നമ്മുടെ നാട്ടിൽ ഒരുപാട് വാഹനാപകടങ്ങൾ ദിവസവും ഉണ്ടാകാറുണ്ട്. അതിന് മുഴുവനായി ഒരു സൊല്യൂഷൻ നിർമ്മിക്കുക എന്നത് അസാധ്യമാണ്. എന്നിരുന്നാലും ചില കാര്യങ്ങൾക്കു പരിഹാരം ഉണ്ടാക്കാൻ കഴിയാവുന്നതാണ്.
അതിൽ പെട്ട ഒന്നാണ് ആർക്കെങ്കിലും അപകടം സംഭവിച്ചാൽ അത് ആരും അറിയാതെ പോകുന്നത്. മിക്കവാറും രാത്രികളിൽ സംഭവിക്കുന്ന അപകടങ്ങൾ ഒക്കെ ആരെങ്കിലും അറിയുന്നത് നേരം വെളുക്കുമ്പോൾ ആയിരിക്കും. പകലും അങ്ങനെ സംഭവിക്കാറുണ്ട്.
മറ്റ് ചിലപ്പോൾ അപകടം കണ്ടാലും അവരെ രക്ഷിക്കാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ ആരും തായ്യാറാകാതെ നിൽക്കുന്ന കാഴ്ചയാണ്. അതിനു ഒരു പരിധി വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാലും ഒരു അപകടം സംഭവിച്ചാൽ, അതിൽ പെട്ട ആളുടെ ബന്ധുക്കളെ അറിയിക്കാൻ കഴിഞ്ഞാൽ അവർ എങ്ങനെയെങ്കിലും രക്ഷിക്കാൻ ഓടിവരും അല്ലെങ്കിൽ എന്തെങ്കിലും ചെയ്യും.
ഇതിനായി എല്ലാ വണ്ടികളിലും ഒരു device ഘടിപ്പിക്കുക, ഒരു അപകടം ഉണ്ടായാൽ ഉടനെ സുരക്ഷക്കായി എയർബാഗ് വരുന്ന അതേ സംവിധാനം ഉപയോഗിച്ച് അപകടം തിരിച്ചറിയാൻ കഴിയും. എന്നിട്ട് മുൻകൂട്ടി സേവ് ചെയ്തു വച്ചിരിക്കുന്ന നമ്പറിലേക്ക് മെസ്സേജ് അല്ലെങ്കിൽ കാൾ പോകുന്ന ഒരു സംവിധാനം, അതും ലൊക്കേഷൻ ഉൾപ്പെടെ.
അബദ്ധത്തിൽ എങ്ങാനും ഇത് activate ആയാൽ ഓഫ് ചെയ്യാനുള്ള സംവിധാനവും അതിൽ ഉണ്ടാവണം. അല്ലെങ്കിൽ വണ്ടി ചെറുതായി എവിടെയെങ്കിലും തട്ടിയാൽ കൂടി ഈ device വലിയ പൊല്ലാപ്പ് ഉണ്ടാക്കും.