Author

Anup Jose

Browsing

നമ്മുടെ നാട്ടിൽ നിന്ന് ഒരുപാട് പേര് വിദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. അതിൽ തന്നെ കണ്ടു വരുന്ന ഒരു ട്രെൻഡ് ആണ് വിദേശത്തു ഉള്ള മക്കളുടെ കൂടെ താമസിക്കാൻ ആറ് മാസവും ഒരു വർഷവും ഒക്കെ വീട് പൂട്ടി പോകുന്ന മാതാപിതാക്കൾ.അവർ അവിടെ സ്ഥിരമായി നിൽക്കാൻ പോകുന്നത് അല്ല, അതുകൊണ്ട് തന്നെ വീടും വീട്ടിലെ വാഹനങ്ങളും ഒക്കെ ആരെങ്കിലും ഏല്പിച്ചിട്ട് പോകുകയാണ് പതിവ്. എന്നാലും ഒരു പ്രൊഫഷണൽ മൈന്റെനൻസ് കിട്ടാത്തത് കൊണ്ട് അവർ തിരിച്ചു വരുമ്പോഴേക്കും വീടിനും വാഹനങ്ങൾക്കും എല്ലാം എന്തെങ്കിലും ഒക്കെ കേടുപാടുകൾ പതിവാണ്. ആരെയെങ്കിലും ഏല്പിച്ചാലും അവർക്കും പരിധികൾ ഉണ്ടല്ലോ. മാത്രമല്ല എല്ലാവർക്കും അങ്ങനെ ഏല്പിച്ചിട്ട് പോകാൻ ആളെ കിട്ടിയെന്നും വരില്ല. വണ്ടികൾ ഓടാതെ ഇരുന്നാൽ പെട്ടന്ന് കേടാകും. എന്തുകൊണ്ട് ഇത് ഒരു പ്രൊഫഷണൽ സർവീസ് ആയി വികസിപ്പിച്ചു കൂടാ. Pet boarding പോലെ വണ്ടികൾ സൂക്ഷിക്കാൻ ഒരിടം. കൃത്യമായി കഴുകി ഇടയ്ക്ക് സ്റ്റാർട്ട്‌ ആക്കി ചെറുതായിട്ട് ഓടിച്ചു വണ്ടി കേടാകാതെ നോക്കുന്ന സർവീസ്. അതിന് കൃത്യമായി ഒരു തുക വാങ്ങുകയും ചെയ്യാം. എത്ര നാൾ സൂക്ഷിക്കണോ അതിന് അനുസരിച്ചു ചാർജ് ചെയ്യാവുന്നതാണ്. പക്ഷെ ഡോക്യുമെന്റ് ഒക്കെ ഉണ്ടായിരിക്കണം. വണ്ടി ഓടുന്നതിന് കൃത്യമായ മാർഗ്ഗരേഖ ഉണ്ടാവണം. അതുപോലെ തന്നെ വീട് വെറുതെ കിടന്നാൽ പൊടിപിടിച്ചും കാട് കയറിയും നശിക്കും. അതിനെയും ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ കൃത്യമായി പരിചരിക്കാൻ ഉള്ള സംവിധാനം കൂടി ഉണ്ടെങ്കിൽ നല്ല ഒരു ബിസിനസ് ആണിത്.

MVD പുതിയ ക്യാമറ റോഡിൽ മുഴുവൻ വയ്ക്കുന്നു എന്ന്‌ കണ്ടപ്പോൾ എന്റെ ഒരു സുഹൃത്ത് മെസ്സേജ് അയച്ചതാണ് അതിനെ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു ആപ്പ് നിർമ്മിക്കാൻ. തുടർന്ന് അതും കുറച്ചു ആശയങ്ങളും കൂട്ടി ചേർത്ത് ഒരു പോസ്റ്റ്‌ ഫേസ്ബുക്കിൽ ഇട്ടതും ഒരുപാട് നെഗറ്റീവ് കമന്റ്‌ ലഭിക്കുക ഉണ്ടായി. നിലവിൽ അത്തരം ആപ്പുകൾ ഉണ്ടെന്നും പിന്നെ ഈ ആപ്പ് നിയമം ലംഘിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ആണെന്നും ഒക്കെയായിരുന്നു അത്. നിലവിൽ അത്തരം ആപ്പുകൾ കാണുമെന്നു എനിക്ക് അറിയാമെങ്കിലും വീണ്ടും ഒരെണ്ണം ഉണ്ടാക്കിയാൽ സാധ്യത ഉണ്ടെന്ന് തോന്നാൻ രണ്ട് കാരണങ്ങൾ ആണ് ഉള്ളത്. അതിലൊന്ന് നിലവിൽ എന്ത്‌ ഉണ്ടെങ്കിലും അതിനേക്കാൾ മികച്ച ഡിസൈനും യൂസർ എക്സ്പീരിയൻസ്, അതായത് ഉപയോഗിക്കാൻ ഉള്ള എളുപ്പവും, ഉണ്ടെങ്കിൽ പുതിയ ആപ്പിന് സാധ്യത ഉണ്ട്. അടുത്തത് വെറുതെ ക്യാമറ കണ്ടുപിടിക്കുക എന്നതല്ല ഈ ആപ്പിന്റെ ഉദ്ദേശം, അത് ആളുകളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി മുന്നിൽ തൂക്കി ഇട്ടിരിക്കുന്ന ഒരു പരസ്യ ബോർഡായി മാത്രം കണ്ടാൽ മതി. നമ്മൾ എല്ലാവരും ഇടക്ക് എങ്കിലും മറ്റു ജില്ലകളിലേക്ക് ഒക്കെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ ചുറ്റുപാട് കഴിഞ്ഞാൽ പിന്നെ പരിചയം ഉള്ള കടകളും, വർക്ക്‌ഷോപ്പ്, പെട്രോൾ പമ്പ് എന്നിവയെല്ലാം കണ്ടെത്തുക ഇത്തിരി ബുദ്ധിമുട്ടാണ്. ടയർ പഞ്ചർ ആയാലോ ബ്രേക്ക്‌ഡൌൺ ആയാലോ, നല്ല ഹോട്ടൽ, ടോയ്ലറ്റ് എന്നിവയൊക്കെ കണ്ടെത്താനും ആരെയെങ്കിലും ആശ്രയിക്കണം. ഗൂഗിൾ ഒരു പരിധിവരെ സഹായിക്കും, എന്നാലും അതിന്റെ പ്രധാന ഉദ്ദേശം അത്…

2016 ൽ ആണ് Virutual reality, Augment Reality എന്നിവയെ പരിചയപ്പെടുന്നത്. അന്ന് അതെല്ലാം ആരംഭിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. അന്ന് തോന്നിയ ഒരു ആശയമാണ് ഇവിടെ പറയുന്നത്. നമ്മൾ പഠിച്ചിരുന്ന കാലത്ത് പുസ്തകത്തിൽ ഉള്ളതിനേക്കാൾ എളുപ്പത്തിൽ മനസിലായിരുന്നത് അത് ചെയ്തു കാണാൻ കഴിയുമ്പോൾ ആയിരുന്നില്ലേ. എന്നാലും എല്ലാ കാര്യങ്ങളും അങ്ങനെ ചെയ്തു കാണിക്കാൻ കഴിയില്ലല്ലോ. പക്ഷെ അങ്ങനെ പഠിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറന്നു പോകുകയില്ല. പുസ്തകത്തിൽ ഉള്ളതിന്റെ എല്ലാം ഒരു 3d പ്രവർത്തനം കാണിച്ചു തരാൻ Augment Reality എന്ന ടെക്നോളജി കൊണ്ട് സാധ്യമാണ്. ഉദാഹരണം പറഞ്ഞാൽ നമ്മൾ സോളാർ സിസ്റ്റം പഠിക്കുമ്പോൾ ഫോൺ ഉപയോഗിച്ച് ആ പേജിലേക്ക് നോക്കിയാൽ, സോളാർ സിസ്റ്റം എങ്ങനെ ഇരിക്കുമെന്നും എല്ലാമുള്ള വിവരങ്ങൾ കണ്ടു മനസിലാക്കാൻ കഴിയും. സ്കൂൾ തലത്തിൽ മുതൽ കോളേജ് വരെ ഒരുപാട് ഉപകാരം ഉണ്ടാകുന്ന ഒന്നാണ് ഇത്. എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ഒരു മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നു, അതിന്റെ ഉള്ളിൽ അപ്പോൾ നടക്കുന്നത് എന്താണ് എല്ലാം കാണിച്ചു തരാൻ ഇതിനാകും. മെഡിക്കൽ വിദ്യാർഥികൾക്കാണ്‌ ഏറ്റവും ഉപയോഗം. പക്ഷെ ഇത്രയും ഒക്കെ വികസിപ്പിച്ചു എടുക്കാൻ ഒരുപാട് സമയവും പണവും ആൾബലവും വേണ്ടിവരും. എന്നാലും ഉപയോഗത്തിന്റെ കാര്യത്തിൽ ഒരു സംശയവും വേണ്ട.

നടക്കുമെന്ന് മനസ് ഉറപ്പിച്ചു പറയുന്ന വർഷങ്ങളായി മനസിൽ ഉള്ള ഒരു ആശയമാണിത്. ഒരു സ്‌ക്രീനിൽ അതിന്റെ പിന്നിൽ ഉള്ള കാഴ്ചകൾ നമ്മുടെ കണ്ണ് കൊണ്ട് കാണുന്ന അതേ റെസൊല്യൂഷനിൽ കാണിക്കാൻ കഴിഞ്ഞാൽ, ആ സ്ക്രീൻ അവിടെ ഉള്ളതായി തോന്നുകയില്ല. സ്ക്രീനിനു അരികുകൾ ഉണ്ടാകാൻ പാടില്ല, ഏറ്റവും അറ്റം വരെ ഡിസ്പ്ലേ ഉണ്ടായിരിക്കണം. പിന്നിലെ കാഴ്ചകൾ ഒപ്പിയെടുക്കുന്ന ക്യാമറയും സ്ക്രീനും തമ്മിൽ കുറച്ചു ഗ്യാപ് ഇട്ടാൽ അതിന്റെ ഇടയിൽ ഉള്ള ഭാഗം മുന്നിൽ നിന്നു അദൃശ്യമാകും, എന്നാൽ അവിടെ ഒരു തടസം ഉള്ളതായിട്ട് തോന്നുകയുമില്ല. അവിടെ ഒരാൾ നിന്നാൽ പോലും മുന്നിൽ നിന്നു ഒന്നും കാണാൻ കഴിയുകയില്ല. ചിലപ്പോൾ മണ്ടൻ ആശയം ആയിരിക്കും എന്നാലും പല മണ്ടൻ ചിന്തകളിൽ നിന്നും നല്ല ആശയങ്ങൾ പിന്നീട് രൂപം കൊണ്ടിട്ടുണ്ട്.

വീടിന് ഓട്ടോമേഷൻ ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാൽ അത്‌ അത്യാവശ്യം പണക്കാർക്ക് മാത്രം കഴിയുന്ന ഒന്നാണ്. അത്യാവശ്യം വേണ്ട കുറച്ചു കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി കുറഞ്ഞ ചിലവിൽ ഒരു സിസ്റ്റം ഉണ്ടക്കാൻ കഴിഞ്ഞാൽ അതിന് നല്ല സ്വീകാര്യത ലഭിക്കാൻ സാധ്യത ഉണ്ട്. മെയിൻ ഹാളിലെ ലൈറ്റ്, പുറത്തെ ഒന്നുരണ്ടു ലൈറ്റ്, ഒന്നോ രണ്ടോ ക്യാമറ, പിന്നെ intruder alert എന്നിവ മാത്രം അടങ്ങുന്ന ചെറിയ ഒരു സിസ്റ്റം. വീട്ടിൽ നിന്ന് ഇടയ്ക്ക് മാറി നിൽക്കുന്നവർക് നല്ല ഉപകാരം ഉള്ള ഒന്നായിരിക്കും ഇത്. നിലവിൽ ഉള്ള ഓട്ടോമേഷൻ എല്ലാം ആർഭാടം അല്ലെങ്കിൽ കൂടുതൽ പണം ഉള്ളവരെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ഉപകാരം നോക്കി ഒരെണ്ണം ഇപ്രകാരം സൃഷ്ടിച്ചു പ്രോഡക്റ്റ് ആക്കാൻ കഴിഞ്ഞാൽ നല്ലതാണ്.

ഈ വെബ്സൈറ്റ് ഉണ്ടാക്കികൊണ്ട് ഇരുന്നപ്പോൾ തോന്നിയ ഒരു ആശയമാണ്. പണ്ട് എന്റെ ബ്ലോഗിലും ഇത്തരത്തിൽ ഒരെണ്ണം ഇട്ടിരുന്നു. അത്‌ ഒരു വാച്ച് പോലെ കയ്യിൽ കെട്ടുന്ന വസ്തു മുന്നിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടെങ്കിൽ വൈബ്രേറ്റ് ചെയ്യുന്ന വിധത്തിൽ ഡിസൈൻ ചെയ്തതാണ്. എന്നാൽ ഇപ്പോൾ പറയാൻ പോകുന്നത് അതിന്റെ കുറച്ചുകൂടി കൂടിയ വേർഷൻ ആണ്. കയ്യിലും കാലിലും പിൻഭാഗത്തും വച്ചിരിക്കുന്ന കണ്ണാടിയിലും എല്ലാം സെൻസർ ഉണ്ടായിരിക്കും. അന്ധനായ ഒരാൾ ഇത് ധരിച്ചു നടക്കാൻ തുടങ്ങുമ്പോൾ അത്‌ സെൻസ് ചെയ്യുകയും മുന്നിൽ ഉള്ള തടസങ്ങളെ തിരിച്ചറിഞ്ഞു അവയുടെ ദൂരത്തിനു അനുസരിച്ച് ആനുപാതികമായി വൈബ്രേഷൻ പുറപ്പെടുവിക്കുകയും ചെയ്യും. കുറച്ചു പ്രാക്ടീസ് ചെയ്താൽ കൃത്യമായി മുന്നിൽ ഉള്ള തടസത്തിന്റെ ദൂരവും ഘടനയും മനസിലാക്കാൻ സാധിക്കുന്നതാണ്. ഒരു ചിന്ത മാത്രമാണ്, ആശയം എന്ന് പറയാൻ പറ്റുന്ന അവസ്ഥയിൽ ആയിട്ടില്ല. എന്തെങ്കിലും കൂടുതലായി കിട്ടുമ്പോൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

നമ്മുടെ നാട്ടിൽ കുറച്ചു നാളായി കണ്ടുവരുന്ന പുതിയ മത്സ്യകൃഷിയാണ് Bio Flock. ഒരു ചെറിയ ടാങ്കിൽ ഒരുപാട് മീനിനെ തീറ്റ കൊടുത്തു വളർത്തുന്നതാണ് ഇതിന്റെ രീതി. തീറ്റ മാത്രമല്ല അവയ്ക്ക് പ്രിത്യേകതരം പമ്പ് ഉപയോഗിച്ച് വായുവും നൽകണം, അല്പസമയം ഈ വായു മുടങ്ങിയാൽ തന്നെ മത്സ്യങ്ങൾ മുഴുവൻ ചത്തു പോകും. അതുകൊണ്ട് തന്നെ ഇങ്ങനെ കൃഷി ചെയ്യുന്നവർ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നാണ് മത്സ്യങ്ങളെ വളർത്തുന്നത്. ഒന്നിൽ കൂടുതൽ പമ്പുകൾ ഉണ്ടായിരിക്കും, തുടർച്ചയായി ഒരേ പമ്പ് ഒരുപാട് നേരം പ്രവർത്തിച്ചാൽ അത്‌ കേടാകാൻ സാധ്യത ഉണ്ട്. കറന്റ്‌ പോയാൽ ഇൻവെർട്ടർ ഉണ്ടായിരിക്കും, എന്നാൽ അതിന്റെ backup തീരുമ്പോഴും കറന്റ്‌ വന്നില്ലെങ്കിൽ ജനറേറ്റർ ആവശ്യമാണ്. കൃത്യ സമയത്ത് തീറ്റ കൊടുക്കണം, വെള്ളത്തിലെ അമ്മോണിയ മുതലായവയുടെ അളവ് നോക്കണം ഇങ്ങനെ ഒരുപാട് പണികളുണ്ട്. ഒന്നിൽ കൂടുതൽ ടാങ്ക് ഉണ്ടെങ്കിൽ എല്ലാംകൂടി നോക്കുന്നത് വളരെ കഷ്ടപ്പാടാണ്. എന്നാൽ ഇതിനെ എല്ലാം automation ചെയ്യാൻ കഴിഞ്ഞാൽ വളരെ എളുപ്പമാണ്. അങ്ങനെ ഒരു സിസ്റ്റം ഉണ്ടെങ്കിൽ ഓരോ അര മണിക്കൂർ ഇടവിട്ട് പമ്പുകൾ മാറി മാറി പ്രവർത്തിക്കുക, ഏതെങ്കിലും പമ്പ് കേടായാൽ backup പമ്പ് പ്രവർത്തിക്കും കൂടാതെ ഉടമസ്ഥനെ ആപ്പ് വഴി അത്‌ അറിയിക്കാനും പറ്റും. കറന്റ്‌ പോയാൽ അതും ഉടമസ്ഥനെ അറിയിക്കാം, തീറ്റ സമയത്ത് നൽകാൻ ഉള്ള സംവിധാനം അതിൽ നിർമ്മിക്കാം. വെള്ളത്തിലെ ഏത് ലവണങ്ങളുടെ അളവും ആപ്പിൽ നോക്കിയാൽ മനസിലാക്കാൻ പറ്റും. ഇത് ഒരു പ്രോഡക്റ്റ് ആയി നിർമ്മിക്കുക…

ഒന്നിൽ കൂടുതൽ കാറുകളുമായി സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ ഒക്കെ ഒരുമിച്ചു യാത്ര പോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ സഹായം ആകുന്ന ഒരു ഫീച്ചർ ആണിത്. അങ്ങനെ യാത്രകൾ പോകുമ്പോൾ വഴി അറിയില്ലെങ്കിൽ രണ്ട് ഓപ്ഷൻ ആണ് നിലവിൽ ഉള്ളത്. എല്ലാവരും navigation ഇടുക, അല്ലെങ്കിൽ മുന്നിൽ പോകുന്ന വണ്ടിയെ കൃത്യമായി ഫോളോ ചെയ്യുക. എന്നാൽ ഇടയിൽ മറ്റ് വണ്ടികൾ കയറുമ്പോൾ അത്‌ ശല്യമാകും. മുന്നിൽ പോയവരെ കാണാതെ പോകും, അവർ നിർത്തിയാൽ കാണില്ല, എല്ലാത്തിനും പിന്നെ ഫോൺ വിളിക്കണം. ഇതിനെല്ലാം പരിഹാരം ആയിട്ട് എല്ലാ കാറുകളെയും തമ്മിൽ കണക്ട് ചെയ്യുക. എന്ന് പറയുമ്പോൾ വയർ ഉപയോഗിച്ച് അല്ല. Wireless ആയിട്ട് പെയർ ചെയ്യുക. നിലവിൽ ഇങ്ങനെ ഒന്ന് ഉണ്ടെന്ന് തോന്നുന്നില്ല. ഒരു സൊല്യൂഷൻ വികസിപ്പിച്ചു എടുക്കണം. എല്ലാ വണ്ടിയുടെയും ലൊക്കേഷൻ എല്ലാവർക്കും കാണാൻ പറ്റും. ഏറ്റവും മുന്നിൽ പോകുന്ന വണ്ടി മാത്രം വേണമെങ്കിൽ navigation ഇട്ടാൽ മതിയാകും. ഇടയിൽ മറ്റ് വണ്ടികൾ കയറിയാലും നമ്മൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. അവർ ഇടയ്ക്ക് നിർത്തിയാൽ നമ്മൾ അറിയും, ഏതെങ്കിലും വഴിയിൽ കൂടെ തിരിഞ്ഞാലും നമ്മൾക്ക് എളുപ്പത്തിൽ അവരെ പിന്തുടരാം. ഒരു പടികൂടേ കടന്നാൽ മറ്റൊരു ഫീച്ചർ കൂടി ചേർക്കാൻ പറ്റും. എല്ലാ വണ്ടിയിലെയും ഓഡിയോ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യുക. പല വണ്ടിയിൽ ആണെങ്കിലും സംസാരിച്ചു പോകുമ്പോൾ എല്ലാവരും ഒരുമിച്ച് പോകുന്ന ഒരു അനുഭവം കിട്ടും.

ഒന്നുണ്ടാക്കാൻ ഒരിക്കൽ ചെറുതായി ശ്രമിച്ചു പരാജയപ്പെട്ട ആശയമാണ്, നിലവിൽ ആരെങ്കിലും നിർമ്മിച്ചോ എന്നറിയില്ല. പുതിയ കാറുകളിൽ Head Up Display എന്ന പേരിൽ ഒരു സംവിധാനം ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടുണ്ട്. മാപ് മുതലായ കാര്യങ്ങൾ ഡിസ്പ്ലേ ചെയ്യുന്ന ഒരു ട്രാൻസ്പരന്റ് സ്ക്രീൻ ആണ് അത്. Head up display in Windshield ഇതുപോലെ നമ്മൾക്ക് ഹെൽമെറ്റിന്റെ മുന്നിലുള്ള ഗ്ലാസിൽ അത്യാവശ്യം വിവരങ്ങൾ ഡിസ്പ്ലേ ചെയ്യാൻ കഴിഞ്ഞാൽ ബൈക്ക് ഓടിക്കുമ്പോൾ നല്ല സൗകര്യം ആയിരിക്കും. ഗൂഗിൾ മാപ്, വണ്ടിയുടെ സ്പീഡ്, തിരിയേണ്ടേ ഡയറക്ഷൻ പിന്നിൽ നിന്ന് വണ്ടി സ്പീഡ് കൂട്ടി വരുന്നുണ്ടെങ്കിൽ അത്, അങ്ങനെ പലതും. വലതുവശത്തേക്ക് തിരിയാൻ തുടങ്ങുമ്പോൾ ഒരുപാട് പിന്നിൽ നിന്ന് ഏതെങ്കിലും വണ്ടി സ്പീഡിൽ വരുന്നത് ഒരുപാട് അപകടം ഉണ്ടാകാറുണ്ട്. അതിനെ പ്രതിരോധിക്കാൻ ഉള്ള സംവിധാനം കറുകൾക്കും ഗുണം ചെയ്യും.

നമ്മുടെ നാട്ടിൽ ഒരുപാട് വാഹനാപകടങ്ങൾ ദിവസവും ഉണ്ടാകാറുണ്ട്. അതിന് മുഴുവനായി ഒരു സൊല്യൂഷൻ നിർമ്മിക്കുക എന്നത് അസാധ്യമാണ്. എന്നിരുന്നാലും ചില കാര്യങ്ങൾക്കു പരിഹാരം ഉണ്ടാക്കാൻ കഴിയാവുന്നതാണ്. അതിൽ പെട്ട ഒന്നാണ് ആർക്കെങ്കിലും അപകടം സംഭവിച്ചാൽ അത് ആരും അറിയാതെ പോകുന്നത്. മിക്കവാറും രാത്രികളിൽ സംഭവിക്കുന്ന അപകടങ്ങൾ ഒക്കെ ആരെങ്കിലും അറിയുന്നത് നേരം വെളുക്കുമ്പോൾ ആയിരിക്കും. പകലും അങ്ങനെ സംഭവിക്കാറുണ്ട്. മറ്റ് ചിലപ്പോൾ അപകടം കണ്ടാലും അവരെ രക്ഷിക്കാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ ആരും തായ്യാറാകാതെ നിൽക്കുന്ന കാഴ്ചയാണ്. അതിനു ഒരു പരിധി വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാലും ഒരു അപകടം സംഭവിച്ചാൽ, അതിൽ പെട്ട ആളുടെ ബന്ധുക്കളെ അറിയിക്കാൻ കഴിഞ്ഞാൽ അവർ എങ്ങനെയെങ്കിലും രക്ഷിക്കാൻ ഓടിവരും അല്ലെങ്കിൽ എന്തെങ്കിലും ചെയ്യും. ഇതിനായി എല്ലാ വണ്ടികളിലും ഒരു device ഘടിപ്പിക്കുക, ഒരു അപകടം ഉണ്ടായാൽ ഉടനെ സുരക്ഷക്കായി എയർബാഗ് വരുന്ന അതേ സംവിധാനം ഉപയോഗിച്ച് അപകടം തിരിച്ചറിയാൻ കഴിയും. എന്നിട്ട് മുൻ‌കൂട്ടി സേവ് ചെയ്തു വച്ചിരിക്കുന്ന നമ്പറിലേക്ക് മെസ്സേജ് അല്ലെങ്കിൽ കാൾ പോകുന്ന ഒരു സംവിധാനം, അതും ലൊക്കേഷൻ ഉൾപ്പെടെ. അബദ്ധത്തിൽ എങ്ങാനും ഇത് activate ആയാൽ ഓഫ്‌ ചെയ്യാനുള്ള സംവിധാനവും അതിൽ ഉണ്ടാവണം. അല്ലെങ്കിൽ വണ്ടി ചെറുതായി എവിടെയെങ്കിലും തട്ടിയാൽ കൂടി ഈ device വലിയ പൊല്ലാപ്പ് ഉണ്ടാക്കും.