നമ്മുടെ നാട്ടിൽ കുറച്ചു നാളുകളായി കണ്ടുവരുന്ന പുതിയ മത്സ്യ കൃഷിയാണ് ബയോ ഫ്ലോക്ക്. ഒരു ചെറിയ ടാങ്കിൽ ഒരുപാട് മത്സ്യങ്ങളെ തീറ്റ കൊടുത്തു വളർത്തുകയാണ് ഇതിൽ. ഇത്തരം മീനുകൾക്കു ഒരുപാട് ആവശ്യക്കാരുണ്ട്.
ഇനിയും ഇവയെ പറ്റി അറിയാത്തവരും ഉണ്ട്. ഈ കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ് ആണ് ഇവിടെ പറയാൻ പോകുന്നത്.
ഇത്തരത്തിൽ മത്സ്യക്കൃഷി ഉള്ള ആളുകളെ എല്ലാം ഉൾപ്പെടുത്തി ഒരു പോർട്ടൽ ആരംഭിക്കുക. ഒരാൾക്ക് അയാളുടെ ചുറ്റുവട്ടത്തു ഉള്ള എല്ലാവരുടെയും വിവരങ്ങൾ കാണാൻ കഴിയുകയും ആപ്പ് ഉപയോഗിച്ച് മത്സ്യം ഓർഡർ ചെയ്യാനും കഴിയും. ബാക്കി എല്ലാം പ്രമുഖ ഭഷ്യ വിതരണ ആപ്പുകൾ പ്രവർത്തിക്കുന്നത് പോലെ തന്നെ.
എന്നാലും ബിസിനസ് മോഡൽ എങ്ങനെ വേണമെങ്കിലും ആകാം, ഡെലിവറി ഉൾപ്പെടെ നൽകുന്ന രീതിയിലോ അല്ലെങ്കിൽ കൃഷിക്കാർ തന്നെ ഡെലിവർ ചെയ്യുന്ന രീതിയിൽ ഇനി അതും അല്ലെങ്കിൽ ആരംഭത്തിൽ ഇത്രയും ഒന്നും ഇല്ലാതെ എവിടെയൊക്കെ കൃഷി ഉണ്ടെന്നും ഏതെല്ലാം തരം മീനുകൾ ലഭിക്കും എന്നും അറിയാൻ കഴിയുന്ന ആപ്പ് മാത്രമാകാം.
അതുപോലെ കൃഷി ചെയ്യുന്നവർക്കും അവരുടെ ബിസിനസ് ഈ ആപ്പ് ഉപയോഗിച്ച് മാനേജ് ചെയ്യാം. അവർക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുവാനും കൂടുതൽ വിവരങ്ങൾ എത്തിക്കാനും ഇതേ ആപ്പ് തന്നെ ഉപയോഗിക്കാം.
ഒരുപക്ഷെ തുടക്കത്തിൽ ഇതുവഴി ചിലവ് ഉണ്ടാകാൻ നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടി വരും. ഈ ആപ്പ് ഉപയോഗിച്ചാൽ മത്സ്യം വിറ്റ് പോകും എന്ന ഒരു വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞാൽ പിന്നെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.