വീടിന് ഓട്ടോമേഷൻ ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാൽ അത്‌ അത്യാവശ്യം പണക്കാർക്ക് മാത്രം കഴിയുന്ന ഒന്നാണ്.

അത്യാവശ്യം വേണ്ട കുറച്ചു കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി കുറഞ്ഞ ചിലവിൽ ഒരു സിസ്റ്റം ഉണ്ടക്കാൻ കഴിഞ്ഞാൽ അതിന് നല്ല സ്വീകാര്യത ലഭിക്കാൻ സാധ്യത ഉണ്ട്.

മെയിൻ ഹാളിലെ ലൈറ്റ്, പുറത്തെ ഒന്നുരണ്ടു ലൈറ്റ്, ഒന്നോ രണ്ടോ ക്യാമറ, പിന്നെ intruder alert എന്നിവ മാത്രം അടങ്ങുന്ന ചെറിയ ഒരു സിസ്റ്റം. വീട്ടിൽ നിന്ന് ഇടയ്ക്ക് മാറി നിൽക്കുന്നവർക് നല്ല ഉപകാരം ഉള്ള ഒന്നായിരിക്കും ഇത്.

നിലവിൽ ഉള്ള ഓട്ടോമേഷൻ എല്ലാം ആർഭാടം അല്ലെങ്കിൽ കൂടുതൽ പണം ഉള്ളവരെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ഉപകാരം നോക്കി ഒരെണ്ണം ഇപ്രകാരം സൃഷ്ടിച്ചു പ്രോഡക്റ്റ് ആക്കാൻ കഴിഞ്ഞാൽ നല്ലതാണ്.

Author

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Write A Comment