കോളേജ് കഴിഞ്ഞതോടെ ഇലക്ട്രോണിക്സ് ഏതാണ്ട് മുഴുവനായി ഉപേക്ഷിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ആക്രി കൊടുത്തതോടെ ഇനി ഒരിക്കലും അങ്ങോട്ടേക്ക് ഒരു മടങ്ങി വരവ് ഇല്ലെന്നു വിചാരിച്ചതാണ്.

പക്ഷെ ചില കാര്യങ്ങൾ അങ്ങനെ ആണല്ലോ, നമ്മൾ ഉപേക്ഷിക്കുമ്പോൾ ആയിരിക്കും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നത്. അങ്ങനെ ഒരു പ്രിത്യേക സാഹചര്യത്തിൽ ഇലക്ട്രോണിക്സ് വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. പഴയതിലും കൂടുതൽ കരുത്തോടെ.

എനിക്ക് അവിടെ ഒരു തുടക്കം വേണമായിരുന്നു, കുറച്ചു കാര്യങ്ങൾ പഠിക്കാൻ ഉണ്ട്, കോളേജിൽ പഠിച്ച സമയത്തെ ടെക്നോളജി ഒക്കെ മാറിയിരുന്നു. പിന്നെ ഇത് എനിക്ക് ഇനിയും വഴങ്ങുമോ എന്ന്‌ നോക്കണം കോൺഫിഡൻസ് ഉണ്ടാക്കണം.

ഇങ്ങനെ പലവിധ ഉദ്ദേശങ്ങൾ കൊണ്ട് ചെയ്തു നോക്കിയ ഒരു പ്രൊജക്റ്റ്‌ ആണ് ഇത്. വലിയ സംഭവം ഒന്നുമല്ല എന്നാലും ഒരു തുടക്കം കിട്ടാൻ ഇത് ധാരാളം ആയിരുന്നു. 6 axis റോബോട്ടിക് ആം എന്ന് ഗൂഗിളിൽ കിട്ടുന്ന ഒരു സിമ്പിൾ പ്രൊജക്റ്റ്‌ ആണ്. അതിന്റെ എല്ലാ വിവരങ്ങളും ഗൂഗിളിൽ നിന്ന് കിട്ടും. എങ്കിലും അത് നിർമ്മിക്കാൻ എനിക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകും എന്നായിരുന്നു അറിയേണ്ടി ഇരുന്നത്.

മോട്ടോർ ഉൾപ്പെടെ വേണ്ട പാർട്സ് എല്ലാം ഓൺലൈൻ ആയി വാങ്ങി. എല്ലാം കൂട്ടി പിടിപ്പിച്ചു പ്രവർത്തിപ്പിക്കാൻ നോക്കുന്ന ഇടത്താണ് പ്രശനങ്ങൾ വരാൻ സാധ്യത. പക്ഷെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞു. നെറ്റിൽ കണ്ടതിൽ കൂടുതലായി ചില കാര്യങ്ങൾ കൂടി ചെയ്യാൻ കഴിഞ്ഞതോടെ നല്ല ആത്മവിശ്വാസം ഉണ്ടായി.

ഇത് പൂർത്തിയാക്കി കൂടുതൽ ഒന്നും ചെയ്യാൻ ഉള്ള ക്ഷമ ഇല്ലായിരുന്നത് കൊണ്ട് പ്രവർത്തിക്കുന്നു എന്ന്‌ കണ്ടപ്പോൾ തന്നെ പൊളിച്ചു. പിന്നെ ഇതിന്റെ ബാക്കി ആയിട്ടാണ് Dum E, Wall E എന്ന രണ്ട് റോബോട്ടുകൾ ഉണ്ടാക്കാൻ തുടങ്ങിയത്. ഇതിന്റെ ഭാഗങ്ങൾ ഒക്കെ ഇപ്പോൾ അതിന്റെ ഉള്ളിലാണ്.

ഇലക്ട്രോണിക്സ് പഠിക്കാൻ തുടങ്ങുന്ന ആർക്കും ചെയ്ത് നോക്കാവുന്ന ഒരു പ്രൊജക്റ്റ്‌ ആണിത്. പക്ഷെ ഇതിന്റെ മോട്ടോർ ഒക്കെ ഇത്തിരി വില കൂടിയതാണ്. Circuit, പ്രോഗ്രാം മുതലായ കാര്യങ്ങൾ ഞാൻ ഉടനെ പബ്ലിഷ് ചെയ്യാം..

Author

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Write A Comment