കേരളത്തിൽ ഉരുൾ പൊട്ടാൻ സാധ്യതയുള്ള സ്ഥലങ്ങൾ അടയാളപെടുത്തിയ ഒരു മാപ്പ് കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നു. അങ്ങനെയെങ്കിൽ അവിടെ കുറച്ചു കൂടി പരിശോധന നടത്തിയാൽ മണ്ണിന്റെ ഘടന, എത്രത്തോളം മഴ വരെ ആ മണ്ണ് താങ്ങും, അഥവാ ഉരുൾ പൊട്ടിയാൽ ഏത് വഴിക്ക് ആയിരിക്കും അത് ഒഴുകുക തുടങ്ങിയ കാര്യങ്ങൾ കൂടി കണ്ടെത്താൻ കഴിയില്ലേ.
ഉരുൾ പൊട്ടാതിരിക്കാൻ മരങ്ങൾ നടണമെന്ന് പരിസ്ഥിതിവാതികൾ പറയുന്നുണ്ട് എന്നാലും ഇപ്പോൾ വയനാട് മരങ്ങൾ ധാരാളം ഉള്ള മേഖലയിൽ നിന്നാണ് ഉരുൾ പൊട്ടിയത്. മരത്തിനു വേരുള്ളതിന്റെയും താഴെ നിന്നാണ് മണ്ണ് ഒലിച്ചു പോന്നത്.
ആയതിനാൽ എന്റെ ആശയം ഇപ്രകാരമാണ്, നമ്മൾ നാട്ടിൽ ഫ്ലാറ്റ് ഒക്കെ പണിയുമ്പോൾ മണ്ണ് പരിശോധിച്ച് താഴേക്ക് കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുമല്ലോ.
ഇതുപോലെ ഉരുൾ പൊട്ടാൻ സാധ്യത ഉള്ള മേഖലകളിലും ഇരുപതോ അമ്പതോ അടി താഴ്ച്ചയിൽ നിശ്ചിത അകലത്തിൽ എണ്ണത്തിൽ മണ്ണിൽ താഴ്ന്നു കിടക്കുന്ന രീതിയിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാൽ ഒരുപക്ഷെ അത് മണ്ണിന്റെ ബലം വർദ്ധിപ്പിക്കില്ലേ..
അതുപോലെ പുഴയുടെ ഒഴുക്കിനെ മോണിറ്റർ ചെയ്ത് കൂടുതൽ വെള്ളം വന്നാലും സുഖമമായി ഒഴുകാൻ പാകത്തിന് ആഴവും നൽകി വളവുകൾ പറ്റുന്നത് പോലെ നികത്തിയാൽ ഈ ദുരന്തങ്ങളെ ഒരു പരിധി വരെയെങ്കിലും ചെറുക്കാൻ നമ്മളെകൊണ്ട് ആകില്ലേ…
ഇതൊന്നും അത്ര നിസാര പരിപാടി അല്ല എന്നിരുന്നാലും, ചില മണ്ടൻ ചിന്തകളിൽ നിന്നാണ് വലിയ കണ്ടുപിടിത്തങ്ങൾ ഉണ്ടായതെന്ന് കേട്ടിട്ടുണ്ട്.