ഇന്നും നമ്മുടെ നാട്ടിൽ മാറ്റം ഇല്ലാത്ത ഒരു കാര്യമാണ് എവിടെ എങ്കിലും പോയാൽ ക്യു നിൽക്കേണ്ടി വരിക എന്നത്. ബാങ്കിൽ ആയാലും ഡോക്ടറെ കാണാൻ ആണെങ്കിലും ടോക്കൻ എടുത്താലും നേരത്തെ വിളിച്ചു ബുക്ക് ചെയ്താലും ശരി അവിടെ പോയി ക്യു നിൽക്കാതെ തരമില്ല.
ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഒക്കെ ഇഷ്ടം പോലെ അപ്പുകൾ ഉണ്ട് എന്നാലും ഒന്ന് ആലോചിച്ചു നോക്കിക്കെ നമ്മളുടെ ടോക്കൺ ആകുന്നതിനു 10 മിനിറ്റ് അല്ലെങ്കിൽ അര മണിക്കൂർ മുന്നേ നമ്മൾക്ക് ഒരു ആപ്പ് മുഖേന അറിയിപ്പ് കിട്ടുകയാണെങ്കിൽ എത്ര സൗകര്യമാണ്. വെറുതെ നമ്മുടെ വിലപ്പെട്ട സമയം പാഴായി പോകാതിരിക്കാൻ സഹായിക്കും.
നിലവിലെ ബുക്കിങ് സിസ്റ്റം ആയിട്ട് ഇന്റഗ്രേറ്റ് ചെയ്തു പ്രവർത്തിക്കാൻ കഴിയുന്ന ഒരു ടെക്നോളജി വികസിപ്പിച്ചു എടുക്കേണ്ടതായിട്ട് ഉണ്ട്. ഓരോ സ്ഥലത്തും ഓരോ രീതിയിൽ ആണല്ലോ ടോക്കൺ എടുക്കുന്നതും ബുക്ക് ചെയ്യുന്നതും. ഈ ആശയത്തിൽ കുറച്ചു പോരായ്മകൾ ഉണ്ട്. ഇത്തരത്തിൽ ഒരു സിസ്റ്റം ഉണ്ടാക്കി എടുക്കാനും മറ്റുമായി നല്ല ഇൻവെസ്റ്റ്മെന്റ് വേണ്ടിവരും.
അതുപോലെ കൂടുതൽ ഇൻകം മോഡൽ കണ്ടെത്തേണ്ടി ഇരിക്കുന്നു. അപൂർണ്ണമായ ആശയം പിന്നെ എന്തിന് ഇവിടെ പറയുന്നു എന്ന് തോന്നിയാൽ, ഇത്തരം ഒന്നിന് ഒരുപാട് ഉപകാരം ഉണ്ട്, ഈ വഴിയിലൂടെ ആരെങ്കിലും ചിന്തിച്ചു മുന്നോട്ട് പോയാൽ കുറച്ചുകൂടി വ്യക്തമായ പോരായ്മകൾ ഇല്ലാത്ത നല്ല ഒരു സൊല്യൂഷൻ ഉണ്ടാക്കാൻ കഴിഞ്ഞേക്കും. ഞാൻ ഇവിടെ പറയുന്നത് എല്ലാം റെഡിമേഡ് ആശയങ്ങൾ അല്ല, ഓരോ വഴികൾ മാത്രമാണ്. അതുവഴി സഞ്ചരിക്കാൻ വേണ്ട നിർദ്ദേശങ്ങളും മറ്റുമാണ്.