2016 ൽ ആണ് Virutual reality, Augment Reality എന്നിവയെ പരിചയപ്പെടുന്നത്. അന്ന് അതെല്ലാം ആരംഭിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. അന്ന് തോന്നിയ ഒരു ആശയമാണ് ഇവിടെ പറയുന്നത്.
നമ്മൾ പഠിച്ചിരുന്ന കാലത്ത് പുസ്തകത്തിൽ ഉള്ളതിനേക്കാൾ എളുപ്പത്തിൽ മനസിലായിരുന്നത് അത് ചെയ്തു കാണാൻ കഴിയുമ്പോൾ ആയിരുന്നില്ലേ. എന്നാലും എല്ലാ കാര്യങ്ങളും അങ്ങനെ ചെയ്തു കാണിക്കാൻ കഴിയില്ലല്ലോ. പക്ഷെ അങ്ങനെ പഠിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറന്നു പോകുകയില്ല.
പുസ്തകത്തിൽ ഉള്ളതിന്റെ എല്ലാം ഒരു 3d പ്രവർത്തനം കാണിച്ചു തരാൻ Augment Reality എന്ന ടെക്നോളജി കൊണ്ട് സാധ്യമാണ്. ഉദാഹരണം പറഞ്ഞാൽ നമ്മൾ സോളാർ സിസ്റ്റം പഠിക്കുമ്പോൾ ഫോൺ ഉപയോഗിച്ച് ആ പേജിലേക്ക് നോക്കിയാൽ, സോളാർ സിസ്റ്റം എങ്ങനെ ഇരിക്കുമെന്നും എല്ലാമുള്ള വിവരങ്ങൾ കണ്ടു മനസിലാക്കാൻ കഴിയും.
സ്കൂൾ തലത്തിൽ മുതൽ കോളേജ് വരെ ഒരുപാട് ഉപകാരം ഉണ്ടാകുന്ന ഒന്നാണ് ഇത്. എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ഒരു മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നു, അതിന്റെ ഉള്ളിൽ അപ്പോൾ നടക്കുന്നത് എന്താണ് എല്ലാം കാണിച്ചു തരാൻ ഇതിനാകും. മെഡിക്കൽ വിദ്യാർഥികൾക്കാണ് ഏറ്റവും ഉപയോഗം.
പക്ഷെ ഇത്രയും ഒക്കെ വികസിപ്പിച്ചു എടുക്കാൻ ഒരുപാട് സമയവും പണവും ആൾബലവും വേണ്ടിവരും. എന്നാലും ഉപയോഗത്തിന്റെ കാര്യത്തിൽ ഒരു സംശയവും വേണ്ട.