നമ്മുടെ നാട്ടിൽ കുറച്ചു നാളായി കണ്ടുവരുന്ന പുതിയ മത്സ്യകൃഷിയാണ് Bio Flock. ഒരു ചെറിയ ടാങ്കിൽ ഒരുപാട് മീനിനെ തീറ്റ കൊടുത്തു വളർത്തുന്നതാണ് ഇതിന്റെ രീതി.

തീറ്റ മാത്രമല്ല അവയ്ക്ക് പ്രിത്യേകതരം പമ്പ് ഉപയോഗിച്ച് വായുവും നൽകണം, അല്പസമയം ഈ വായു മുടങ്ങിയാൽ തന്നെ മത്സ്യങ്ങൾ മുഴുവൻ ചത്തു പോകും. അതുകൊണ്ട് തന്നെ ഇങ്ങനെ കൃഷി ചെയ്യുന്നവർ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നാണ് മത്സ്യങ്ങളെ വളർത്തുന്നത്.

ഒന്നിൽ കൂടുതൽ പമ്പുകൾ ഉണ്ടായിരിക്കും, തുടർച്ചയായി ഒരേ പമ്പ് ഒരുപാട് നേരം പ്രവർത്തിച്ചാൽ അത്‌ കേടാകാൻ സാധ്യത ഉണ്ട്. കറന്റ്‌ പോയാൽ ഇൻവെർട്ടർ ഉണ്ടായിരിക്കും, എന്നാൽ അതിന്റെ backup തീരുമ്പോഴും കറന്റ്‌ വന്നില്ലെങ്കിൽ ജനറേറ്റർ ആവശ്യമാണ്. കൃത്യ സമയത്ത് തീറ്റ കൊടുക്കണം, വെള്ളത്തിലെ അമ്മോണിയ മുതലായവയുടെ അളവ് നോക്കണം ഇങ്ങനെ ഒരുപാട് പണികളുണ്ട്.

ഒന്നിൽ കൂടുതൽ ടാങ്ക് ഉണ്ടെങ്കിൽ എല്ലാംകൂടി നോക്കുന്നത് വളരെ കഷ്ടപ്പാടാണ്. എന്നാൽ ഇതിനെ എല്ലാം automation ചെയ്യാൻ കഴിഞ്ഞാൽ വളരെ എളുപ്പമാണ്.

അങ്ങനെ ഒരു സിസ്റ്റം ഉണ്ടെങ്കിൽ ഓരോ അര മണിക്കൂർ ഇടവിട്ട് പമ്പുകൾ മാറി മാറി പ്രവർത്തിക്കുക, ഏതെങ്കിലും പമ്പ് കേടായാൽ backup പമ്പ് പ്രവർത്തിക്കും കൂടാതെ ഉടമസ്ഥനെ ആപ്പ് വഴി അത്‌ അറിയിക്കാനും പറ്റും.

കറന്റ്‌ പോയാൽ അതും ഉടമസ്ഥനെ അറിയിക്കാം, തീറ്റ സമയത്ത് നൽകാൻ ഉള്ള സംവിധാനം അതിൽ നിർമ്മിക്കാം. വെള്ളത്തിലെ ഏത് ലവണങ്ങളുടെ അളവും ആപ്പിൽ നോക്കിയാൽ മനസിലാക്കാൻ പറ്റും. ഇത് ഒരു പ്രോഡക്റ്റ് ആയി നിർമ്മിക്കുക എന്നതിൽ കൂടുതലായി ഓരോരുത്തർക്കും വേണ്ട രീതിയിൽ customize ചെയ്തു നിർമ്മിച്ചു കൊടുക്കുകയാണ് നല്ലത്.

Author

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Write A Comment