പത്രങ്ങളിൽ നമ്മൾ ഒരുപാട് കേൾക്കുന്ന വാർത്തയാണ് വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെ ആകാരമിക്കുകയും ചെയ്യുന്നത്.
ഇത് മുഴുവനായി പരിഹരിക്കാൻ പറ്റില്ലെങ്കിലും കുറച്ചു കുറക്കാൻ കഴിയുന്ന ഒരു വഴിയുണ്ട്. ചില മൃഗങ്ങളെ നമ്മൾക്ക് പേടിപ്പിക്കാൻ കഴിയും അതിന് അവയെ ഭയപ്പെടുത്താൻ കഴിയുന്ന തരത്തിൽ ഉള്ള രൂപങ്ങളെ ഉണ്ടാക്കണം. വെറും രൂപങ്ങൾ അല്ല, റോബോട്ട് എന്ന് പറയാൻ പറ്റില്ലെങ്കിലും ഏതാണ്ട് അതുപോലെ ഒരെണ്ണം.
അതായത് ചുറ്റും വന്യമൃഗത്തിന്റെ സാന്നിധ്യം അറിഞ്ഞാൽ, ചെറുതായി അനങ്ങുകയും പേടിപ്പിക്കുന്ന ശബ്ദങ്ങൾ പുറപ്പെടിക്കുകയും ചെയ്യുന്ന തരത്തിൽ ഉള്ള രൂപങ്ങൾ. പാടത്തു കാക്കയെ ഓടിക്കാൻ കോലം വയ്ക്കാറുണ്ട്. ഈ കോലം അനങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്ന പോലത്തെ ഒരു പരിപാടി.
പിന്നെ ഇത് എവിടെ എങ്കിലും വെറുതെ ഒരെണ്ണം വക്കുക അല്ല വേണ്ടത്. Data analysis എന്ന പരിപാടി ഒക്കെ നടത്തി കുറച്ചു കാര്യങ്ങൾ ഒക്കെ നോക്കി വേണം സ്ഥലങ്ങൾ തീരുമാനിക്കാൻ.