ഒരു റോബോട്ട് ഉണ്ടാക്കുക എന്ന എന്റെ ചിരകാല സ്വപ്നം പൂർത്തിയായത് എഞ്ചിനീയറിംഗ് മൂന്നാം വർഷത്തിൽ ചെയ്ത mini പ്രൊജെക്ടിലൂടെയാണ്. അത്തരത്തിൽ ഒന്ന് ഉണ്ടാക്കാൻ പോയിട്ട് അതുമായി ബന്ധമുള്ള ഒന്നും ഞങ്ങളുടെ സിലബസിൽ ഉണ്ടായിരുന്നില്ല എന്നതാണ് വിചിത്രമായ യാഥാർഥ്യം.

ഒന്നും പഠിച്ചിട്ടില്ലാത്ത ഒരു കാര്യം ആഗ്രഹം കൊണ്ട് മാത്രം എവിടെ വരെ പോകാൻ കഴിയും എന്നതിന്റെ തെളിവായിരുന്നു ആ പ്രൊജക്റ്റ്‌. ഇന്റർനെറ്റിൽ നിന്ന് ഒരു circuit കിട്ടി. അതിൽ ചില മോഡിഫിക്കേഷൻ ഒക്കെ വരുത്തിയാൽ സംഗതി വർക്ക്‌ ചെയ്യുമെന്ന് തോന്നി. അഞ്ച് പേരുടെ ഗ്രൂപ്പ്‌ ഒരുമിച്ചാണ്‌ ചെയ്യേണ്ടത് എങ്കിലും എന്റെ ഗ്രൂപ്പിൽ ഞാനും പിന്നെ നാല് പെൺപിള്ളേരും ആയിരുന്നു.

അവരുടെ അടുത്ത് എനിക്ക് ഒറ്റ കണ്ടിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു, സാധനം ഞാൻ ഒറ്റയ്ക്കു ഉണ്ടാക്കിക്കോളാം, അവരെ പഠിപ്പിച്ചും കൊടുത്തോളാം. വേറൊന്നും കൊണ്ടല്ല, ആഗ്രഹം അത്‌ ഒന്ന് കൊണ്ടുമാത്രമാണ്.

പിന്നെ രണ്ടും കല്പ്പിച്ചു ചെയ്ത് നോക്കി, ആദ്യമായി ബ്രെഡ് ബോർഡിൽ ഉണ്ടാക്കിയ circuit ഒക്കെ വർക്ക്‌ ആയപ്പോൾ ഉണ്ടായ സന്തോഷം ദേ ഇത് എഴുതുമ്പോഴും എന്റെ കവിളിൽ ഉണ്ട്.

ഒരടി നീളമുള്ള ഒരു pvc പൈപ്പിൽ രണ്ട് അറ്റത്തും ഓരോ ചക്രവും നടുക്ക് ഒരു wireless ക്യാമറയും അടങ്ങുന്നത് ആയിരുന്നു എന്റെ റോബോട്ടിന്റെ രൂപം. ആ രൂപത്തിലാണ് കോളേജിൽ അവതരിപ്പിച്ചതും

പക്ഷെ ഈ ചിത്രത്തിൽ കാണുന്ന വേസ്റ്റ് ബാസ്കറ്റ്, അത്‌ ഉണ്ടാക്കി നോക്കിയെങ്കിലും എനിക്ക് ആരെയും കാണിക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ശരിക്കും spy robot എന്നാൽ അതായിരുന്നു. James Bond സിനിമകൾ കണ്ടു ആകൃഷ്ടനായി ആ ഒരു രീതിയിൽ ഇതിനെ നിർമ്മിക്കാൻ നോക്കിയതാണ്. കയ്യിൽ കെട്ടിയ വാച്ച് ഉപയോഗിച്ച് ചലിപ്പിക്കാൻ പറ്റുന്ന ഒരു വേസ്റ്റ് ബാസ്കറ്റ്. അതിന്റെ ഉള്ളിൽ ക്യാമറയും.

പെട്ടന്ന് ആരുടേയും ശ്രദ്ധയിൽ പെടില്ല എന്നൊക്കെ തോന്നിയെങ്കിലും അങ്ങനെ അത്രയ്ക്ക് perfect ആയിട്ട് ഉണ്ടാക്കാൻ ഉള്ള സംവിധാനം ഒന്നും എന്റെ കയ്യിൽ ഇല്ലായിരുന്നു താനും.

പിന്നെ ഈ പ്രൊജക്റ്റ്‌ കോളേജിൽ അവതരിപ്പിച്ചപ്പോൾ അല്ലേ അറിയുന്നേ അവർക്ക് ഇതിന്റെ ഒന്നും ആവശ്യമില്ല, നമ്മൾക്കു എന്തെങ്കിലും circuit ഉണ്ടാക്കാൻ അറിയാമോ എന്നും അതിനെ PCB ആയിട്ട് മാറ്റാൻ കഴിയുമോ എന്നുമൊക്കെ അറിഞ്ഞാൽ മതിയത്രേ.

എന്തായാലും ഞാൻ വളരെ ഹാപ്പി ആയിരുന്നു, സംഭവം ഉണ്ടാക്കാൻ കഴിഞ്ഞു ഒത്തിരി പേര് നല്ലത് പറഞ്ഞു, അങ്ങനെ അങ്ങനെ കോളേജ് എന്ന് ഓർത്താൽ ആദ്യം വരുന്ന ചിന്തകളിൽ ഒന്നാണ്.

Author

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Write A Comment