Author

Anup Jose

Browsing

ഇന്നും നമ്മുടെ നാട്ടിൽ മാറ്റം ഇല്ലാത്ത ഒരു കാര്യമാണ് എവിടെ എങ്കിലും പോയാൽ ക്യു നിൽക്കേണ്ടി വരിക എന്നത്. ബാങ്കിൽ ആയാലും ഡോക്ടറെ കാണാൻ ആണെങ്കിലും ടോക്കൻ എടുത്താലും നേരത്തെ വിളിച്ചു ബുക്ക്‌ ചെയ്താലും ശരി അവിടെ പോയി ക്യു നിൽക്കാതെ തരമില്ല. ഡോക്ടറെ കാണാൻ ബുക്ക്‌ ചെയ്യാൻ ഒക്കെ ഇഷ്ടം പോലെ അപ്പുകൾ ഉണ്ട് എന്നാലും ഒന്ന് ആലോചിച്ചു നോക്കിക്കെ നമ്മളുടെ ടോക്കൺ ആകുന്നതിനു 10 മിനിറ്റ് അല്ലെങ്കിൽ അര മണിക്കൂർ മുന്നേ നമ്മൾക്ക് ഒരു ആപ്പ് മുഖേന അറിയിപ്പ് കിട്ടുകയാണെങ്കിൽ എത്ര സൗകര്യമാണ്. വെറുതെ നമ്മുടെ വിലപ്പെട്ട സമയം പാഴായി പോകാതിരിക്കാൻ സഹായിക്കും. നിലവിലെ ബുക്കിങ് സിസ്റ്റം ആയിട്ട് ഇന്റഗ്രേറ്റ് ചെയ്തു പ്രവർത്തിക്കാൻ കഴിയുന്ന ഒരു ടെക്നോളജി വികസിപ്പിച്ചു എടുക്കേണ്ടതായിട്ട് ഉണ്ട്. ഓരോ സ്ഥലത്തും ഓരോ രീതിയിൽ ആണല്ലോ ടോക്കൺ എടുക്കുന്നതും ബുക്ക്‌ ചെയ്യുന്നതും. ഈ ആശയത്തിൽ കുറച്ചു പോരായ്മകൾ ഉണ്ട്. ഇത്തരത്തിൽ ഒരു സിസ്റ്റം ഉണ്ടാക്കി എടുക്കാനും മറ്റുമായി നല്ല ഇൻവെസ്റ്റ്മെന്റ് വേണ്ടിവരും. അതുപോലെ കൂടുതൽ ഇൻകം മോഡൽ കണ്ടെത്തേണ്ടി ഇരിക്കുന്നു. അപൂർണ്ണമായ ആശയം പിന്നെ എന്തിന് ഇവിടെ പറയുന്നു എന്ന് തോന്നിയാൽ, ഇത്തരം ഒന്നിന് ഒരുപാട് ഉപകാരം ഉണ്ട്, ഈ വഴിയിലൂടെ ആരെങ്കിലും ചിന്തിച്ചു മുന്നോട്ട് പോയാൽ കുറച്ചുകൂടി വ്യക്തമായ പോരായ്മകൾ ഇല്ലാത്ത നല്ല ഒരു സൊല്യൂഷൻ ഉണ്ടാക്കാൻ കഴിഞ്ഞേക്കും. ഞാൻ ഇവിടെ പറയുന്നത് എല്ലാം റെഡിമേഡ് ആശയങ്ങൾ അല്ല, ഓരോ വഴികൾ മാത്രമാണ്. അതുവഴി സഞ്ചരിക്കാൻ…

പലപ്പോഴും ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടുള്ള ഒരു കാര്യമാണ് കോളേജുകളുടെ നിലവാരം അറിയാൻ കഴിയുന്ന ഒരു പോർട്ടൽ ഉണ്ടായിരുന്നു എങ്കിൽ എന്ന്. പലപ്പോഴും അഡ്മിഷൻ ഒക്കെ എടുക്കുന്ന സമയത്ത് ഒരു കോളേജ് എങ്ങന്നുണ്ട് എന്നെല്ലാം അറിയാൻ ഇത്തിരി കഷ്ടപ്പാടുണ്ട്. കാരണം സ്കൂൾ വരെ നമ്മൾ നാട്ടിൽ തന്നെ ആയിരിക്കും മിക്കവാറും പഠിക്കുക. നാട്ടിലെ സ്‌കൂളുകളെ കുറിച്ച് നമ്മൾക്ക് അത്യാവശ്യം ധാരണയും ഉണ്ടായിരിക്കും. എന്നാൽ കോളേജിൽ ചെല്ലുമ്പോൾ അങ്ങനെ ആകണമെന്നില്ലല്ലോ, വിവിധ പരീക്ഷകൾ എഴുതി കിട്ടുന്നത് അനുസരിച്ച് അന്യ നാടുകളിൽ ആയിരിക്കും ചിലപ്പോൾ അഡ്മിഷൻ കിട്ടുക. ചിലപ്പോൾ ഇങ്ങനെ ഒക്കെ കോളേജ് ഉണ്ടെന്ന് തന്നെ അപ്പോൾ ആയിരിക്കും അറിയുന്നത്. രണ്ടും മൂന്നും കോളേജിൽ അഡ്മിഷനു യോഗ്യത നേടിയാൽ അതിൽ ഏതാണ് നല്ലത് എന്നെല്ലാം കണ്ടെത്താൻ ഇത്തിരി മെനക്കേടാണ്. ഇറങ്ങുന്ന സിനിമകളുടെ എല്ലാം ഡാറ്റാ അടങ്ങുന്ന പോർട്ടലാണ് IMDB. നമ്മൾ ഒരു സിനിമ കണ്ടാൽ അതിനെ പറ്റിയുള്ള അഭിപ്രായവും റേറ്റിംഗ് എന്നിവ കൊടുക്കാൻ ഈ പോർട്ടലിൽ സൗകര്യം ഉണ്ട്. അതുപോലെ കോളേജുകളുടെ ഒരു ഡയറക്ടറി, അതിൽ പഠിച്ച വിദ്യാർഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും ജോലി ചെയ്തവർക്കും എല്ലാം റേറ്റിംഗ് റിവ്യൂ എന്നിവ ഇടാൻ കഴിയുകയാണെങ്കിൽ അഡ്മിഷൻ സമയത്ത് ഒരുപാട് ഉപകാരം ചെയ്യും. നല്ല കോളേജ് മോശം കോളേജ് എന്നിവ കണ്ടെത്താൻ മാത്രമല്ല നമ്മളുടെ സ്വഭാവത്തിന് ഇണങ്ങിയ ചുറ്റുപാടും രീതികളും ഉള്ള കോളേജിൽ പഠിക്കാൻ കഴിഞ്ഞാൽ അത് നമ്മുടെ പ്രകടനത്തെ ഒരുപാട് മെച്ചപ്പെടുത്താൻ സഹായിക്കും. അങ്ങനെ ഒരുപാട് വിവരങ്ങൾ അടങ്ങിയ…

എന്റെ അടുത്ത് വന്ന അന്വേഷണത്തിൽ നിന്ന് കിട്ടിയ സ്പാർക് വികസിപ്പിച്ചതാണ് ഈ ആശയം. സ്വന്തമായി ഫാം ഉള്ളവർ ഒക്കെ ഈ രീതിയിൽ പാല് ബ്രാൻഡ് ചെയ്തു ആപ്പ് ഒക്കെ ഉപയോഗിച്ച് ആളുകൾക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. എന്നാൽ അതിൽ കൂടുതൽ സാധ്യത ഉള്ള ഒരു മേഖല ആണിത്. സ്വന്തമായി ഫാം വേണമെന്ന് പോലും നിർബന്ധമില്ല. ഈ പ്രോജെക്ടിൽ 2-3 മൊബൈൽ ആപ്പുകൾ സോഫ്റ്റ്‌വെയർ എന്നിവ ആവശ്യമാണ്. പാല് തരാൻ കഴിവുള്ളവരുടെ ഒരു ലിസ്റ്റ്, ആവശ്യക്കാരുടെ ലിസ്റ്റ്, എത്തിച്ചു കൊടുക്കാൻ വണ്ടിയുള്ള ആളുകളുടെ ലിസ്റ്റ്, ഇവർക്കെല്ലാം ഓരോ മൊബൈൽ ആപ്പ് പിന്നെ ബിസിനസ് ചെയ്യുന്ന ആൾക്ക് എല്ലാം മാനേജ് ചെയ്യാൻ ആപ്പ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ എന്ത്‌ വേണമെങ്കിലും ആകാം. ഗുണം എന്താണെന്ന് വച്ചാൽ പാല് എല്ലാ ദിവസവും ആവശ്യം ഉള്ളതാണെങ്കിലും ചിലപ്പോൾ അളവിൽ വ്യത്യാസം വരാം. അത് വാങ്ങിക്കുന്നവർ കൂടുതൽ വാങ്ങിയാലും കുറവ് വാങ്ങിയാലും പ്രശനമാണ്. അതുപോലെ ഉദ്ദേശിച്ച അത്രയും പാൽ സംഭരിക്കാൻ കഴിഞ്ഞില്ലെങ്കിലും ബിസിനസിനെ ബാധിക്കും. പാൽ വാങ്ങിക്കുന്നവർ ഉപയോഗിക്കുന്ന ആപ്പിൽ ആവശ്യം എത്രയെന്നു മാറ്റി കൊടുക്കാൻ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും. അടുത്ത ദിവസം കൂടുതൽ വേണമെങ്കിൽ അല്ലെങ്കിൽ കുറവ് മതി, ഇനി രണ്ട് ദിവസത്തേക്ക് സ്ഥലത്തില്ല പാൽ വേണ്ട എന്നുണ്ടെങ്കിൽ എല്ലാം വളരെ എളുപ്പമായി ആപ്പിൽ മാർക്ക്‌ ചെയ്യാം. അതിനനുസരിച്ചു ഓരോ മാസത്തെ ബിൽ എത്ര എന്നുള്ള കാര്യങ്ങൾ എല്ലാം ആപ്പിൽ തന്നെ ഉണ്ടായിരിക്കും. പണം അടക്കാനുള്ള സൗകര്യവും ഉണ്ടെങ്കിൽ വളരെ എളുപ്പമാണ്.…

പത്രങ്ങളിൽ നമ്മൾ ഒരുപാട് കേൾക്കുന്ന വാർത്തയാണ് വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെ ആകാരമിക്കുകയും ചെയ്യുന്നത്. ഇത് മുഴുവനായി പരിഹരിക്കാൻ പറ്റില്ലെങ്കിലും കുറച്ചു കുറക്കാൻ കഴിയുന്ന ഒരു വഴിയുണ്ട്. ചില മൃഗങ്ങളെ നമ്മൾക്ക് പേടിപ്പിക്കാൻ കഴിയും അതിന് അവയെ ഭയപ്പെടുത്താൻ കഴിയുന്ന തരത്തിൽ ഉള്ള രൂപങ്ങളെ ഉണ്ടാക്കണം. വെറും രൂപങ്ങൾ അല്ല, റോബോട്ട് എന്ന് പറയാൻ പറ്റില്ലെങ്കിലും ഏതാണ്ട് അതുപോലെ ഒരെണ്ണം. അതായത് ചുറ്റും വന്യമൃഗത്തിന്റെ സാന്നിധ്യം അറിഞ്ഞാൽ, ചെറുതായി അനങ്ങുകയും പേടിപ്പിക്കുന്ന ശബ്ദങ്ങൾ പുറപ്പെടിക്കുകയും ചെയ്യുന്ന തരത്തിൽ ഉള്ള രൂപങ്ങൾ. പാടത്തു കാക്കയെ ഓടിക്കാൻ കോലം വയ്ക്കാറുണ്ട്. ഈ കോലം അനങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്ന പോലത്തെ ഒരു പരിപാടി. പിന്നെ ഇത് എവിടെ എങ്കിലും വെറുതെ ഒരെണ്ണം വക്കുക അല്ല വേണ്ടത്. Data analysis എന്ന പരിപാടി ഒക്കെ നടത്തി കുറച്ചു കാര്യങ്ങൾ ഒക്കെ നോക്കി വേണം സ്ഥലങ്ങൾ തീരുമാനിക്കാൻ.

നമ്മുടെ നാട്ടിൽ കുറച്ചു നാളുകളായി കണ്ടുവരുന്ന പുതിയ മത്സ്യ കൃഷിയാണ് ബയോ ഫ്ലോക്ക്. ഒരു ചെറിയ ടാങ്കിൽ ഒരുപാട് മത്സ്യങ്ങളെ തീറ്റ കൊടുത്തു വളർത്തുകയാണ് ഇതിൽ. ഇത്തരം മീനുകൾക്കു ഒരുപാട് ആവശ്യക്കാരുണ്ട്. ഇനിയും ഇവയെ പറ്റി അറിയാത്തവരും ഉണ്ട്. ഈ കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ് ആണ് ഇവിടെ പറയാൻ പോകുന്നത്. ഇത്തരത്തിൽ മത്സ്യക്കൃഷി ഉള്ള ആളുകളെ എല്ലാം ഉൾപ്പെടുത്തി ഒരു പോർട്ടൽ ആരംഭിക്കുക. ഒരാൾക്ക് അയാളുടെ ചുറ്റുവട്ടത്തു ഉള്ള എല്ലാവരുടെയും വിവരങ്ങൾ കാണാൻ കഴിയുകയും ആപ്പ് ഉപയോഗിച്ച് മത്സ്യം ഓർഡർ ചെയ്യാനും കഴിയും. ബാക്കി എല്ലാം പ്രമുഖ ഭഷ്യ വിതരണ ആപ്പുകൾ പ്രവർത്തിക്കുന്നത് പോലെ തന്നെ. എന്നാലും ബിസിനസ് മോഡൽ എങ്ങനെ വേണമെങ്കിലും ആകാം, ഡെലിവറി ഉൾപ്പെടെ നൽകുന്ന രീതിയിലോ അല്ലെങ്കിൽ കൃഷിക്കാർ തന്നെ ഡെലിവർ ചെയ്യുന്ന രീതിയിൽ ഇനി അതും അല്ലെങ്കിൽ ആരംഭത്തിൽ ഇത്രയും ഒന്നും ഇല്ലാതെ എവിടെയൊക്കെ കൃഷി ഉണ്ടെന്നും ഏതെല്ലാം തരം മീനുകൾ ലഭിക്കും എന്നും അറിയാൻ കഴിയുന്ന ആപ്പ് മാത്രമാകാം. അതുപോലെ കൃഷി ചെയ്യുന്നവർക്കും അവരുടെ ബിസിനസ് ഈ ആപ്പ് ഉപയോഗിച്ച് മാനേജ് ചെയ്യാം. അവർക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുവാനും കൂടുതൽ വിവരങ്ങൾ എത്തിക്കാനും ഇതേ ആപ്പ് തന്നെ ഉപയോഗിക്കാം. ഒരുപക്ഷെ തുടക്കത്തിൽ ഇതുവഴി ചിലവ് ഉണ്ടാകാൻ നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടി വരും. ഈ ആപ്പ് ഉപയോഗിച്ചാൽ മത്സ്യം വിറ്റ് പോകും എന്ന ഒരു…

ശരിയാണ് നാട്ടിൽ ഇത് തട്ടിയിട്ട് നടക്കാൻ കഴിയുന്നില്ല എന്ന് പറയുന്ന അത്രയും ഉണ്ട്. എന്നാലും വീണ്ടും ഒരുപാട് എണ്ണത്തിനു സാധ്യത ഉണ്ട്. സ്വന്തമായി eCommerce വെബ്സൈറ്റ് ഉണ്ടാക്കാനോ മാർക്കറ്റിംഗ് ചെയ്യാനോ അറിയില്ലാത്ത എന്നാൽ നന്നായി തയ്ക്കാനും അല്ലെങ്കിൽ ഡിസൈൻ ചെയ്യാനും അറിയാവുന്ന ഒരുപാട് പേരുണ്ട് നമ്മുടെ ചുറ്റും. അതിൽ പറ്റുന്ന അത്രയും പേരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ. മാളുകൾ കണ്ടിട്ടുണ്ടാകുമല്ലോ, ഒരു വലിയ കെട്ടിടം പണിത് അതിൽ മുറികൾ പല ആളുകൾക്ക് വാടകയ്ക്ക് കൊടുക്കുന്നു, എന്നിട്ട് മാളിനെ നല്ല രീതിയിൽ ബ്രാൻഡ് ചെയ്തു പരസ്യം കൊടുത്തു ആളുകളെ അതിലേക്ക് ആകർഷിക്കുന്നു. ഇതിന്റെ ഓൺലൈൻ രൂപമാണ് ഞാൻ ഇവിടെ അവതരിപ്പിക്കുന്നത്. ഏതാണ്ട് ആമസോണും ഫ്ലിപ്കാർട്ടും ഒക്കെ ചെയ്യുന്നത് പോലെയാണ് പക്ഷെ അതിനെ പല രീതിയിൽ വ്യത്യസ്തമാക്കാൻ കഴിയും. പ്രധാനമായും വെബ്സൈറ്റിന്റെ ഡിസൈനും പ്രവർത്തന രീതിയിലും ആയിരിക്കും വ്യത്യസ്തത. പിന്നെ അതിൽ ഉൾപ്പെടുത്തുന്ന സെല്ലേഴ്‌സ് അവരുടെ പ്രോഡക്റ്റ് എന്നിവയിൽ എല്ലാം ഒരു ഐഡിയ സ്വന്തമായി വേണം. വെറുതെ കുറെ ആളുകളെ കൂട്ടി തുടങ്ങുക എന്നതിൽ ഉപരിയായി അതിൽ വരുന്ന ഓരോ പ്രോഡക്റ്റും സൂക്ഷ്മമം നിരീക്ഷിച്ചിട്ട് വേണം ആളുകളുടെ മുന്നിലേക്ക് എത്താൻ. ഓരോ സെല്ലേഴ്‌സിന്റെയും സർവീസ് ക്വാളിറ്റി നിരന്തരം പരിശോധിക്കണം. ബസിനസ് മോഡൽ പല രീതിയിൽ ഉപയോഗപ്പെടുത്താം. ഓരോ വില്പനയുടെ നിശ്ചിത ശതമാനം വെബ്സൈറ്റ് ഓണർക്കു കിട്ടുന്ന രീതിയിൽ, അല്ലെങ്കിൽ ഒരു നിശ്ചിത തുക വാടക പോലെ, അല്ലെങ്കിൽ രണ്ടും ചേർന്ന മോഡൽ ആകാം. അതുപോലെ…

നമ്മുടെ നാട്ടിൽ ഒരുപാട് ജിംനേഷ്യങ്ങൾ നിലവലുണ്ട്, അതുപോലെ തന്നെ പേർസണൽ ട്രെയിനിങ് കൊടുക്കുന്നവരും. എന്നാൽ വലിയ ജിമ്മുകൾ ഒഴികെ ആരും ടെക്നോളജി ഉപയോഗിച്ച് കാണുന്നില്ല. ജിമ്മിലെ മെമ്പർഷിപ്പ് മുതൽ ഓരോരുത്തർക്കും ഉണ്ടായ മാറ്റങ്ങൾ വരെ രേഖപ്പെടുത്താൻ കഴിയുന്ന അപ്ലിക്കേഷൻ ഉണ്ടാക്കിയാൽ സാദ്ധ്യതകൾ ഉണ്ട്. ഒരു പോർട്ടൽ രൂപത്തിൽ ഉണ്ടാക്കിയാൽ വീണ്ടും കുറേകൂടി ഉപയോഗം ഉണ്ടാകും. പുതിയ ഒരു സ്ഥലത്തു ചെല്ലുന്ന ഒരാൾക്കു ആ പ്രദേശത്തെ എല്ലാ ജിമ്മിലും കയറി ഫീസ് മുതലായവ അന്വേഷിക്കേണ്ട ആവശ്യമില്ല. എല്ലാം ആപ്പ് വഴി കണ്ടെത്താം. അതുപോലെ മെമ്പർഷിപ് എടുത്ത ഒരാളുടെ മാറ്റങ്ങൾ മനസിലാക്കാൻ ശരീര ഭാഗങ്ങളുടെ അളവുകൾ ആപ്പിൽ സൂക്ഷിക്കാം. ഓരോരുത്തർക്കും പേർസണൽ വർക്ഔട്ട് ഡയറ്റ് പ്ലാനുകൾ നൽകുന്നുണ്ടെങ്കിൽ അതും ആപ്പിലൂടെ നൽകാം. കൂടാതെ ട്രെയിനർമാർക്ക് തങ്ങളുടെ ക്ലയന്റ്സിന്റെ മാറ്റങ്ങൾ അനലൈസ് ചെയ്യാനും അതനുസരിച്ചു വേണ്ട നിർദേശങ്ങൾ എളുപ്പത്തിൽ നൽകാനും കഴിയും. ഫീസ് അടക്കുക ജിമ്മിന്റെ അക്കൗണ്ട്സ് മുതലായ കാര്യങ്ങൾ എല്ലാം സോഫ്റ്റ്‌വെയർ വഴി ആക്കിയാൽ എല്ലാം എളുപ്പമായി. ഒരാൾക്കു തന്നെ പല ബ്രാഞ്ചുകൾ തുടങ്ങാനും എല്ലാം ഒരുപോലെ മാനേജ് ചെയ്യാനും കഴിയും. വിദേശത്തു ഇരുന്നുകൊണ്ട് പോലും നാട്ടിൽ ഉള്ള ബിസിനസ് നോക്കി നടത്താൻ ടെക്നോളജി കൊണ്ട് കഴിയും. കമ്പനിക്ക് മാസ വരിസംഖ്യ അല്ലെങ്കിൽ വാർഷിക വരിസംഖ്യ ലഭിക്കുന്ന രീതിയിൽ ബിസിനസ് മോഡൽ നിർമ്മിച്ചാൽ സ്ഥിരവരുമാനം ആകുകയും ചെയ്യും.

ആപ്പ് ഒന്നും വേണ്ടാത്ത ഒരു നാടൻ ഐഡിയ പറയാം. ഒരുപക്ഷെ പല സ്ഥലങ്ങളിലും ഇപ്പോഴേ നടക്കുന്നത് ആയിരിക്കാം എന്നാലും എന്റെ അറിവിൽ ഇല്ലാത്തത് കൊണ്ട് എനിക്ക് ഇതൊരു പുതിയ ആശയമാണ്. മുട്ടകൾക്ക് എന്നും നല്ല ഡിമാൻഡ് ഉള്ളവയാണ്. ഇടയ്ക്ക് ചൈന മുട്ട ഇറങ്ങി എന്നെല്ലാം ഒരുപാട് പ്രചാരണങ്ങൾ നടന്നിരുന്നു. ഇന്നും അതിന് ഒരു വ്യക്തത ഉണ്ടായിട്ടില്ല. എന്തായാലും നല്ല നാടൻ മുട്ടകൾക്ക് ആവശ്യക്കാരുണ്ട്. ഒരു പ്രദേശത്ത് താമസിക്കുന്ന പത്തോ ഇരുപതോ അതിൽ കൂടുതലോ ആയ വീടുകളെ കൂട്ടിച്ചേർത്തു ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ് ആണിത്. എല്ലാവരുമായി ഒരു ധാരണയിൽ എത്തി എല്ലാ വീടുകളിലും കോഴി വളർത്താൻ വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുക. അമ്പത് വീട്ടിൽ കൂട് സ്ഥാപിച്ചു കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റയും നൽകുക. ഇത് പല രീതിയിൽ ചെയ്യാം, ഇതിനുള്ള ചിലവ് മുഴുവൻ ബിസിനസ് ചെയ്യുന്ന ആൾ തന്നെ വഹിച്ചിട്ട് മേൽനോട്ടം ഓരോ വീടുകൾക് നൽകുക. അപ്പോൾ ലാഭവിഹിതം അവർക്ക് കുറച്ചു കൊടുത്താൽ മതി. അല്ലെങ്കിൽ പപ്പാതി ചിലവുകൾ എടുക്കാം, അതുമല്ലെങ്കിൽ മുഴുവൻ ചിലവും ഓരോ വീട്ടുകാർ തന്നെ എടുക്കുകയോ ചെയ്യാം. അതെല്ലാം ബിസിനസ് മോഡലിനെ ആശ്രയിച്ചു ഇരിക്കും. എല്ലാ വീട്ടിൽ നിന്നും സ്ഥിരമായി മുട്ട ശേഖരിച്ചു വിൽപ്പന ചെയ്യുക എന്നതാണ് ഉദ്ദേശം. ഇതിന്റെ കൂടെ തന്നെ ഇതേ രീതിയിൽ വേറെയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണം, ഒരുപാട് സ്ഥലം സ്വന്തമായി ആവശ്യമില്ല. ജോലിക്ക് ആളെ ആവശ്യമില്ല,…

ഈ ലോകത്ത് ഏറ്റവും ബുദ്ധിമുട്ട് ഏറിയ ഒരു കാര്യമാണ് ആരെയെങ്കിലും ഇമ്പ്രെസ്സ് ചെയ്യുക എന്നത്. പ്രിത്യേകിച്ചു നമ്മൾ ഇമ്പ്രെസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആള് ഇത്തിരി ട്രാക്ക് റെക്കോർഡും ഫാൻ ബേസും ഒക്കെ ഉള്ള ആളും നമ്മൾക്ക് ഇതൊന്നും ഇല്ലെങ്കിൽ its very very tough.. ചെറിയ പരിപാടികൾ ഒന്നും ഏൽക്കില്ല, അവരുടെ ശ്രദ്ധയിൽ പെടുക പോലുമില്ല. അത്തരത്തിൽ ഒരു അവസ്ഥയിൽ പെട്ടപ്പോൾ ദൈവമായി എനിക്ക് തോന്നിപ്പിച്ചു തന്ന രണ്ട് പദ്ധതികളെ പറ്റി പറയാം Unknown Wishes and Letters ഇമ്പ്രെസ്സ് ചെയ്യേണ്ട ആളുടെ ജന്മദിനവും ഫോൺ നമ്പറും പിന്നെ സഹായിക്കാൻ കുറഞ്ഞത് ഒരു 30 പേരും വേണ്ടിവരും. ഈ മുപ്പതു പേരെയും നമ്മൾ ഉദ്ദേശിക്കുന്ന ആൾക്ക് പരിചയം ഉണ്ടായിരിക്കരുത്. എന്റെ ടാർഗറ്റ് ഒരു പെൺകൊച്ചു ആയിരുന്നു, അതിനാൽ തന്നെ അമ്പത് പെൺകുട്ടികളെ ആണ് സഹായത്തിനായി ഞാൻ റെഡി ആക്കിയത്. രാവിലെ ആറ് മണി മുതൽ 15 മിനിറ്റ് ഇടവിട്ട് ഓരോരുത്തരായി സർപ്രൈസ് കൊടുക്കേണ്ട ആളെ വിളിച്ചു വിഷ് ചെയ്യുക എന്നതാണ് ആദ്യത്തെ ഘട്ടം. പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് വിഷ് വരാൻ തുടങ്ങുമ്പോൾ ആള് ഞെട്ടാൻ തുടങ്ങും. വിളിക്കുന്നത് പെൺപിള്ളേർ ആയതുകൊണ്ടും ആശംസകൾ അറിയിക്കുക എന്നതിൽ കൂടുതൽ ഉപദ്രവം ഇല്ലാത്തത് കൊണ്ടും സംഭവം വലിയ കുഴപ്പം ഉണ്ടാക്കുകയില്ല. വിളിക്കുന്നവർ നല്ല ക്രീയേറ്റീവ് ആയി സംസാരിക്കുക കൂടി ആണെങ്കിൽ സംഭവം വേറെ ലെവൽ ആയിരിക്കും. ആരാണ് എന്തിനാണ് വിളിക്കുന്നത് എന്നെല്ലാം ചോദ്യങ്ങൾ വരും അതിന്…

ഫേസ്ബുക്കിൽ എഴുതാൻ തുടങ്ങി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു ചിന്ത പോയത് എഴുതുന്നത് എല്ലാം മറ്റ് എവിടെയെങ്കിലും കൂടി സൂക്ഷിച്ചു വയ്ക്കണം എന്ന്. മാത്രമല്ല പേജിൽ നിന്ന് പഴയ എഴുത്തുകൾ കണ്ടുപിടിക്കുക എന്നതും പ്രയാസമുള്ള കാര്യമാണ്. മിക്കവാറും ആരെങ്കിലും സംശയങ്ങൾ ചോദിച്ചു മെസ്സേജ് അയക്കുമ്പോൾ പണ്ട് എഴുതിയ ഏതെങ്കിലും പോസ്റ്റിൽ അതിന് ഉത്തരം ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൊടുത്താൽ എളുപ്പമാണ്. ബ്ലോഗ് ആയാൽ ഇതിനെല്ലാം പരിഹാരം ആകുമെന്ന് കരുതി അങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കാൻ ആരംഭിച്ചതാണ് 2 വർഷങ്ങൾ കൊണ്ട് ഈ രൂപത്തിൽ എത്തിയത്. എഴുതിയതെല്ലാം ബ്ലോഗിൽ വെറുതെ പബ്ലിഷ് ചെയ്ത് വച്ചിരിക്കുകയായിരുന്നു ഇതുവരെ. എന്നാലും എന്തോ ഒരു കുറവ് ഉണ്ടല്ലോ എന്ന് തോന്നൽ ഉണ്ടായിരുന്നു. 2019ൽ എഴുതി തുടങ്ങുമ്പോൾ പ്രിത്യേകിച്ചു ലക്ഷ്യങ്ങൾ ഒന്നും ഇല്ലായിരുന്നു. എഴുതിയതിനു എല്ലാം നല്ല പ്രതികരണങ്ങൾ കിട്ടുന്നത് കാണുമ്പോൾ ഒരു മനസുഖം. 2020 ലും 2021ലും നല്ല ഉഴപ്പായിരുന്നു. എന്തെങ്കിലും ഒക്കെ ഇടക്ക് ഇടും. എന്നാൽ 2022 ആരംഭിച്ചപ്പോൾ മുതൽ നന്നായിട്ട് എഴുതി തുടങ്ങി. അതിന് കാരണം എനിക്ക് ഒരു ലക്ഷ്യബോധം ഉണ്ടായി എന്നതാണ്. അങ്ങനെയാണ് ഈ ബ്ലോഗ് കൊണ്ട് കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചിന്തിച്ചു തുടങ്ങിയത്. ഇതിനിടയിൽ തന്നെ ഒരു നാലഞ്ച് പ്രാവിശ്യം എങ്കിലും പലപ്പോഴായി ഡിസൈൻ ഒക്കെ പൊളിച്ചു പണിതിരുന്നു. ബ്ലോഗിൽ വെറുതെ ഇട്ടാൽ പോര എല്ലാം അടുക്കി പെറുക്കി ഒന്ന് ഓർഡറിൽ ആക്കി വച്ചാൽ മാത്രമേ പുതിയതായി…