ശരിയാണ് നാട്ടിൽ ഇത് തട്ടിയിട്ട് നടക്കാൻ കഴിയുന്നില്ല എന്ന് പറയുന്ന അത്രയും ഉണ്ട്. എന്നാലും വീണ്ടും ഒരുപാട് എണ്ണത്തിനു സാധ്യത ഉണ്ട്.
സ്വന്തമായി eCommerce വെബ്സൈറ്റ് ഉണ്ടാക്കാനോ മാർക്കറ്റിംഗ് ചെയ്യാനോ അറിയില്ലാത്ത എന്നാൽ നന്നായി തയ്ക്കാനും അല്ലെങ്കിൽ ഡിസൈൻ ചെയ്യാനും അറിയാവുന്ന ഒരുപാട് പേരുണ്ട് നമ്മുടെ ചുറ്റും. അതിൽ പറ്റുന്ന അത്രയും പേരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ.
മാളുകൾ കണ്ടിട്ടുണ്ടാകുമല്ലോ, ഒരു വലിയ കെട്ടിടം പണിത് അതിൽ മുറികൾ പല ആളുകൾക്ക് വാടകയ്ക്ക് കൊടുക്കുന്നു, എന്നിട്ട് മാളിനെ നല്ല രീതിയിൽ ബ്രാൻഡ് ചെയ്തു പരസ്യം കൊടുത്തു ആളുകളെ അതിലേക്ക് ആകർഷിക്കുന്നു. ഇതിന്റെ ഓൺലൈൻ രൂപമാണ് ഞാൻ ഇവിടെ അവതരിപ്പിക്കുന്നത്.
ഏതാണ്ട് ആമസോണും ഫ്ലിപ്കാർട്ടും ഒക്കെ ചെയ്യുന്നത് പോലെയാണ് പക്ഷെ അതിനെ പല രീതിയിൽ വ്യത്യസ്തമാക്കാൻ കഴിയും. പ്രധാനമായും വെബ്സൈറ്റിന്റെ ഡിസൈനും പ്രവർത്തന രീതിയിലും ആയിരിക്കും വ്യത്യസ്തത. പിന്നെ അതിൽ ഉൾപ്പെടുത്തുന്ന സെല്ലേഴ്‌സ് അവരുടെ പ്രോഡക്റ്റ് എന്നിവയിൽ എല്ലാം ഒരു ഐഡിയ സ്വന്തമായി വേണം. വെറുതെ കുറെ ആളുകളെ കൂട്ടി തുടങ്ങുക എന്നതിൽ ഉപരിയായി അതിൽ വരുന്ന ഓരോ പ്രോഡക്റ്റും സൂക്ഷ്മമം നിരീക്ഷിച്ചിട്ട് വേണം ആളുകളുടെ മുന്നിലേക്ക് എത്താൻ.
ഓരോ സെല്ലേഴ്‌സിന്റെയും സർവീസ് ക്വാളിറ്റി നിരന്തരം പരിശോധിക്കണം. ബസിനസ് മോഡൽ പല രീതിയിൽ ഉപയോഗപ്പെടുത്താം. ഓരോ വില്പനയുടെ നിശ്ചിത ശതമാനം വെബ്സൈറ്റ് ഓണർക്കു കിട്ടുന്ന രീതിയിൽ, അല്ലെങ്കിൽ ഒരു നിശ്ചിത തുക വാടക പോലെ, അല്ലെങ്കിൽ രണ്ടും ചേർന്ന മോഡൽ ആകാം. അതുപോലെ ഈ സെല്ലേഴ്‌സിന്റെ പരസ്യങ്ങൾ തന്നെ സൈറ്റിൽ ഇട്ട് അതുവഴി വരുമാനം ഉണ്ടാക്കാം. അങ്ങനെ ഒരുപാട് മാർഗങ്ങൾ കണ്ടെത്താൻ കഴിയും.
എന്തിരുന്നാലും അത്യാവശ്യം ഫാഷൻ സെൻസ് നിർബന്ധമാണ്. ബ്രാൻഡിംഗ് മാർക്കറ്റിംഗ് എന്നിവയൊക്കെ നല്ല ഏജൻസികളെ ഏൽപ്പിച്ചാൽ അവർ നോക്കിക്കോളും.
ഇനി ഇതിന്റെ സാധ്യത, നമ്മൾ ബ്രാൻഡ് ഉപയോഗിച്ചാലും നല്ല വസ്ത്രങ്ങൾ വേറെ കണ്ടാലും വാങ്ങാൻ തോന്നും. ഒന്ന് വാങ്ങിച്ചു ഇഷ്ടപെട്ടാൽ വീണ്ടും വാങ്ങിക്കും. പ്രിത്യേകിച്ചു സ്ത്രീകൾക്ക് പുതിയ ഫാഷൻ ഉള്ളവ തിരയാനും കാണാനും വാങ്ങിക്കാനും ഒക്കെ ഇഷ്ടമാണ്. ആ വീക്നെസ് ആണ് കൂടുതൽ ബ്രാൻഡുകൾക്ക് സാധ്യത ഒരുക്കുന്നത്.