സംരംഭകൻ പേജിൽ ഒരു ആശയം ഇട്ടിരുന്നു, നല്ല പ്രതികരണം ലഭിക്കുക ഉണ്ടായി. അതിന്റെ കുറച്ചു പോരായ്മകളും കുറച്ചു പേര് ചൂണ്ടി കാണിക്കുക ഉണ്ടായി. എന്റെ പേജിൽ പോസ്റ്റ് ചെയ്തതിൽ വച്ച് ഏറ്റവും ഹിറ്റ് ആയ ആശയം ഇതായിരുന്നു എങ്കിൽ പിന്നെ അതുകൂടി പരിഹരിച്ചു കുറച്ചു വിശദമായി അങ്ങ് എഴുതാമെന്ന് കരുതി. ആശയം സിംപിളാണ്.. “കമ്പനികളിൽ ചെയ്യുന്നത് പോലെ, basic സാലറി + ബസിന്റെ കളക്ഷനിൽ ഒരു വിഹിതം കമ്മീഷൻ ആയി ആ ബസിന്റെ കണ്ടക്ടർ ഡ്രൈവർ എന്നിവർക്ക് നൽകിയാൽ KSRTC രക്ഷപെടില്ലേ? യാത്രക്കാർക്ക് review and rate ചെയ്യാൻ ഒരു സിസ്റ്റം കൂടി ഉണ്ടെങ്കിലോ? Zomato ഒക്കെ ഡെലിവറി boys നു റേറ്റിംഗ് അനുസരിച്ചു കമ്മീഷൻ നൽകുന്നത്.” ഏതൊരു ബിസിനസും ലാഭത്തിൽ ആകാൻ 2 വഴികൾ ഉണ്ട്, ഒന്ന് വരുമാനം കൂട്ടുക രണ്ട് ചിലവുകൾ കുറയ്ക്കുക. രണ്ടാമത്തെ കാര്യത്തിൽ പ്രിത്യേകിച്ചു ഒന്നും പറയാനില്ല. ആദ്യത്തെ കാര്യം നോക്കിയാൽ, ഈ രീതിയിൽ കമ്മീഷൻ സിസ്റ്റം വന്നാൽ ബസിൽ പരമാവധി ആളെ കയറ്റാൻ അവർ തന്നെ നോക്കിക്കോളും എന്ന് കരുതുന്നു. മറ്റേത് ആള് കയറിയാലും ഇല്ലെങ്കിലും എനിക്കെന്ത് എന്നുള്ള മനോഭാവം ആണല്ലോ. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് കമ്മീഷൻ കൂടി നൽകാൻ കഴിഞ്ഞാൽ എവിടെ ആയാലും ആരായാലും കുറച്ചു കൂടി ആത്മാർഥമായി ജോലി ചെയ്യാൻ ശ്രമിക്കും. എല്ലാ റൂട്ടിലും ഒരുപോലെ ആളെ കിട്ടില്ല, നല്ല ഒരു ടെക്നോളജി സിസ്റ്റം with വായിച്ചാൽ സാധാരണ ആളുകൾക്ക് മനസിലാകാത്ത കുറെ…
Tag