ഈ ലോകത്ത് ഏറ്റവും ബുദ്ധിമുട്ട് ഏറിയ ഒരു കാര്യമാണ് ആരെയെങ്കിലും ഇമ്പ്രെസ്സ് ചെയ്യുക എന്നത്. പ്രിത്യേകിച്ചു നമ്മൾ ഇമ്പ്രെസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആള് ഇത്തിരി ട്രാക്ക് റെക്കോർഡും ഫാൻ ബേസും ഒക്കെ ഉള്ള ആളും നമ്മൾക്ക് ഇതൊന്നും ഇല്ലെങ്കിൽ its very very tough.. ചെറിയ പരിപാടികൾ ഒന്നും ഏൽക്കില്ല, അവരുടെ ശ്രദ്ധയിൽ പെടുക പോലുമില്ല.
അത്തരത്തിൽ ഒരു അവസ്ഥയിൽ പെട്ടപ്പോൾ ദൈവമായി എനിക്ക് തോന്നിപ്പിച്ചു തന്ന രണ്ട് പദ്ധതികളെ പറ്റി പറയാം
- Unknown Wishes and Letters
ഇമ്പ്രെസ്സ് ചെയ്യേണ്ട ആളുടെ ജന്മദിനവും ഫോൺ നമ്പറും പിന്നെ സഹായിക്കാൻ കുറഞ്ഞത് ഒരു 30 പേരും വേണ്ടിവരും. ഈ മുപ്പതു പേരെയും നമ്മൾ ഉദ്ദേശിക്കുന്ന ആൾക്ക് പരിചയം ഉണ്ടായിരിക്കരുത്. എന്റെ ടാർഗറ്റ് ഒരു പെൺകൊച്ചു ആയിരുന്നു, അതിനാൽ തന്നെ അമ്പത് പെൺകുട്ടികളെ ആണ് സഹായത്തിനായി ഞാൻ റെഡി ആക്കിയത്.
രാവിലെ ആറ് മണി മുതൽ 15 മിനിറ്റ് ഇടവിട്ട് ഓരോരുത്തരായി സർപ്രൈസ് കൊടുക്കേണ്ട ആളെ വിളിച്ചു വിഷ് ചെയ്യുക എന്നതാണ് ആദ്യത്തെ ഘട്ടം. പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് വിഷ് വരാൻ തുടങ്ങുമ്പോൾ ആള് ഞെട്ടാൻ തുടങ്ങും. വിളിക്കുന്നത് പെൺപിള്ളേർ ആയതുകൊണ്ടും ആശംസകൾ അറിയിക്കുക എന്നതിൽ കൂടുതൽ ഉപദ്രവം ഇല്ലാത്തത് കൊണ്ടും സംഭവം വലിയ കുഴപ്പം ഉണ്ടാക്കുകയില്ല.
വിളിക്കുന്നവർ നല്ല ക്രീയേറ്റീവ് ആയി സംസാരിക്കുക കൂടി ആണെങ്കിൽ സംഭവം വേറെ ലെവൽ ആയിരിക്കും. ആരാണ് എന്തിനാണ് വിളിക്കുന്നത് എന്നെല്ലാം ചോദ്യങ്ങൾ വരും അതിന് രസമുള്ള മറുപടികൾ കൊടുത്താൽ സംഗതി പതിയെ സ്പിരിറ്റ് കയറും.
ഏതാനും മണിക്കൂറുകൾ ഈ രീതിയിൽ തുടർന്നതിനു ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ഇടവേളകൾ കൃത്യം ആയിരിക്കണം, വിളിച്ച ആളുകളിൽ നിന്ന് ഫീഡ്ബാക്ക് കൃത്യമായി ചോദിച്ചു മനസിലാക്കണം. നമ്മൾ വിളിക്കുന്ന ആൾക്ക് മടുത്തു എന്ന് തോന്നിയാൽ അപ്പോൾ തന്നെ പരിപാടി നിർത്തണം. അതല്ല സ്പോർട്സ്മാൻ സ്പിരിറ്റിൽ ആണെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് ധൈര്യമായി പോകാം.
അടുത്ത ഘട്ടത്തിൽ വേണ്ടത് happy birthday name ഇത്രയും അക്ഷരങ്ങൾ പ്രിന്റ് ചെയ്ത കാർഡുകൾ ആണ്. ചിത്രത്തിൽ കാണുന്നത് പോലെ വരച്ചോ പ്രിന്റ് ചെയ്തോ ഉണ്ടാക്കാം. ഒരു കാർഡിൽ ഒരു അക്ഷരം മാത്രമേ പാടുള്ളു.
തുടർന്ന് ചില സ്ഥലങ്ങളിലേക്ക് ഒക്കെ യാത്ര ചെയ്യുക. ഇത് മുൻ ദിവസങ്ങളിൽ ചെയ്ത് വയ്ക്കുകയാണ് ഉചിതം. ആ സ്ഥലങ്ങൾക്ക് എന്തെങ്കിലും ഒക്കെ പ്രിത്യേകത ഉണ്ടെങ്കിൽ നല്ലത്. നമ്മുടെ ക്രഷ് പഠിച്ച കോളേജ് ആകാം അല്ലെങ്കിൽ സ്ഥിരമായി പോകുന്ന വഴികൾ ആകാം. അതും അല്ലെങ്കിൽ നല്ല കുഞ്ഞു പിള്ളേരെ വരെ ഉപയോഗിക്കാം.
ഈ സ്ഥലങ്ങളിൽ ഒക്കെ പോയി ഈ കാർഡ് പിടിച്ചു ഫോട്ടോ എടുക്കുക എന്നതാണ് പരിപാടി. എന്നിട്ട് ഓരോ ചിത്രങ്ങളും നല്ല ആശംസ വാക്കുകൾ കൂടി എഴുതിയ മെസ്സേജ് ഈ ആളുടെ ഫോണിലേക്ക് വാട്സ്ആപ്പ് വഴി അയക്കാം. അതും ഓരോ ഫോട്ടോയും ഓരോ പുതിയ നമ്പറിൽ നിന്ന് ആയിരിക്കണം.
അര മണിക്കൂർ ഇടവിട്ട് ഓരോ മെസ്സേജ് ആയിട്ട് അയക്കുക. എല്ലാ അക്ഷരങ്ങളും പൂർത്തിയായി കഴിയുമ്പോൾ അയച്ച മെസ്സേജ് വായിക്കാൻ തുടങ്ങിയോ എന്ന് അന്വേഷിക്കുക. അങ്ങനെ എങ്കിൽ അവസാനമായി നിങ്ങളുടെ വിഷ് അറിയിക്കാൻ വിളിക്കുക, ചിലപ്പോൾ നല്ല ചീത്ത കേൾക്കും, എന്നാലും കുഴപ്പമില്ല നല്ല ഒരു ഫീൽ ആയിരിക്കും…
ദിവസങ്ങൾ മുന്നേ ഉള്ള ആസൂത്രണം വേണം, ഒരു ദിവസം മുഴുവൻ നന്നായി ശ്രമിച്ചാൽ മാത്രമേ ഭംഗിയായി നടക്കുകയുള്ളു. ഇത് നടക്കുന്ന കാര്യമാണോ എന്ന് ഒട്ടും സംശയിക്കേണ്ട, നടത്തി റിസൾട്ട് കണ്ടു ഉറപ്പിച്ചിട്ടാണ് ഇവിടെ ഇടുന്നത്.
- Letters and Destinations
ഇവിടെ മറ്റ് ആരുടേയും സഹായം ആവശ്യമില്ല എന്നാൽ നമ്മൾ കുറച്ചു കൂടുതൽ കഷ്ടപ്പെടേണ്ടി വരുന്നതാണ്. ഇവിടെയും നോക്കേണ്ടത് ഇതാണ്, Happy Birthday Name, എത്ര അക്ഷരങ്ങൾ ഉണ്ടെന്നു നോക്കുക. അത്രയും സ്ഥലങ്ങൾ കണ്ടുപിടിക്കുക.
അവിടെ പോയി അവിടെ നിന്ന് തന്നെ കിട്ടുന്ന വസ്തുക്കൾ കൊണ്ട് ഓരോ അക്ഷരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക, ഇനി അങ്ങനെ ഉണ്ടാക്കാൻ അറിയില്ലെങ്കിൽ പ്രിന്റ് ചെയ്ത കാർഡുകൾ തന്നെ ഉപയോഗിക്കാം.
നിങ്ങൾ അത് പിടിച്ചു നിൽക്കുന്ന ഫോട്ടോ ആ സ്ഥലം ഏതാണോ അതിന് പശ്ചാത്തലമായി നിന്ന് എടുക്കുക. തുടർന്ന് എല്ലാ ഫോട്ടോകളും ഒരുമിച്ചു ഒരു കാർഡ് ആക്കി അത് ഗിഫ്റ്റായി നൽകാം. വെറുതെ കടയിൽ നിന്നു എന്തെങ്കിലും വാങ്ങി നൽകുന്നതിലും നൂറ് ഇരട്ടി ഇമ്പാക്ട് ആയിരിക്കും ഇത്തരത്തിൽ കഷ്ടപ്പെട്ട് നൽകുന്ന ഒരു സമ്മാനത്തിന് ഉണ്ടാവുക.
മറ്റ് ആരുടേയും സഹായം ആവശ്യമില്ല എന്നാലും ഒന്ന് രണ്ട് മാസത്തെ കഷ്ടപ്പാട് ആയിരിക്കും
- Alternate option
മുകളിൽ പറഞ്ഞതിന്റെ തന്നെ മറ്റൊരു വേർഷൻ ആണ് സുഹൃത്തുക്കളെ അല്ലെങ്കിൽ ബന്ധുക്കളെ കൂടെ കൂട്ടി മുകളിൽ പറഞ്ഞ കാര്യം തന്നെ ചെയ്താൽ.
നമ്മളുടെ എല്ലാം ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ വിദേശ രാജ്യങ്ങളിൽ ഉണ്ടായിരിക്കുമല്ലോ. അവരെ ഓരോരുത്തരെയും ഉപയോഗിച്ച് ഇത്തരത്തിൽ അക്ഷരങ്ങൾ പ്രിന്റ് ചെയ്ത കാർഡുകൾ പിടിച്ചു നിൽക്കുന്ന ഫോട്ടോ എടുത്ത് എല്ലാം ഒരുമിച്ചു കൂട്ടി ഒരു ഫ്രെയിം ആയി നൽകാം. ബിർത്തഡേ എന്നതിൽ ഉപരിയായി അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം അല്ലെങ്കിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അമ്പതാം വിവാഹ വാർഷികം പോലെ ഉള്ള വിശേഷങ്ങൾക്ക് ബന്ധുക്കൾ എല്ലാവർക്കും കൂടി ചെയ്യാവുന്ന ഒരു സംഗതിയാണ് ഇത്.
- 1st Birthday frame
ഒരു കുഞ്ഞുണ്ടായി ഒന്നാം പിറന്നാളിന് ഉണ്ടാക്കാൻ കഴിയുന്ന ഒരു ഫ്രെയിം ആണ്. പക്ഷെ ഇതിനായി കുഞ്ഞിന്റെ ഫോട്ടോ ഒന്നാം മാസം മുതൽ എടുത്ത് സൂക്ഷിക്കണം. ഓരോ മാസവും ഓരോ ഫോട്ടോ വീതം.
തുടർന്ന് ഒരു വയസ്സ് പൂർത്തിയാകുമ്പോൾ ഈ ഫോട്ടോ എല്ലാം ഉപയോഗിച്ച് ഒരു ഡിസൈൻ ഉണ്ടാക്കാൻ കഴിയും. 1 എന്ന നമ്പർ ഉണ്ടാക്കി അത് മാത്രം അടങ്ങുന്ന ഡിസൈൻ ഫ്രെയിം ചെയ്താൽ ഭിത്തിയിൽ തൂക്കാൻ ഭംഗിയുണ്ടാകും മാത്രമല്ല നല്ല ഒരു ഓർമ്മ കൂടിയാണ്.