ജന്മദിനമോ വിവാഹ വാർഷികമോ എന്തെങ്കിലും വിശേഷ ദിവസം ആയിക്കൊള്ളട്ടെ, തീയറ്ററിൽ സിനിമ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ഇടയിൽ പരസ്യം വരുമല്ലോ. സിനിമ തുടങ്ങുന്നതിനു മുൻപും ഇടവേള കഴിയുമ്പോഴും ഇത്തരത്തിൽ പരസ്യം കാണിക്കാറുണ്ട്.

എന്നാൽ പരസ്യത്തിന് പകരം നിങ്ങളുടെ ചിത്രം ഉൾപ്പെടെ ഒരു ആശംസ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെ ഉണ്ടാകും, ഒന്ന് ഞെട്ടില്ലേ.

അതിന് വഴിയുണ്ട്, പരസ്യം കൊടുക്കുന്നത് പോലെ തന്നെ ആശംസകൾ സ്‌ക്രീനിൽ വരുത്താനും കഴിയും. തീയേറ്ററിന്റെ ആളുകളുമായി മുൻകൂട്ടി സംസാരിച്ചാൽ നിസാരമായി ചെയ്യാൻ കഴിയുന്ന കാര്യമാണ്.

ഡിസൈൻ നമ്മൾ തന്നെ തയാറാക്കി 2-3 ദിവസം മുൻപ് തന്നെ നൽകണം. വീഡിയോ ആണെങ്കിൽ ഒരു മാസം എങ്കിലും മുൻപ് നൽകണം കാരണം വീഡിയോ സെൻസർ ചെയ്യാതെ സ്‌ക്രീനിൽ പ്രദർശിപ്പിക്കാൻ കഴിയില്ല. അതിന് ചിലവ് വളരെ കൂടുതൽ ആയിരിക്കും. ഏതാണ്ട് ഒരു 10 – 15 സെക്കന്റ്‌ ഫോട്ടോ പ്രദർശിപ്പിക്കാൻ 4000 മുതൽ 10000 വരെ ചിലവ് വന്നേക്കാം. ചിലവ് തിയേറ്റർ എവിടെയാണ് എന്നതിന് അനുസരിച്ചാണ്.

മെട്രോ നഗരങ്ങളിൽ ചാർജ് വളരെ കൂടുതലാണ്. ചിലപ്പോൾ ഫോട്ടോ അല്ലെങ്കിൽ വീഡിയോ J2k എന്ന ഫോർമാറ്റിൽ നൽകേണ്ടി വരും. അത് ഇത്തിരി പ്രയാസം ഉള്ള കാര്യമാണ്. ഇത്രയും ചിലവും മെനക്കേടും ഉണ്ടെങ്കിലും അതിന്റെ ഇമ്പാക്ട് വളരെ വലുതാണ്. വിശേഷ ദിവസം സിനിമ കാണാൻ പോകാം എന്ന രീതിയിൽ യാതൊരു പ്രയാസവും കൂടാതെ വേണ്ട ആളെ നമ്മൾ ഉദ്ദേശിക്കുന്ന സമയത്ത് എത്തിക്കാൻ കഴിയും.

Author

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Write A Comment