Richard Browning – ഈ പേര് കേട്ടിട്ട് ഇല്ലെങ്കിലും ഈ വിഡിയോയിൽ ഉള്ള സംഭവം എവിടെ എങ്കിലുമൊക്കെ നിങ്ങൾ കണ്ടിട്ടുണ്ടാകും. സംഗതി ഒരു Jet Suit ആണ്.
ഒരു മനുഷ്യനെ നിസാരമായി വായുവിലേക്ക് ഉയർത്തി പറക്കാൻ സഹായിക്കുന്ന Jet Suit.
അതും ലോകത്തിലെ തന്നെ ഏറ്റവും വേഗത ഏറിയ Jet Suit ആണ് Richard Browning നേതൃത്വം കൊടുക്കുന്ന Gravity Industries എന്ന ബ്രിട്ടീഷ് കമ്പനിയുടെ കണ്ടെത്തൽ.
ഇദ്ദേഹത്തിന്റെ കഥ വായിക്കുമ്പോൾ എനിക്ക് 28 വയസായിരുന്നു. ഒരു പരാജയം കഴിഞ്ഞു എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്നറിയാതെ ഇരിക്കുന്ന സമയം ആയിരുന്നു.
28 ആയി ഇനി എന്നെകൊണ്ട് എന്തിന് കൊള്ളാം എന്ന് കരുതി നിരാശപ്പെട്ടു ഇരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ കഥ എന്നേ വളരെ അധികം inspire ചെയ്തു. കാരണം ഇദ്ദേഹം ഈ കമ്പനി സ്ഥാപിക്കുന്നത് തന്റെ 38 മത്തെ വയസിലാണ്.
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ എന്ന് എന്നെ കാണിച്ചു തരികയായിരുന്നു.
അതിന് മുന്നേ 16 വർഷം ഇദ്ദേഹം ജോലി ചെയ്തു ജീവിക്കുന്ന ഒരു സാധാരണ മനുഷ്യൻ ആയിരുന്നു. അങ്ങനെ ഒരാൾ പെട്ടന്ന് ഒരിക്കൽ ഒരു കണ്ടുപിടിത്തം നടത്തുന്നു, അതും ഒരുപാട് പേർക്ക് ഗുണം ഉണ്ടാകുന്ന ഒന്ന്.
നിലവിൽ paramedical activities, പിന്നെ പോലീസ്, എമർജൻസി സർവിസ് തുടങ്ങിയവർ ഇവരുടെ സേവനങ്ങൾ പരീക്ഷണ അടിസ്ഥാനത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
ഒന്നാലോചിച്ചു നോക്കിക്കെ, ഇവിടെ പ്രളയം ഉണ്ടായപ്പോൾ പെട്ടിമുടി എന്ന സ്ഥലത്തു ഉരുൾ പൊട്ടൽ ഉണ്ടായി. അവിടെ എന്താണ് സംഭവിച്ചത് എന്ന് നോക്കാൻ കൂടെ നമ്മുടെ കയ്യിൽ സംവിധാനം ഇല്ലാതെ ആയിപ്പോയി.
എത്രയോ മണിക്കൂറുകൾ കഴിഞ്ഞാണ് നമ്മുടെ ദുരന്തനിവാരണ സേന ഉൾപ്പെടെ ഉള്ളവർക്ക് അവിടെ എത്താൻ കഴിഞ്ഞത്.
അന്ന് ഞാൻ ഓർത്തായിരുന്നു, ഇതുപോലെ ഒരു കമ്പനി നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ എത്ര ഉപകാരം ഉണ്ടായിരുന്നേനെ എന്ന്.
എന്നെങ്കിലും ആരെങ്കിലും വരുമായിരിക്കും അല്ലേ. യൂട്യുബിലും മറ്റും ഇവരുടെ കുറെ വീഡിയോ കാണാൻ കഴിയും.
നമ്മൾക്ക് എല്ലാം ഏതെങ്കിലും വ്യക്തികളെ കാണുമ്പോൾ അല്ലെങ്കിൽ അവരുടെ പ്രവർത്തികൾ കാണുമ്പോൾ അനുകരിക്കാൻ തോന്നുമല്ലോ. അത് സാധാരണമാണ്.
എനിക്ക് ഇത്തരത്തിൽ അനുകരിക്കാൻ തോന്നുന്ന ഒരു കമ്പനിയാണ് Gravity Industries.