ഈ വെബ്സൈറ്റ് ഉണ്ടാക്കികൊണ്ട് ഇരുന്നപ്പോൾ തോന്നിയ ഒരു ആശയമാണ്. പണ്ട് എന്റെ ബ്ലോഗിലും ഇത്തരത്തിൽ ഒരെണ്ണം ഇട്ടിരുന്നു. അത്‌ ഒരു വാച്ച് പോലെ കയ്യിൽ കെട്ടുന്ന വസ്തു മുന്നിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടെങ്കിൽ വൈബ്രേറ്റ് ചെയ്യുന്ന വിധത്തിൽ ഡിസൈൻ ചെയ്തതാണ്.

എന്നാൽ ഇപ്പോൾ പറയാൻ പോകുന്നത് അതിന്റെ കുറച്ചുകൂടി കൂടിയ വേർഷൻ ആണ്. കയ്യിലും കാലിലും പിൻഭാഗത്തും വച്ചിരിക്കുന്ന കണ്ണാടിയിലും എല്ലാം സെൻസർ ഉണ്ടായിരിക്കും. അന്ധനായ ഒരാൾ ഇത് ധരിച്ചു നടക്കാൻ തുടങ്ങുമ്പോൾ അത്‌ സെൻസ് ചെയ്യുകയും മുന്നിൽ ഉള്ള തടസങ്ങളെ തിരിച്ചറിഞ്ഞു അവയുടെ ദൂരത്തിനു അനുസരിച്ച് ആനുപാതികമായി വൈബ്രേഷൻ പുറപ്പെടുവിക്കുകയും ചെയ്യും.

കുറച്ചു പ്രാക്ടീസ് ചെയ്താൽ കൃത്യമായി മുന്നിൽ ഉള്ള തടസത്തിന്റെ ദൂരവും ഘടനയും മനസിലാക്കാൻ സാധിക്കുന്നതാണ്. ഒരു ചിന്ത മാത്രമാണ്, ആശയം എന്ന് പറയാൻ പറ്റുന്ന അവസ്ഥയിൽ ആയിട്ടില്ല. എന്തെങ്കിലും കൂടുതലായി കിട്ടുമ്പോൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

Author

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Write A Comment