Author

Anup Jose

Browsing

നമ്മുടെ നാട്ടിൽ ഒരുപാട് ജിംനേഷ്യങ്ങൾ നിലവലുണ്ട്, അതുപോലെ തന്നെ പേർസണൽ ട്രെയിനിങ് കൊടുക്കുന്നവരും. എന്നാൽ വലിയ ജിമ്മുകൾ ഒഴികെ ആരും ടെക്നോളജി ഉപയോഗിച്ച് കാണുന്നില്ല. ജിമ്മിലെ മെമ്പർഷിപ്പ് മുതൽ ഓരോരുത്തർക്കും ഉണ്ടായ മാറ്റങ്ങൾ വരെ രേഖപ്പെടുത്താൻ കഴിയുന്ന അപ്ലിക്കേഷൻ ഉണ്ടാക്കിയാൽ സാദ്ധ്യതകൾ ഉണ്ട്. ഒരു പോർട്ടൽ രൂപത്തിൽ ഉണ്ടാക്കിയാൽ വീണ്ടും കുറേകൂടി ഉപയോഗം ഉണ്ടാകും. പുതിയ ഒരു സ്ഥലത്തു ചെല്ലുന്ന ഒരാൾക്കു ആ പ്രദേശത്തെ എല്ലാ ജിമ്മിലും കയറി ഫീസ് മുതലായവ അന്വേഷിക്കേണ്ട ആവശ്യമില്ല. എല്ലാം ആപ്പ് വഴി കണ്ടെത്താം. അതുപോലെ മെമ്പർഷിപ് എടുത്ത ഒരാളുടെ മാറ്റങ്ങൾ മനസിലാക്കാൻ ശരീര ഭാഗങ്ങളുടെ അളവുകൾ ആപ്പിൽ സൂക്ഷിക്കാം. ഓരോരുത്തർക്കും പേർസണൽ വർക്ഔട്ട് ഡയറ്റ് പ്ലാനുകൾ നൽകുന്നുണ്ടെങ്കിൽ അതും ആപ്പിലൂടെ നൽകാം. കൂടാതെ ട്രെയിനർമാർക്ക് തങ്ങളുടെ ക്ലയന്റ്സിന്റെ മാറ്റങ്ങൾ അനലൈസ് ചെയ്യാനും അതനുസരിച്ചു വേണ്ട നിർദേശങ്ങൾ എളുപ്പത്തിൽ നൽകാനും കഴിയും. ഫീസ് അടക്കുക ജിമ്മിന്റെ അക്കൗണ്ട്സ് മുതലായ കാര്യങ്ങൾ എല്ലാം സോഫ്റ്റ്‌വെയർ വഴി ആക്കിയാൽ എല്ലാം എളുപ്പമായി. ഒരാൾക്കു തന്നെ പല ബ്രാഞ്ചുകൾ തുടങ്ങാനും എല്ലാം ഒരുപോലെ മാനേജ് ചെയ്യാനും കഴിയും. വിദേശത്തു ഇരുന്നുകൊണ്ട് പോലും നാട്ടിൽ ഉള്ള ബിസിനസ് നോക്കി നടത്താൻ ടെക്നോളജി കൊണ്ട് കഴിയും. കമ്പനിക്ക് മാസ വരിസംഖ്യ അല്ലെങ്കിൽ വാർഷിക വരിസംഖ്യ ലഭിക്കുന്ന രീതിയിൽ ബിസിനസ് മോഡൽ നിർമ്മിച്ചാൽ സ്ഥിരവരുമാനം ആകുകയും ചെയ്യും.

ആപ്പ് ഒന്നും വേണ്ടാത്ത ഒരു നാടൻ ഐഡിയ പറയാം. ഒരുപക്ഷെ പല സ്ഥലങ്ങളിലും ഇപ്പോഴേ നടക്കുന്നത് ആയിരിക്കാം എന്നാലും എന്റെ അറിവിൽ ഇല്ലാത്തത് കൊണ്ട് എനിക്ക് ഇതൊരു പുതിയ ആശയമാണ്. മുട്ടകൾക്ക് എന്നും നല്ല ഡിമാൻഡ് ഉള്ളവയാണ്. ഇടയ്ക്ക് ചൈന മുട്ട ഇറങ്ങി എന്നെല്ലാം ഒരുപാട് പ്രചാരണങ്ങൾ നടന്നിരുന്നു. ഇന്നും അതിന് ഒരു വ്യക്തത ഉണ്ടായിട്ടില്ല. എന്തായാലും നല്ല നാടൻ മുട്ടകൾക്ക് ആവശ്യക്കാരുണ്ട്. ഒരു പ്രദേശത്ത് താമസിക്കുന്ന പത്തോ ഇരുപതോ അതിൽ കൂടുതലോ ആയ വീടുകളെ കൂട്ടിച്ചേർത്തു ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ് ആണിത്. എല്ലാവരുമായി ഒരു ധാരണയിൽ എത്തി എല്ലാ വീടുകളിലും കോഴി വളർത്താൻ വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുക. അമ്പത് വീട്ടിൽ കൂട് സ്ഥാപിച്ചു കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റയും നൽകുക. ഇത് പല രീതിയിൽ ചെയ്യാം, ഇതിനുള്ള ചിലവ് മുഴുവൻ ബിസിനസ് ചെയ്യുന്ന ആൾ തന്നെ വഹിച്ചിട്ട് മേൽനോട്ടം ഓരോ വീടുകൾക് നൽകുക. അപ്പോൾ ലാഭവിഹിതം അവർക്ക് കുറച്ചു കൊടുത്താൽ മതി. അല്ലെങ്കിൽ പപ്പാതി ചിലവുകൾ എടുക്കാം, അതുമല്ലെങ്കിൽ മുഴുവൻ ചിലവും ഓരോ വീട്ടുകാർ തന്നെ എടുക്കുകയോ ചെയ്യാം. അതെല്ലാം ബിസിനസ് മോഡലിനെ ആശ്രയിച്ചു ഇരിക്കും. എല്ലാ വീട്ടിൽ നിന്നും സ്ഥിരമായി മുട്ട ശേഖരിച്ചു വിൽപ്പന ചെയ്യുക എന്നതാണ് ഉദ്ദേശം. ഇതിന്റെ കൂടെ തന്നെ ഇതേ രീതിയിൽ വേറെയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണം, ഒരുപാട് സ്ഥലം സ്വന്തമായി ആവശ്യമില്ല. ജോലിക്ക് ആളെ ആവശ്യമില്ല,…

ഈ ലോകത്ത് ഏറ്റവും ബുദ്ധിമുട്ട് ഏറിയ ഒരു കാര്യമാണ് ആരെയെങ്കിലും ഇമ്പ്രെസ്സ് ചെയ്യുക എന്നത്. പ്രിത്യേകിച്ചു നമ്മൾ ഇമ്പ്രെസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആള് ഇത്തിരി ട്രാക്ക് റെക്കോർഡും ഫാൻ ബേസും ഒക്കെ ഉള്ള ആളും നമ്മൾക്ക് ഇതൊന്നും ഇല്ലെങ്കിൽ its very very tough.. ചെറിയ പരിപാടികൾ ഒന്നും ഏൽക്കില്ല, അവരുടെ ശ്രദ്ധയിൽ പെടുക പോലുമില്ല. അത്തരത്തിൽ ഒരു അവസ്ഥയിൽ പെട്ടപ്പോൾ ദൈവമായി എനിക്ക് തോന്നിപ്പിച്ചു തന്ന രണ്ട് പദ്ധതികളെ പറ്റി പറയാം Unknown Wishes and Letters ഇമ്പ്രെസ്സ് ചെയ്യേണ്ട ആളുടെ ജന്മദിനവും ഫോൺ നമ്പറും പിന്നെ സഹായിക്കാൻ കുറഞ്ഞത് ഒരു 30 പേരും വേണ്ടിവരും. ഈ മുപ്പതു പേരെയും നമ്മൾ ഉദ്ദേശിക്കുന്ന ആൾക്ക് പരിചയം ഉണ്ടായിരിക്കരുത്. എന്റെ ടാർഗറ്റ് ഒരു പെൺകൊച്ചു ആയിരുന്നു, അതിനാൽ തന്നെ അമ്പത് പെൺകുട്ടികളെ ആണ് സഹായത്തിനായി ഞാൻ റെഡി ആക്കിയത്. രാവിലെ ആറ് മണി മുതൽ 15 മിനിറ്റ് ഇടവിട്ട് ഓരോരുത്തരായി സർപ്രൈസ് കൊടുക്കേണ്ട ആളെ വിളിച്ചു വിഷ് ചെയ്യുക എന്നതാണ് ആദ്യത്തെ ഘട്ടം. പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് വിഷ് വരാൻ തുടങ്ങുമ്പോൾ ആള് ഞെട്ടാൻ തുടങ്ങും. വിളിക്കുന്നത് പെൺപിള്ളേർ ആയതുകൊണ്ടും ആശംസകൾ അറിയിക്കുക എന്നതിൽ കൂടുതൽ ഉപദ്രവം ഇല്ലാത്തത് കൊണ്ടും സംഭവം വലിയ കുഴപ്പം ഉണ്ടാക്കുകയില്ല. വിളിക്കുന്നവർ നല്ല ക്രീയേറ്റീവ് ആയി സംസാരിക്കുക കൂടി ആണെങ്കിൽ സംഭവം വേറെ ലെവൽ ആയിരിക്കും. ആരാണ് എന്തിനാണ് വിളിക്കുന്നത് എന്നെല്ലാം ചോദ്യങ്ങൾ വരും അതിന്…

ഫേസ്ബുക്കിൽ എഴുതാൻ തുടങ്ങി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു ചിന്ത പോയത് എഴുതുന്നത് എല്ലാം മറ്റ് എവിടെയെങ്കിലും കൂടി സൂക്ഷിച്ചു വയ്ക്കണം എന്ന്. മാത്രമല്ല പേജിൽ നിന്ന് പഴയ എഴുത്തുകൾ കണ്ടുപിടിക്കുക എന്നതും പ്രയാസമുള്ള കാര്യമാണ്. മിക്കവാറും ആരെങ്കിലും സംശയങ്ങൾ ചോദിച്ചു മെസ്സേജ് അയക്കുമ്പോൾ പണ്ട് എഴുതിയ ഏതെങ്കിലും പോസ്റ്റിൽ അതിന് ഉത്തരം ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൊടുത്താൽ എളുപ്പമാണ്. ബ്ലോഗ് ആയാൽ ഇതിനെല്ലാം പരിഹാരം ആകുമെന്ന് കരുതി അങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കാൻ ആരംഭിച്ചതാണ് 2 വർഷങ്ങൾ കൊണ്ട് ഈ രൂപത്തിൽ എത്തിയത്. എഴുതിയതെല്ലാം ബ്ലോഗിൽ വെറുതെ പബ്ലിഷ് ചെയ്ത് വച്ചിരിക്കുകയായിരുന്നു ഇതുവരെ. എന്നാലും എന്തോ ഒരു കുറവ് ഉണ്ടല്ലോ എന്ന് തോന്നൽ ഉണ്ടായിരുന്നു. 2019ൽ എഴുതി തുടങ്ങുമ്പോൾ പ്രിത്യേകിച്ചു ലക്ഷ്യങ്ങൾ ഒന്നും ഇല്ലായിരുന്നു. എഴുതിയതിനു എല്ലാം നല്ല പ്രതികരണങ്ങൾ കിട്ടുന്നത് കാണുമ്പോൾ ഒരു മനസുഖം. 2020 ലും 2021ലും നല്ല ഉഴപ്പായിരുന്നു. എന്തെങ്കിലും ഒക്കെ ഇടക്ക് ഇടും. എന്നാൽ 2022 ആരംഭിച്ചപ്പോൾ മുതൽ നന്നായിട്ട് എഴുതി തുടങ്ങി. അതിന് കാരണം എനിക്ക് ഒരു ലക്ഷ്യബോധം ഉണ്ടായി എന്നതാണ്. അങ്ങനെയാണ് ഈ ബ്ലോഗ് കൊണ്ട് കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചിന്തിച്ചു തുടങ്ങിയത്. ഇതിനിടയിൽ തന്നെ ഒരു നാലഞ്ച് പ്രാവിശ്യം എങ്കിലും പലപ്പോഴായി ഡിസൈൻ ഒക്കെ പൊളിച്ചു പണിതിരുന്നു. ബ്ലോഗിൽ വെറുതെ ഇട്ടാൽ പോര എല്ലാം അടുക്കി പെറുക്കി ഒന്ന് ഓർഡറിൽ ആക്കി വച്ചാൽ മാത്രമേ പുതിയതായി…

കോളേജ് കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഒരു കൂട്ടുകാരൻ adsense എന്ന ഗൂഗിളിന്റെ പദ്ധതിയെപ്പറ്റി പറയുന്നത്. അവനു സിനിമയുടെ വാർത്തകളും നടിമാരുടെ ചിത്രങ്ങളും മറ്റും ഇടുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. കുറച്ചു വർഷങ്ങൾ ആയിട്ട് അതിൽ നിന്ന് അവനു വരുമാനവും ഉണ്ടെന്ന് കേട്ടതോടെ എനിക്ക് വലിയ ആവേശമായി. ആ സമയം അറിയാമല്ലോ, എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കുക എന്ന് മുട്ടി നിൽക്കുന്ന സമയമാണ്. ആദ്യമെ വെബ്സൈറ്റ് ഒന്നും വേണ്ട ഗൂഗിളിന്റെ തന്നെ ബ്ലോഗ്ഗർ എന്ന അപ്ലിക്കേഷൻ ഉപയോഗിച്ചാൽ മതിയെന്ന ഉപദേശവും അവൻ തന്നു. ആ ഇടയ്ക്ക് തന്നെ ലക്ഷങ്ങൾ ഉണ്ടാക്കുന്ന ബ്ലോഗ്ഗർമാരെ പറ്റിയും ലേഖനങ്ങൾ വായിക്കാൻ ഇടയായി. പക്ഷെ എന്ത്‌ എഴുതും എന്നൊന്നും ഒരു പിടിയുമില്ല. ആകെ കയ്യിൽ ഉള്ളത് പലപ്പോഴായി ഉണ്ടാക്കിയ ചില വസ്തുക്കളാണ്. കോളേജിൽ ചെയ്ത പ്രൊജക്റ്റും മറ്റുമൊക്കെ ഇട്ട് ബ്ലോഗ് ആരംഭിച്ചു. 2-3 പോസ്റ്റ്‌ ഇട്ടതിനു ശേഷം പിന്നീട് ഇടാൻ കയ്യിൽ ഒന്നുമില്ല. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പഠിച്ചു എന്നല്ലാതെ സ്വന്തമായി circuit ഉണ്ടാക്കാനോ ഒന്നും അറിയില്ല. എന്നാലും എന്റെ ചായ്‌വ് മുഴുവൻ അങ്ങോട്ട് ആയിരുന്നു. അറിയില്ലെങ്കിലും ഭാവനയിൽ നിന്നെല്ലാം കുറച്ചു circuit ഞാൻ ഉണ്ടാക്കി. അങ്ങനെ കുറച്ചു content ആയപ്പോൾ adsens അക്കൗണ്ട് കിട്ടാൻ അപേക്ഷ കൊടുത്തു. അന്ന് അത് കിട്ടാൻ വലിയ പാടാണ്. അതിന്റെ തീരുമാനം വരാൻ മാസങ്ങൾ എടുക്കും എന്നറിഞ്ഞപ്പോൾ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. പിന്നീട് അത് നോക്കാതെയായി. കുറച്ചു മാസങ്ങൾ കഴിഞ്ഞു വെറുതെ ഒന്ന് നോക്കിയപ്പോൾ ഞാൻ…

വർഷങ്ങൾക്ക് മുൻപാണ്, ഒരു പെൺകുട്ടിയെ കാണുന്നതും ഇഷ്ടം തോന്നുന്നതും ഒക്കെ സ്വാഭാവികമായ കാര്യമാണല്ലോ, എന്നാൽ ആ പെൺകുട്ടിയുടെ പിറകെ ഒരു പതിനായിരം ആളുകൾ നടക്കുകയും, നമ്മൾ ഒരു സെമി ഇൻട്രോവേർട്ട് അഥവാ സംസാരിച്ചു ഇമ്പ്രെസ്സ് ചെയ്യാൻ അറിയാതെ ഒതുങ്ങി കൂടി നടക്കുകയും ചെയ്യുന്ന ആളാണെങ്കിലോ.. അത്തരം ഒരു സാഹചര്യത്തിൽ എനിക്ക് ലഭിച്ച ഒരു ആശയവും അത് നടപ്പാക്കിയ രീതിയുമാണ് ഈ കഥയിലൂടെ പങ്ക് വയ്ക്കാൻ പോകുന്നത്. നമ്മുടെ കഥാനായികയുടെ ബർത്തഡേ എന്നാണെന്നു എനിക്ക് അറിയാം, ഫോൺ നമ്പറും കയ്യിലുണ്ട്, എന്നാലും എത്തിക്സ് ഉള്ളതുകൊണ്ടും സോഷ്യൽ മീഡിയയിൽ ഒന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ബ്ലോക്ക്‌ ലഭിച്ചത് കൊണ്ടും എന്തെങ്കിലും ഔട്ട്‌ ഓഫ് ദി ബോക്സ്‌ ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ പല ആശയങ്ങൾ ആലോചിച്ചു നടന്നതിനു ശേഷം കൃത്യമായി ബർത്ത്ഡേയുടെ തലേന്ന് എനിക്ക് ഒരു ആശയം ലഭിച്ചു. പിറ്റേന്ന് രാവിലെ മുതൽ ഓരോ പെൺകുട്ടികൾ കഥാനായികയെ വിളിച്ചു വിഷ് ചെയ്താൽ എങ്ങനെ ഉണ്ടാവും. ഏകദേശം എത്ര പേരെ ഇത്തരത്തിൽ ഒരു പരിപാടിക്ക് സംഘടിപ്പിക്കാൻ കഴിയുമെന്ന് വെറുതെ ഞാൻ ഒന്ന് എണ്ണം എടുത്ത് നോക്കി. എന്റെ അനുജത്തി, അവളുടെ സുഹൃത്തുക്കൾ,കസിൻസ്, സുഹൃത്തുക്കൾ, കസിൻസിന്റെ സുഹൃത്തുക്കൾ എല്ലാം കൂടി കൂട്ടിയപ്പോൾ ഏകദേശം അമ്പതിന് മുകളിൽ പെൺകുട്ടികൾ ഉണ്ട്. തുടർന്ന് എന്റെ ഏതൊരു ആശയത്തിന്റെയും പ്രായോഗികത അറിയാൻ ഞാൻ പ്രയോഗിക്കുന്ന ഒരു വിദ്യായുണ്ട്, എന്റെ എല്ലാ ആശയത്തെക്കുറിച്ചും നെഗറ്റീവ്, അല്ലെങ്കിൽ മറ്റൊരു വശം പറയുന്ന ഒരു സുഹൃത്തുണ്ട്, ഞാൻ…

ഇതും എന്റെ അടുക്കൽ വന്ന അന്വേഷണത്തിൽ നിന്ന് തന്നെ ജന്മം കൊണ്ടതാണ്. പ്രോപ്പർട്ടി മാനേജ് ചെയ്യാൻ ഒരുപാട് സോഫ്റ്റ്‌വെയർ ഉണ്ട്. നമ്മുടെ നാട്ടിൽ അത്രയ്ക്ക് ആളുകൾ ഉപയോഗിക്കുന്നില്ല എങ്കിലും വിദേശ രാജ്യങ്ങളിൽ എല്ലാം ഇത് സർവ്വസാധാരണമാണ്. അങ്ങനെ വിദേശത്തു നിന്ന് വന്ന ഒരു ആവശ്യമായിരുന്നു വ്യത്യസ്തമായി ഒരു രീതിയിൽ ഇത്തരം ഒന്ന് പ്ലാൻ ചെയ്യാമോ എന്നത്. ഇത്തരം ഒരു അപ്ലിക്കേഷനു മൂന്നു ഭാഗങ്ങൾ ആണ് പ്രധാനമായും ഉള്ളത്. അത് ബിസിനസ് മോഡലിനെ അനുസരിച്ചു വ്യത്യസ്ത രീതികളിൽ ആകാം. ഇവിടെ പറയുന്ന രീതിയിൽ ചെയ്യുമ്പോൾ മൂന്നു ഭാഗങ്ങൾ ഉണ്ടാകും. ആളുകൾക്ക് വാടകയ്ക്ക് അല്ലെങ്കിൽ വാങ്ങാൻ ഫ്ലാറ്റ് വില്ല വീട് അങ്ങനെ എന്തും സെർച്ച്‌ ചെയ്യാൻ കഴിയുന്ന ഒരു പോർട്ടൽ ആണ് ഒരു ഭാഗം. അങ്ങനെ ഒരു പോർട്ടൽ ഒരു സോഷ്യൽ മീഡിയ അപ്ലിക്കേഷൻ പോലെ ഇരുന്നാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്ന് ഞാൻ മൂന്ന് നാല് സ്ക്രീൻ ഡിസൈൻ ചെയ്തു നോക്കുക ഉണ്ടായി. തിരിഞ്ഞുകൊണ്ട് ഇരിക്കുന്നവർക്ക് അത് വളരെ എളുപ്പവും സുഖവും ഉള്ള രീതിയാണ്. അത്യാവശ്യം കാണേണ്ട ഡീറ്റെയിൽസ് മാത്രം ഉൾക്കൊള്ളിച്ചു ടൈംലൈൻ പോലെ ഡിസൈൻ. ഇഷ്ടപ്പെടുന്നത് പിന്നീട് കാണുന്നതിനായി സേവ് ചെയ്തു വയ്ക്കുകയും ചെയ്യാം. ഏതെങ്കിലും പ്രോപ്പർട്ടി ഇഷ്ടപെട്ടാൽ ഒരു റിക്വസ്റ്റ് അയച്ചാൽ അപ്പോൾ തന്നെ അതിന്റെ ബ്രോക്കർ ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും. ബ്രോക്കർക്കും ഉണ്ടായിരിക്കും ഒരു ആപ്പ്, അവരുടെ കയ്യിൽ ഉള്ള പ്രോപ്പർട്ടിയുടെ സകല വിവരങ്ങളും അതിലുണ്ട്.…

സംരംഭകൻ പേജിൽ ഒരു ആശയം ഇട്ടിരുന്നു, നല്ല പ്രതികരണം ലഭിക്കുക ഉണ്ടായി. അതിന്റെ കുറച്ചു പോരായ്മകളും കുറച്ചു പേര് ചൂണ്ടി കാണിക്കുക ഉണ്ടായി. എന്റെ പേജിൽ പോസ്റ്റ്‌ ചെയ്തതിൽ വച്ച് ഏറ്റവും ഹിറ്റ്‌ ആയ ആശയം ഇതായിരുന്നു എങ്കിൽ പിന്നെ അതുകൂടി പരിഹരിച്ചു കുറച്ചു വിശദമായി അങ്ങ് എഴുതാമെന്ന് കരുതി. ആശയം സിംപിളാണ്.. “കമ്പനികളിൽ ചെയ്യുന്നത് പോലെ, basic സാലറി + ബസിന്റെ കളക്ഷനിൽ ഒരു വിഹിതം കമ്മീഷൻ ആയി ആ ബസിന്റെ കണ്ടക്ടർ ഡ്രൈവർ എന്നിവർക്ക് നൽകിയാൽ KSRTC രക്ഷപെടില്ലേ? യാത്രക്കാർക്ക് review and rate ചെയ്യാൻ ഒരു സിസ്റ്റം കൂടി ഉണ്ടെങ്കിലോ? Zomato ഒക്കെ ഡെലിവറി boys നു റേറ്റിംഗ് അനുസരിച്ചു കമ്മീഷൻ നൽകുന്നത്.” ഏതൊരു ബിസിനസും ലാഭത്തിൽ ആകാൻ 2 വഴികൾ ഉണ്ട്, ഒന്ന് വരുമാനം കൂട്ടുക രണ്ട് ചിലവുകൾ കുറയ്ക്കുക. രണ്ടാമത്തെ കാര്യത്തിൽ പ്രിത്യേകിച്ചു ഒന്നും പറയാനില്ല. ആദ്യത്തെ കാര്യം നോക്കിയാൽ, ഈ രീതിയിൽ കമ്മീഷൻ സിസ്റ്റം വന്നാൽ ബസിൽ പരമാവധി ആളെ കയറ്റാൻ അവർ തന്നെ നോക്കിക്കോളും എന്ന് കരുതുന്നു. മറ്റേത് ആള് കയറിയാലും ഇല്ലെങ്കിലും എനിക്കെന്ത് എന്നുള്ള മനോഭാവം ആണല്ലോ. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് കമ്മീഷൻ കൂടി നൽകാൻ കഴിഞ്ഞാൽ എവിടെ ആയാലും ആരായാലും കുറച്ചു കൂടി ആത്മാർഥമായി ജോലി ചെയ്യാൻ ശ്രമിക്കും. എല്ലാ റൂട്ടിലും ഒരുപോലെ ആളെ കിട്ടില്ല, നല്ല ഒരു ടെക്നോളജി സിസ്റ്റം with വായിച്ചാൽ സാധാരണ ആളുകൾക്ക് മനസിലാകാത്ത കുറെ…

വെറുതെ തോന്നിയ ഒരു ആശയം കൊണ്ട് കുറെ കാശ് പോകുന്നത് കണ്ടിട്ടുണ്ടോ, അങ്ങനെ ഒരു കഥയാണ് ഇത്. Makeyourcards ഒറ്റയ്ക്കു എല്ലാം ചെയ്ത് കുറച്ചു ഓടിച്ചപ്പോൾ ഒരുപാട് ആത്മവിശ്വാസം തോന്നി, അതിന്റെ കൂടെ കുറച്ചു അബദ്ധങ്ങളും അറിവില്ലായ്മയും കൂടി ചേർന്നപ്പോൾ സംഭവിച്ചതാണ് ഇത്. ഒറ്റയ്ക്കു ഇത്രയും ചെയ്യാൻ കഴിഞ്ഞെങ്കിൽ ഒരു ടീം കൂടെ ഉണ്ടെങ്കിൽ ഇതിലും ഒരുപാട് ചെയ്യാൻ പറ്റുമല്ലോ എന്ന ചിന്തയിൽ നിന്ന് കുറച്ചു സ്റ്റാഫിനെ ഒക്കെ വച്ചു ചെയ്തു ചീറ്റിപ്പോയ പ്രൊജക്റ്റ്‌ ആണിത്. അത്‌ എന്തുകൊണ്ട് അങ്ങനെ പോയെന്നും എന്തായിരുന്നു ശരിക്കും ചെയ്യേണ്ടി ഇരുന്നത് എന്നുമെല്ലാം ഇപ്പോൾ അറിയാം. ഒരു പ്രിത്യേക സാഹചര്യത്തിൽ എനിക്ക് സ്വന്തമായി ഒരു ഓഫീസും സ്വന്തം സംരംഭം എന്ന ലേബലും ആവശ്യമായി വന്നു. ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട് ഒരു പാർട്ണറെ കൂടെ കൂട്ട് പിടിച്ചാണ് ഇത് ചെയ്തത്. എല്ലാ ജിംനേഷ്യവും എളുപ്പത്തിൽ മാനേജ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പ് ഉണ്ടാക്കുക എന്നതായിരുന്നു എന്റെ ആശയം. Makeyourcards ചെയ്തത് പോലെ ഞാൻ തന്നെ ആദ്യമെ ഇരുന്നു ഉണ്ടാക്കാൻ തുടങ്ങി. പ്ലാൻ ഒന്നുമില്ല എന്നതാണ് അവിടെ പ്രശ്നം. Makeyourcards ഉം അങ്ങനെ തന്നെ ആയിരുന്നു ചെയ്തത്. ഇടക്ക് പൊളിച്ചും മാറ്റി ചെയ്തും അങ്ങനെ കുറച്ചു സമയം വേണ്ടിവരുന്ന രീതി ആണത്. പക്ഷെ അങ്ങനെ ചെയ്തു വരുമ്പോൾ സമയം ഒരുപാട് പോകുന്നത് കണ്ടിട്ട് എന്റെ പാർട്ണർ മുൻകൈ എടുത്ത് സ്റ്റാഫിനെ എടുത്തു. അതും ഈ പ്രൊജക്റ്റ്‌ മാത്രമല്ല,…

കൊറോണ പടർന്നു പിടിച്ച സമയത്ത് സർക്കാർ മദ്യപാനികൾക്ക് വേണ്ടി ഒരു ആപ്പ് പുറത്ത് ഇറക്കിയിരിന്നു. അതിന്റെ ടെൻഡർ വിളിച്ചതും കൊടുത്തതും ഒന്നും അറിഞ്ഞിരുന്നില്ല, ഏതാണ്ട് എന്റെ പോലുള്ള ഒരു കമ്പനിക്കാണ് അതിന്റെ ടെൻഡർ കിട്ടിയത്. അതിന്റെ ഫൗണ്ടർമാരെ എനിക്ക് നേരിട്ട് പരിചയം ഇല്ലെങ്കിലും അവരെ അറിയാം. അങ്ങനെ ഒരു സാധനം ഇറങ്ങാൻ പോകുന്നത് കണ്ടപ്പോൾ എനിക്കും ഒരെണ്ണം പ്ലാൻ ചെയ്യാൻ തോന്നി. എന്നാൽ അവർ ചെയ്തതിലും കൂടുതൽ കുറച്ചു കാര്യങ്ങൾ ഇതിലേക്ക് കൂട്ടിച്ചേർത്താൽ നന്നായിരിക്കും എന്ന് തോന്നി. ഇതിൽ ബുക്ക്‌ ചെയ്യാൻ പോകുന്ന ആൾക്ക് തന്റെ അടുത്തുള്ള ഏത് കൗണ്ടറിൽ ചെന്നാലും തനിക്ക് ടോക്കൺ കിട്ടാൻ പോകുന്ന സമയം കൂടി അറിയാൻ പറ്റും.. അതുകൊണ്ടുള്ള ഗുണം ഏത് നരകത്തിൽ ചെന്നിട്ടായാലും വേണ്ടിയില്ല എനിക്ക് പെട്ടെന്ന് സാധനം കിട്ടണം എന്ന് ആഗ്രഹം ഉള്ള ചേട്ടന്മാർക് അങ്ങനെ പെട്ടെന്ന് കിട്ടുന്ന നരകം കാണിച്ചു കൊടുക്കാലോ… അവർക്ക് ദൂരം ഒന്നും പ്രശ്നം ആയിരിക്കില്ല… പിന്നെ വേറെ ഒരു കൂട്ടരുണ്ട് എന്തൊക്ക വന്നാലും എനിക്ക് എന്റെ അടുത്തുള്ള സ്ഥലത്തു നിന്ന് തന്നെ മതി… അതിപ്പോൾ എത്ര താമസിച്ചാലും കുഴപ്പമില്ല.. അങ്ങനെ ഉള്ള മടിയന്മാരെയും നമ്മൾ പരിഗണിക്കണമല്ലോ.. ഇനിയും ഉണ്ട് താൻ വലിയ ഒരു കുടിയൻ ആണെന്ന് സ്വയം ഒരു തോന്നൽ ഉണ്ടാവണേൽ ഇതുവരെ വാങ്ങിച്ചു കൂട്ടിയതിന്റെ ഒരു ‘ History ‘ കാണുന്നത് നല്ലതാ.. അതും ഇതിലുണ്ട്… വല്ലപ്പോഴും അത് തന്നെ തുറന്നു വന്നു.. ” മുതലാളി.. പറയുന്നത്കൊണ്ട്…