ഇതും എന്റെ അടുക്കൽ വന്ന അന്വേഷണത്തിൽ നിന്ന് തന്നെ ജന്മം കൊണ്ടതാണ്. പ്രോപ്പർട്ടി മാനേജ് ചെയ്യാൻ ഒരുപാട് സോഫ്റ്റ്‌വെയർ ഉണ്ട്. നമ്മുടെ നാട്ടിൽ അത്രയ്ക്ക് ആളുകൾ ഉപയോഗിക്കുന്നില്ല എങ്കിലും വിദേശ രാജ്യങ്ങളിൽ എല്ലാം ഇത് സർവ്വസാധാരണമാണ്.
അങ്ങനെ വിദേശത്തു നിന്ന് വന്ന ഒരു ആവശ്യമായിരുന്നു വ്യത്യസ്തമായി ഒരു രീതിയിൽ ഇത്തരം ഒന്ന് പ്ലാൻ ചെയ്യാമോ എന്നത്. ഇത്തരം ഒരു അപ്ലിക്കേഷനു മൂന്നു ഭാഗങ്ങൾ ആണ് പ്രധാനമായും ഉള്ളത്. അത് ബിസിനസ് മോഡലിനെ അനുസരിച്ചു വ്യത്യസ്ത രീതികളിൽ ആകാം.
ഇവിടെ പറയുന്ന രീതിയിൽ ചെയ്യുമ്പോൾ മൂന്നു ഭാഗങ്ങൾ ഉണ്ടാകും. ആളുകൾക്ക് വാടകയ്ക്ക് അല്ലെങ്കിൽ വാങ്ങാൻ ഫ്ലാറ്റ് വില്ല വീട് അങ്ങനെ എന്തും സെർച്ച് ചെയ്യാൻ കഴിയുന്ന ഒരു പോർട്ടൽ ആണ് ഒരു ഭാഗം. അങ്ങനെ ഒരു പോർട്ടൽ ഒരു സോഷ്യൽ മീഡിയ അപ്ലിക്കേഷൻ പോലെ ഇരുന്നാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്ന് ഞാൻ മൂന്ന് നാല് സ്ക്രീൻ ഡിസൈൻ ചെയ്തു നോക്കുക ഉണ്ടായി.
തിരിഞ്ഞുകൊണ്ട് ഇരിക്കുന്നവർക്ക് അത് വളരെ എളുപ്പവും സുഖവും ഉള്ള രീതിയാണ്. അത്യാവശ്യം കാണേണ്ട ഡീറ്റെയിൽസ് മാത്രം ഉൾക്കൊള്ളിച്ചു ടൈംലൈൻ പോലെ ഡിസൈൻ. ഇഷ്ടപ്പെടുന്നത് പിന്നീട് കാണുന്നതിനായി സേവ് ചെയ്തു വയ്ക്കുകയും ചെയ്യാം. ഏതെങ്കിലും പ്രോപ്പർട്ടി ഇഷ്ടപെട്ടാൽ ഒരു റിക്വസ്റ്റ് അയച്ചാൽ അപ്പോൾ തന്നെ അതിന്റെ ബ്രോക്കർ ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും.
ബ്രോക്കർക്കും ഉണ്ടായിരിക്കും ഒരു ആപ്പ്, അവരുടെ കയ്യിൽ ഉള്ള പ്രോപ്പർട്ടിയുടെ സകല വിവരങ്ങളും അതിലുണ്ട്. കൂടാതെ ഇതുവരെ ഇടപാടാക്കി കൊടുത്തവരുടെ വിവരങ്ങളും ഉണ്ടാകും. അവർക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലും ഈ ആപ്പ് ഉപയോഗിച്ച് അറിയാൻ കഴിയും.
ഒരു ഉപഭോക്താവ് ഏതെങ്കിലും പ്രോപ്പർട്ടി വാങ്ങിക്കുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്താൽ അവർക്ക് പിന്നീട് ഉപയോഗിക്കാൻ അടുത്ത ആപ്പ് ഉണ്ട്. നേരത്തെ സെർച്ച് ചെയ്യാൻ ഉപയോഗിച്ച വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കും. അതുവഴി അവർക്ക് പിന്നീട് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭിക്കും. കമ്പനിയുമായി ബന്ധപ്പെടാനും പരാതികൾ പറയാനും സൗകര്യം ഉണ്ടായിരിക്കും.
ഫ്ലാറ്റ് അല്ലെങ്കിൽ വില്ല ഒക്കെ ആണെങ്കിൽ വാടക, പരിപാലന ചിലവ്, വൈദ്യുതി ഉൾപ്പെടെ ഉള്ള മറ്റ് ചിലവുകളും എല്ലാം ആപ്പ് വഴി അറിഞ്ഞു എളുപ്പത്തിൽ അടക്കാൻ കഴിയും.
അടുത്തത് ഒരു ഫ്ലാറ്റ് സമുച്ഛയം അല്ലെങ്കിൽ വില്ല പണിത കമ്പനിയുടെ സോഫ്റ്റ്‌വെയർ ആണ്. അവരുടെ ഫ്ലാറ്റിൽ ആരൊക്കെ എത്ര നാളായി താമസിക്കുന്നു, എത്ര എണ്ണം ഒഴിവുണ്ട് തുടങ്ങിയ വിവരങ്ങളും, വരവ് ചിലവ് കണക്ക് മുതൽ അവരുടെ ജീവനക്കാരുടെ വിവരങ്ങളും എല്ലാം ലഭ്യമായിരിക്കും. പരിപാലിക്കാൻ ഉള്ള ആളുകളുടെ വിവരങ്ങളും എല്ലാം ഇതിൽ ചേർക്കാൻ കഴിയും. വളരെ എളുപ്പത്തിൽ എവിടെ ഇരുന്ന് വേണമെങ്കിലും അവർക്ക് തങ്ങളുടെ പ്രോപ്പർട്ടി മാനേജ് ചെയ്യാൻ കഴിയും.
ഇനി ഇതിന്റെ ഏറ്റവും വലിയ ഭാഗം ഈ ബിസിനസ് ചെയ്യുന്ന കമ്പനിയുടെ ആണ്. അതിൽ പ്രോപ്പർട്ടികളും, ബ്രോക്കർമാരും, താമസക്കാരും, ജീവനക്കാരും എല്ലാം ഉൾപ്പെടും. എല്ലാവരുടെ വിവരങ്ങളും വരവ് ചിലവ് മുതലായ ആവശ്യമുള്ള എല്ലാ വിവരങ്ങളും അടങ്ങിയ ഒരു സോഫ്റ്റ്‌വെയർ ആയിരിക്കും കമ്പനിയുടെ കൈവശം ഉണ്ടായിരിക്കുക.
അത്യാവശ്യം വലിയ ഒരു പ്രൊജക്റ്റ് ആണ് എങ്കിലും ഉപയോഗം വച്ചു നോക്കിയാൽ വളരെ മികച്ചതാണ്. എളുപ്പത്തിൽ എല്ലാം മാനേജ് ചെയ്യാൻ കഴിയും.