നമ്മുടെ നാട്ടിൽ ഒരുപാട് ജിംനേഷ്യങ്ങൾ നിലവലുണ്ട്, അതുപോലെ തന്നെ പേർസണൽ ട്രെയിനിങ് കൊടുക്കുന്നവരും. എന്നാൽ വലിയ ജിമ്മുകൾ ഒഴികെ ആരും ടെക്നോളജി ഉപയോഗിച്ച് കാണുന്നില്ല. ജിമ്മിലെ മെമ്പർഷിപ്പ് മുതൽ ഓരോരുത്തർക്കും ഉണ്ടായ മാറ്റങ്ങൾ വരെ രേഖപ്പെടുത്താൻ കഴിയുന്ന അപ്ലിക്കേഷൻ ഉണ്ടാക്കിയാൽ സാദ്ധ്യതകൾ ഉണ്ട്.
ഒരു പോർട്ടൽ രൂപത്തിൽ ഉണ്ടാക്കിയാൽ വീണ്ടും കുറേകൂടി ഉപയോഗം ഉണ്ടാകും. പുതിയ ഒരു സ്ഥലത്തു ചെല്ലുന്ന ഒരാൾക്കു ആ പ്രദേശത്തെ എല്ലാ ജിമ്മിലും കയറി ഫീസ് മുതലായവ അന്വേഷിക്കേണ്ട ആവശ്യമില്ല. എല്ലാം ആപ്പ് വഴി കണ്ടെത്താം.
അതുപോലെ മെമ്പർഷിപ് എടുത്ത ഒരാളുടെ മാറ്റങ്ങൾ മനസിലാക്കാൻ ശരീര ഭാഗങ്ങളുടെ അളവുകൾ ആപ്പിൽ സൂക്ഷിക്കാം. ഓരോരുത്തർക്കും പേർസണൽ വർക്ഔട്ട് ഡയറ്റ് പ്ലാനുകൾ നൽകുന്നുണ്ടെങ്കിൽ അതും ആപ്പിലൂടെ നൽകാം. കൂടാതെ ട്രെയിനർമാർക്ക് തങ്ങളുടെ ക്ലയന്റ്സിന്റെ മാറ്റങ്ങൾ അനലൈസ് ചെയ്യാനും അതനുസരിച്ചു വേണ്ട നിർദേശങ്ങൾ എളുപ്പത്തിൽ നൽകാനും കഴിയും.
ഫീസ് അടക്കുക ജിമ്മിന്റെ അക്കൗണ്ട്സ് മുതലായ കാര്യങ്ങൾ എല്ലാം സോഫ്റ്റ്വെയർ വഴി ആക്കിയാൽ എല്ലാം എളുപ്പമായി. ഒരാൾക്കു തന്നെ പല ബ്രാഞ്ചുകൾ തുടങ്ങാനും എല്ലാം ഒരുപോലെ മാനേജ് ചെയ്യാനും കഴിയും. വിദേശത്തു ഇരുന്നുകൊണ്ട് പോലും നാട്ടിൽ ഉള്ള ബിസിനസ് നോക്കി നടത്താൻ ടെക്നോളജി കൊണ്ട് കഴിയും.
കമ്പനിക്ക് മാസ വരിസംഖ്യ അല്ലെങ്കിൽ വാർഷിക വരിസംഖ്യ ലഭിക്കുന്ന രീതിയിൽ ബിസിനസ് മോഡൽ നിർമ്മിച്ചാൽ സ്ഥിരവരുമാനം ആകുകയും ചെയ്യും.