ഒന്നുണ്ടാക്കാൻ ഒരിക്കൽ ചെറുതായി ശ്രമിച്ചു പരാജയപ്പെട്ട ആശയമാണ്, നിലവിൽ ആരെങ്കിലും നിർമ്മിച്ചോ എന്നറിയില്ല. പുതിയ കാറുകളിൽ Head Up Display എന്ന പേരിൽ ഒരു സംവിധാനം ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടുണ്ട്. മാപ് മുതലായ കാര്യങ്ങൾ ഡിസ്പ്ലേ ചെയ്യുന്ന ഒരു ട്രാൻസ്പരന്റ് സ്ക്രീൻ ആണ് അത്.
ഇതുപോലെ നമ്മൾക്ക് ഹെൽമെറ്റിന്റെ മുന്നിലുള്ള ഗ്ലാസിൽ അത്യാവശ്യം വിവരങ്ങൾ ഡിസ്പ്ലേ ചെയ്യാൻ കഴിഞ്ഞാൽ ബൈക്ക് ഓടിക്കുമ്പോൾ നല്ല സൗകര്യം ആയിരിക്കും. ഗൂഗിൾ മാപ്, വണ്ടിയുടെ സ്പീഡ്, തിരിയേണ്ടേ ഡയറക്ഷൻ പിന്നിൽ നിന്ന് വണ്ടി സ്പീഡ് കൂട്ടി വരുന്നുണ്ടെങ്കിൽ അത്, അങ്ങനെ പലതും.
വലതുവശത്തേക്ക് തിരിയാൻ തുടങ്ങുമ്പോൾ ഒരുപാട് പിന്നിൽ നിന്ന് ഏതെങ്കിലും വണ്ടി സ്പീഡിൽ വരുന്നത് ഒരുപാട് അപകടം ഉണ്ടാകാറുണ്ട്. അതിനെ പ്രതിരോധിക്കാൻ ഉള്ള സംവിധാനം കറുകൾക്കും ഗുണം ചെയ്യും.