നടക്കുമെന്ന് മനസ് ഉറപ്പിച്ചു പറയുന്ന വർഷങ്ങളായി മനസിൽ ഉള്ള ഒരു ആശയമാണിത്.
ഒരു സ്‌ക്രീനിൽ അതിന്റെ പിന്നിൽ ഉള്ള കാഴ്ചകൾ നമ്മുടെ കണ്ണ് കൊണ്ട് കാണുന്ന അതേ റെസൊല്യൂഷനിൽ കാണിക്കാൻ കഴിഞ്ഞാൽ, ആ സ്ക്രീൻ അവിടെ ഉള്ളതായി തോന്നുകയില്ല. സ്ക്രീനിനു അരികുകൾ ഉണ്ടാകാൻ പാടില്ല, ഏറ്റവും അറ്റം വരെ ഡിസ്പ്ലേ ഉണ്ടായിരിക്കണം.
പിന്നിലെ കാഴ്ചകൾ ഒപ്പിയെടുക്കുന്ന ക്യാമറയും സ്ക്രീനും തമ്മിൽ കുറച്ചു ഗ്യാപ് ഇട്ടാൽ അതിന്റെ ഇടയിൽ ഉള്ള ഭാഗം മുന്നിൽ നിന്നു അദൃശ്യമാകും, എന്നാൽ അവിടെ ഒരു തടസം ഉള്ളതായിട്ട് തോന്നുകയുമില്ല. അവിടെ ഒരാൾ നിന്നാൽ പോലും മുന്നിൽ നിന്നു ഒന്നും കാണാൻ കഴിയുകയില്ല.
ചിലപ്പോൾ മണ്ടൻ ആശയം ആയിരിക്കും എന്നാലും പല മണ്ടൻ ചിന്തകളിൽ നിന്നും നല്ല ആശയങ്ങൾ പിന്നീട് രൂപം കൊണ്ടിട്ടുണ്ട്.