്ലാം ബഹിരാകാശത്തു താമസം തുടങ്ങിയപ്പോൾ ഭൂമിയിൽ വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യുക എന്ന തന്റെ ദൗത്യം നന്നായി നിർവഹിക്കാൻ നോക്കുന്ന റോബോട് ആണ് Wall E. Artificial Intelligence ഉള്ള റോബോട്ടിനു മറ്റൊരു റോബോട്ടിനോട് പ്രണയം തോന്നുന്നതും തുടർന്ന് മനുഷ്യരുടെ തിരിച്ചു വരവിനു വരെ കാരണമാകുന്ന കുറെ സംഭവവികാസങ്ങളും ഒക്കെ അടങ്ങിയ പടമായിരുന്നു അത്‌. ആദ്യമായി കണ്ടപ്പോൾ മുതലേ Wall E ഒന്ന് ഉണ്ടാക്കണം എന്ന് ആഗ്രഹം തോന്നിയിരുന്നു. ചെറുപ്പത്തിൽ അത്‌ നടന്നില്ല, മുതിർന്നപ്പോൾ ഉണ്ടാക്കാൻ പറ്റും പക്ഷെ മടിയായി. പിള്ളേർ ഉണ്ടാക്കുന്നത് ഒക്കെ ഇപ്പോ ഉണ്ടാക്കിയാൽ മോശമല്ലേ എന്ന ചിന്തയിൽ അത്‌ ഉപേക്ഷിച്ചു ഇട്ടിരിക്കുകയായിരുന്നു. എന്നാൽ പിന്നീട് യൂട്യൂബിൽ ഒരുപാട് ആളുകൾ ഇതിനെ ഉണ്ടാക്കുന്ന വീഡിയോ കാണാൻ ഇടയായി. ഒക്കെ നല്ല പ്രായമുള്ള ആളുകൾ. അങ്ങനെ ലോകത്തുള്ള Wall E ഉണ്ടാക്കുന്നവർ എല്ലാം കൂടി ചേർന്ന Wall E Builders club എന്നൊരു സംഘടന വരെയുണ്ടെന്ന് കണ്ടപ്പോൾ വീണ്ടും ഒരു ആഗ്രഹം തോന്നി. തുടർന്ന് അതിന് വേണ്ടി ഇന്റർനെറ്റിൽ കുറെ പരതിയപ്പോളാണ് ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ നിന്നു ഇത് ആരും ഉണ്ടാക്കിയിട്ടില്ല. അതുകൂടി കണ്ടപ്പോൾ ഭയങ്കര ആവേശമായി. അങ്ങനെ ഇത് ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചു ഇരിക്കുമ്പോഴാണ് കൊറോണ വന്നു രണ്ടാമത്തെ ലോക്ക്ഡൌൺ വരുന്നത്. പിന്നെ…

2009 ൽ പുറത്തിറങ്ങിയ അമീർ ഖാൻ നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം ‘3 idiot’s’ ആണ് ഞാൻ ആദ്യമായി ഒരു ഡ്രോൺ കാണുന്നത്. സിനിമ കണ്ടുകഴിഞ്ഞപ്പോഴും അത്‌ തന്നെയായിരുന്നു മനസ്സിൽ. സിനിമയിൽ ഒരു കോളേജ് പ്രൊജക്റ്റ്‌ ആയിട്ടാണ് അത്‌ കാണിച്ചതെങ്കിലും അത്തരത്തിൽ ഒരെണ്ണം ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയതെ ഇല്ല. അതുമല്ല ഡ്രോൺ എന്നത് സിനിമക്ക് വേണ്ടി സൃഷ്ടിച്ച ഒരു മോഡൽ മാത്രമായിരിക്കും എന്നാണ് ആദ്യമൊക്കെ വിചാരിച്ചത്. എന്നാൽ ഫേസ്ബുക് യൂട്യൂബ് ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ സംഭവം ശരിക്കും ഉള്ളതാണെന്ന് ബോധ്യപ്പെട്ടു. എന്നാലും ഒരെണ്ണം ഉണ്ടാക്കാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അല്ലെങ്കിൽ ഉറപ്പായും കോളേജിൽ അവസാന വർഷ പ്രൊജക്റ്റ്‌ അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ ഉറപ്പായും ഒന്ന് ശ്രമിച്ചേനെ. എന്തായാലും അതിനു യോഗം ഉണ്ടായത് വർഷങ്ങൾക്ക് ശേഷമാണ്, അതും ഇലക്ട്രോണിക്സ് പോലെ എല്ലാത്തിനോടും ഗുഡ്ബൈ പറഞ്ഞു സോഫ്റ്റ്‌വെയർ രംഗത്തേക്ക് തിരിഞ്ഞു കഴിഞ്ഞ്. ചില ആഗ്രഹങ്ങൾ അങ്ങനെയാണെന്ന് കേട്ടിട്ടുണ്ട്, നമ്മൾ ഉപേക്ഷിച്ചാലും ഒരു ദിവസം അത് നമ്മളെ തേടി ഇങ്ങോട്ട് വരും. എന്തായാലും വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായി ഒരു ഡ്രോൺ ഉണ്ടാക്കി നോക്കിയാലോ എന്ന കൗതുകത്തിലേക്ക് എന്നെയും എന്റെ സുഹൃത്തായ അരുണിനെയും കൊണ്ട് എത്തിച്ചു. എല്ലാ പാർട്സും വാങ്ങാൻ കിട്ടും. അതെല്ലാം കൂട്ടി പിടിപ്പിച്ചു കുറച്ചു സെറ്റിംഗ്സ് ഉള്ളത് യൂട്യൂബ് നോക്കി ചെയ്താൽ മതി. അതിൽ ഒരു ത്രില്ല് ഇല്ലാന്ന് തോന്നിയതുകൊണ്ട് സ്വന്തമായി നിർമ്മിക്കാൻ കഴിയുന്നതൊക്കെ അങ്ങനെ ചെയ്യുക ബാക്കി വാങ്ങിക്കുക എന്ന…

കോളേജ് കഴിഞ്ഞതോടെ ഇലക്ട്രോണിക്സ് ഏതാണ്ട് മുഴുവനായി ഉപേക്ഷിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ആക്രി കൊടുത്തതോടെ ഇനി ഒരിക്കലും അങ്ങോട്ടേക്ക് ഒരു മടങ്ങി വരവ് ഇല്ലെന്നു വിചാരിച്ചതാണ്. പക്ഷെ ചില കാര്യങ്ങൾ അങ്ങനെ ആണല്ലോ, നമ്മൾ ഉപേക്ഷിക്കുമ്പോൾ ആയിരിക്കും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നത്. അങ്ങനെ ഒരു പ്രിത്യേക സാഹചര്യത്തിൽ ഇലക്ട്രോണിക്സ് വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. പഴയതിലും കൂടുതൽ കരുത്തോടെ. എനിക്ക് അവിടെ ഒരു തുടക്കം വേണമായിരുന്നു, കുറച്ചു കാര്യങ്ങൾ പഠിക്കാൻ ഉണ്ട്, കോളേജിൽ പഠിച്ച സമയത്തെ ടെക്നോളജി ഒക്കെ മാറിയിരുന്നു. പിന്നെ ഇത് എനിക്ക് ഇനിയും വഴങ്ങുമോ എന്ന്‌ നോക്കണം കോൺഫിഡൻസ് ഉണ്ടാക്കണം. ഇങ്ങനെ പലവിധ ഉദ്ദേശങ്ങൾ കൊണ്ട് ചെയ്തു നോക്കിയ ഒരു പ്രൊജക്റ്റ്‌ ആണ് ഇത്. വലിയ സംഭവം ഒന്നുമല്ല എന്നാലും ഒരു തുടക്കം കിട്ടാൻ ഇത് ധാരാളം ആയിരുന്നു. 6 axis റോബോട്ടിക് ആം എന്ന് ഗൂഗിളിൽ കിട്ടുന്ന ഒരു സിമ്പിൾ പ്രൊജക്റ്റ്‌ ആണ്. അതിന്റെ എല്ലാ വിവരങ്ങളും ഗൂഗിളിൽ നിന്ന് കിട്ടും. എങ്കിലും അത് നിർമ്മിക്കാൻ എനിക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകും എന്നായിരുന്നു അറിയേണ്ടി ഇരുന്നത്. മോട്ടോർ ഉൾപ്പെടെ വേണ്ട പാർട്സ് എല്ലാം ഓൺലൈൻ ആയി വാങ്ങി. എല്ലാം കൂട്ടി പിടിപ്പിച്ചു പ്രവർത്തിപ്പിക്കാൻ നോക്കുന്ന ഇടത്താണ് പ്രശനങ്ങൾ വരാൻ സാധ്യത. പക്ഷെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞു. നെറ്റിൽ കണ്ടതിൽ കൂടുതലായി ചില കാര്യങ്ങൾ കൂടി ചെയ്യാൻ കഴിഞ്ഞതോടെ…

എല്ലാ ക്രിസ്തുമസിനും പുതിയതായി എന്തെങ്കിലും ചെയ്യുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ കോളേജ് ഒക്കെ കഴിഞ്ഞു പിന്നെ അങ്ങനെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ട്രാക്ക് തെറ്റി കിടക്കുവാണ് എന്ന ഒരു തോന്നൽ ഉള്ളിൽ ഉണ്ടായാൽ പിന്നെ ഇതുപോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ നമ്മൾ മറക്കും. ഇനി മറന്നില്ലെങ്കിലും അതൊന്നും ചെയ്യാൻ ഒരു താല്പര്യവും തോന്നുകയുമില്ല. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു ട്രാക്കിൽ കയറിയപ്പോൾ പഴയ കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നു. അങ്ങനെ 2021 ലെ ക്രിസ്തുമസിന് ഉണ്ടാക്കിയതാണ് ഈ പുൽക്കൂട് ഉൾപ്പെടുന്ന സ്റ്റാർ. പുൽക്കൂട് എന്ന് പറയാൻ കഴിയില്ല കാരണം അതിൽ പുല്ല് പോയിട്ട് സാധാരണ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു വസ്തുവുമില്ല. എല്ലാം വെളിച്ചവും നിഴലും ഉപയോഗിച്ച് ഉള്ള ഒരു പരിപാടിയാണ്. ഇതിന്റെ ആശയം എനിക്ക് കിട്ടുന്നത് ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു പരസ്യത്തിൽ നിന്നാണ്. ഒരടി പൊക്കമുള്ള അതിനെ എന്റെ അത്രയും ഉയരത്തിൽ എന്റേതായ ശൈലിയിൽ ഉണ്ടാക്കിയതാണ് ഇത്. കാർഡ്ബോർഡ് ഉപയോഗിച്ചിട്ടുള്ള ഒരു പരീക്ഷണം ആയിരുന്നു. ഈ പരിപാടി ഫ്ലോപ്പ് ആയെന്നു കരുതിയ രണ്ട് പ്രശനങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തെ പ്രശനം നക്ഷത്രം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഒരു ഫിനിഷിങ് കിട്ടുന്നില്ല അതുകൊണ്ട് ഉണ്ടാക്കി കഴിയുമ്പോൾ കാണാൻ വലിയ രസം ഉണ്ടാകില്ല എന്ന എന്റെ തോന്നൽ ആയിരുന്നു. എന്തായാലും ഇത്രയും ആയില്ലേ വെറുതെ ഉണ്ടാക്കി നോക്കാം, ഇനി നന്നായി ഇല്ലെങ്കിൽ ആരെയും കാണിക്കേണ്ട വേറെ കുഴപ്പം ഒന്നുമില്ലല്ലോ എന്ന മറു ചിന്തവഴി അതിനെ…

ഒരു റോബോട്ട് ഉണ്ടാക്കുക എന്ന എന്റെ ചിരകാല സ്വപ്നം പൂർത്തിയായത് എഞ്ചിനീയറിംഗ് മൂന്നാം വർഷത്തിൽ ചെയ്ത mini പ്രൊജെക്ടിലൂടെയാണ്. അത്തരത്തിൽ ഒന്ന് ഉണ്ടാക്കാൻ പോയിട്ട് അതുമായി ബന്ധമുള്ള ഒന്നും ഞങ്ങളുടെ സിലബസിൽ ഉണ്ടായിരുന്നില്ല എന്നതാണ് വിചിത്രമായ യാഥാർഥ്യം. ഒന്നും പഠിച്ചിട്ടില്ലാത്ത ഒരു കാര്യം ആഗ്രഹം കൊണ്ട് മാത്രം എവിടെ വരെ പോകാൻ കഴിയും എന്നതിന്റെ തെളിവായിരുന്നു ആ പ്രൊജക്റ്റ്‌. ഇന്റർനെറ്റിൽ നിന്ന് ഒരു circuit കിട്ടി. അതിൽ ചില മോഡിഫിക്കേഷൻ ഒക്കെ വരുത്തിയാൽ സംഗതി വർക്ക്‌ ചെയ്യുമെന്ന് തോന്നി. അഞ്ച് പേരുടെ ഗ്രൂപ്പ്‌ ഒരുമിച്ചാണ്‌ ചെയ്യേണ്ടത് എങ്കിലും എന്റെ ഗ്രൂപ്പിൽ ഞാനും പിന്നെ നാല് പെൺപിള്ളേരും ആയിരുന്നു. അവരുടെ അടുത്ത് എനിക്ക് ഒറ്റ കണ്ടിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു, സാധനം ഞാൻ ഒറ്റയ്ക്കു ഉണ്ടാക്കിക്കോളാം, അവരെ പഠിപ്പിച്ചും കൊടുത്തോളാം. വേറൊന്നും കൊണ്ടല്ല, ആഗ്രഹം അത്‌ ഒന്ന് കൊണ്ടുമാത്രമാണ്. പിന്നെ രണ്ടും കല്പ്പിച്ചു ചെയ്ത് നോക്കി, ആദ്യമായി ബ്രെഡ് ബോർഡിൽ ഉണ്ടാക്കിയ circuit ഒക്കെ വർക്ക്‌ ആയപ്പോൾ ഉണ്ടായ സന്തോഷം ദേ ഇത് എഴുതുമ്പോഴും എന്റെ കവിളിൽ ഉണ്ട്. ഒരടി നീളമുള്ള ഒരു pvc പൈപ്പിൽ രണ്ട് അറ്റത്തും ഓരോ ചക്രവും നടുക്ക് ഒരു wireless ക്യാമറയും അടങ്ങുന്നത് ആയിരുന്നു എന്റെ റോബോട്ടിന്റെ രൂപം. ആ രൂപത്തിലാണ് കോളേജിൽ അവതരിപ്പിച്ചതും പക്ഷെ ഈ ചിത്രത്തിൽ കാണുന്ന വേസ്റ്റ് ബാസ്കറ്റ്, അത്‌ ഉണ്ടാക്കി നോക്കിയെങ്കിലും എനിക്ക് ആരെയും കാണിക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ശരിക്കും spy robot…

ഏതാണ്ട് നാല് വയസ് ഉള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒരു സാധനം ഉണ്ടാക്കുന്നത്, എന്തോ വാങ്ങിച്ചപ്പോൾ കിട്ടിയ കാർഡ്ബോർഡ് ചുരുട്ടി താഴ്ഭാഗം പേപ്പർ കൊണ്ട് മൂടി റബ്ബർ ബാൻഡ് കൊണ്ട് കെട്ടി. ഒരു കൈപ്പിടി കൂടെ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയപ്പോൾ അതിന് ഒരു കോഫി മഗിന്റെ രൂപം വന്നു. വെറുതെ ചെയ്തത് ആണെങ്കിലും അത്‌ കണ്ടവർ എല്ലാം എന്നെ അഭിനന്ദിച്ചു, അത്‌ എന്താണെന്നു ഒന്നും മനസിലാക്കാൻ ഉള്ള പ്രായം ആയിട്ടില്ല എങ്കിലും എല്ലാവരുടെയും പെരുമാറ്റത്തിൽ നിന്ന് നല്ലത് എന്തോ ആണ് ഞാൻ ചെയ്തത് എന്നെനിക്ക് മനസിലായി. ആദ്യമായി ഉണ്ടാക്കിയ വസ്തുവിനെ ഒന്ന് പുനസൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ പിന്നീടും ഞാൻ പലതും ഉണ്ടാക്കിയിരുന്നു. ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ ചെയ്യാൻ തന്നെ എനിക്ക് ഒരു മുറി ഉണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങൾക്ക് ഒന്നും ഉപയോഗിക്കാതെ പഴയ വസ്തുക്കൾ കൂട്ടി ഇട്ടിരുന്ന ആ മുറി എന്റെ പരീക്ഷണശാല ആയിരുന്നു. ക്യാമറ ഒന്നും അന്ന് ഇല്ലാതിരുന്നത് കൊണ്ട് പലതിന്റെയും ചിത്രങ്ങൾ ഒന്നും എടുത്ത് സൂക്ഷിക്കാൻ കഴിഞ്ഞില്ല. അന്ന് ഒരു ഫോട്ടോ എടുക്കുക എന്നൊക്കെ പറഞ്ഞാൽ വളരെ ചിലവേറിയ പരിപാടി ആയിരുന്നു. എന്നാലും ചിലതിന്റെ ചിത്രങ്ങൾ എടുക്കുവാൻ സാധിച്ചു. മിക്കവാറും ഉപേക്ഷിച്ച സാധനങ്ങൾ കൂട്ടി ചേർത്ത് എന്തെങ്കിലും ഉണ്ടാക്കുക ആയിരുന്നു പതിവ്. വേണ്ടത്ര ഉപകരണങ്ങൾ കിട്ടാത്തത് കൊണ്ട് പാതി വഴിയിൽ നിന്നുപോയ ഉണ്ടാക്കലുകൾ ആയിരുന്നു മിക്കതും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു എമർജൻസി ലാംപ് ആയിരുന്നു ഇത്. മുഴുവൻ പാഴ്വസ്തുക്കളിൽ നിന്നാണ് ഉണ്ടാക്കിയത്. വല്യമ്മച്ചിക്ക് ഇൻസുലിൻ…