നമ്മുടെ നാട്ടിൽ നിന്ന് ഒരുപാട് പേര് വിദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. അതിൽ തന്നെ കണ്ടു വരുന്ന ഒരു ട്രെൻഡ് ആണ് വിദേശത്തു ഉള്ള മക്കളുടെ കൂടെ താമസിക്കാൻ ആറ് മാസവും ഒരു വർഷവും ഒക്കെ വീട് പൂട്ടി പോകുന്ന മാതാപിതാക്കൾ.
അവർ അവിടെ സ്ഥിരമായി നിൽക്കാൻ പോകുന്നത് അല്ല, അതുകൊണ്ട് തന്നെ വീടും വീട്ടിലെ വാഹനങ്ങളും ഒക്കെ ആരെങ്കിലും ഏല്പിച്ചിട്ട് പോകുകയാണ് പതിവ്.
എന്നാലും ഒരു പ്രൊഫഷണൽ മൈന്റെനൻസ് കിട്ടാത്തത് കൊണ്ട് അവർ തിരിച്ചു വരുമ്പോഴേക്കും വീടിനും വാഹനങ്ങൾക്കും എല്ലാം എന്തെങ്കിലും ഒക്കെ കേടുപാടുകൾ പതിവാണ്. ആരെയെങ്കിലും ഏല്പിച്ചാലും അവർക്കും പരിധികൾ ഉണ്ടല്ലോ. മാത്രമല്ല എല്ലാവർക്കും അങ്ങനെ ഏല്പിച്ചിട്ട് പോകാൻ ആളെ കിട്ടിയെന്നും വരില്ല. വണ്ടികൾ ഓടാതെ ഇരുന്നാൽ പെട്ടന്ന് കേടാകും.
എന്തുകൊണ്ട് ഇത് ഒരു പ്രൊഫഷണൽ സർവീസ് ആയി വികസിപ്പിച്ചു കൂടാ. Pet boarding പോലെ വണ്ടികൾ സൂക്ഷിക്കാൻ ഒരിടം. കൃത്യമായി കഴുകി ഇടയ്ക്ക് സ്റ്റാർട്ട് ആക്കി ചെറുതായിട്ട് ഓടിച്ചു വണ്ടി കേടാകാതെ നോക്കുന്ന സർവീസ്. അതിന് കൃത്യമായി ഒരു തുക വാങ്ങുകയും ചെയ്യാം. എത്ര നാൾ സൂക്ഷിക്കണോ അതിന് അനുസരിച്ചു ചാർജ് ചെയ്യാവുന്നതാണ്. പക്ഷെ ഡോക്യുമെന്റ് ഒക്കെ ഉണ്ടായിരിക്കണം. വണ്ടി ഓടുന്നതിന് കൃത്യമായ മാർഗ്ഗരേഖ ഉണ്ടാവണം.
അതുപോലെ തന്നെ വീട് വെറുതെ കിടന്നാൽ പൊടിപിടിച്ചും കാട് കയറിയും നശിക്കും. അതിനെയും ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ കൃത്യമായി പരിചരിക്കാൻ ഉള്ള സംവിധാനം കൂടി ഉണ്ടെങ്കിൽ നല്ല ഒരു ബിസിനസ് ആണിത്.