2015 ൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി ജോലി ചെയ്യുന്ന സമയത്ത് എനിക്ക് മറ്റൊരു ടീമിന്റെ കൂടെ ഭാഗമായി ചെയ്യാൻ അവസരം ലഭിച്ച പ്രൊജക്റ്റ് ആയിരുന്നു Ave Maria Rosary App.
App ഉണ്ടാക്കാൻ പഠിക്കണം എന്നാഗ്രഹിച്ചു ഇരിക്കുന്ന സമയത്ത് തന്നെയാണ് ഇങ്ങനെ ഒരു അവസരം ലഭിച്ചത്. രണ്ടാമത് ഒന്ന് ആലോചിക്കാതെ തന്നെ ഞാൻ കൂടെ ചേരാൻ തീരുമാനിച്ചു.
ജപമാല പ്രാർത്ഥന ചൊല്ലുന്ന ഒരു ആപ്പ് അതായിരുന്നു ഞങ്ങളുടെ പ്രൊജക്റ്റ്. ഞാൻ ഗൂഗിൾ നോക്കിയപ്പോൾ അത്തരം ഒരുപാട് ആപ്പുകൾ നിലവിൽ ഉള്ളതായി കണ്ടു. അങ്ങനെ ഉള്ള സ്ഥിതിക്ക് നമ്മൾ ഒരെണ്ണം കൂടി ഉണ്ടാക്കുന്നതിന്റെ ഉപയോഗം എന്താണെന്ന് ഉള്ള എന്റെ ചോദ്യത്തിന് ആ പ്രൊജക്റ്റ് പ്ലാൻ ചെയ്ത ആളുടെ മറുപടി എനിക്ക് വളരെ വിലപ്പെട്ട ഒരു അറിവായിരുന്നു.
അദ്ദേഹം പറഞ്ഞത് നിലവിൽ ഒരുപാട് ഉണ്ടായിരിക്കും എന്നാൽ നമ്മൾ പ്ലാൻ ചെയുന്നത് അതിലും ഒരുപാട് മെച്ചപ്പെട്ടതാണ്. ഒത്തിരി ഫീച്ചറുകൾ കൂടുതൽ ഉണ്ട്, കാണാൻ കുറച്ചു കൂടെ നല്ലതാണ്.. ഉപയോഗിക്കാനും വളരെ എളുപ്പവും സുതാര്യവും ആണ്. ഇത് ഉറപ്പായും വിജയിക്കും.
അത് ചെയ്ത് പൂർത്തി ആയപ്പോൾ എനിക്ക് പിന്നെയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ആപ്പ് പ്രോഗ്രാം ചെയ്യാൻ പഠിക്കണം എന്ന ആഗ്രഹം ഞാൻ അവിടെ ഉപേക്ഷിച്ചു.
അത് പ്രോഗ്രാം ചെയുന്നതിലും നല്ലത് പ്ലാൻ ഉണ്ടാക്കാൻ പഠിക്കുന്നതാണെന്ന് എനിക്ക് മനസിലായി. നല്ല പ്ലാൻ ആണ് അതിന്റെ നട്ടെല്ല്. അത് ഉണ്ടെങ്കിൽ പിന്നെ പ്രോഗ്രാം ചെയ്യാൻ അറിയാവുന്നവരെ കൊണ്ട് ഉണ്ടാക്കിപ്പിക്കാൻ പറ്റും.
എല്ലാം ഒരാൾക്ക് തന്നെ ചെയ്യാൻ കഴിയില്ലല്ലോ. വലിയ പ്രൊജെക്ടുകൾ ചെയ്യാൻ കഴിയണം എങ്കിൽ വലിയ ഒരു ടീം തന്നെ വേണം. അങ്ങനെ ഒരു ടീമിനെ മാനേജ് ചെയ്യാൻ നമ്മുടെ കയ്യിൽ പ്ലാൻ ആണ് ഉണ്ടാവേണ്ടത്.
അങ്ങനെ ഒരുപാട് അറിവുകൾ നൽകിയ ആ പ്രോജക്ടിന്റെ ഉദ്ദേശം പക്ഷെ അന്ന് എനിക്ക് അറിയില്ലായിരുന്നു. യാതൊരു ലാഭവും ഉണ്ടാക്കാൻ നോക്കാതെ എന്തിനാണ് ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കുന്നത് എന്ന സംശയം മാത്രം എന്റെ ഉള്ളിൽ അവശേഷിച്ചു.
ഒടുവിൽ വർഷങ്ങൾ കഴിഞ്ഞാണ് എനിക്ക് അത് മനസിലായത്. സമൂഹത്തിൽ നല്ലത് വരുത്താൻ ആണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.
എന്തായാലും ആപ്പ് പുറത്ത് ഇറങ്ങിയപ്പോൾ
അദ്ദേഹം പറഞ്ഞപോലെ തന്നെ സംഭവിച്ചു. അത് വളരെ വേഗം ഒരു ലക്ഷം ഡൌൺലോഡ് നേടി. തുടർന്ന് അതിന്റെ തന്നെ മലയാള വകഭേതവും ഞങ്ങൾ പുറത്തിറക്കി.
Ave Maria Rosary App version 2 is under planning..