സംരംഭകൻ പേജിൽ ഒരു ആശയം ഇട്ടിരുന്നു, നല്ല പ്രതികരണം ലഭിക്കുക ഉണ്ടായി. അതിന്റെ കുറച്ചു പോരായ്മകളും കുറച്ചു പേര് ചൂണ്ടി കാണിക്കുക ഉണ്ടായി.

എന്റെ പേജിൽ പോസ്റ്റ്‌ ചെയ്തതിൽ വച്ച് ഏറ്റവും ഹിറ്റ്‌ ആയ ആശയം ഇതായിരുന്നു

എങ്കിൽ പിന്നെ അതുകൂടി പരിഹരിച്ചു കുറച്ചു വിശദമായി അങ്ങ് എഴുതാമെന്ന് കരുതി.

ആശയം സിംപിളാണ്..

“കമ്പനികളിൽ ചെയ്യുന്നത് പോലെ, basic സാലറി + ബസിന്റെ കളക്ഷനിൽ ഒരു വിഹിതം കമ്മീഷൻ ആയി ആ ബസിന്റെ കണ്ടക്ടർ ഡ്രൈവർ എന്നിവർക്ക് നൽകിയാൽ KSRTC രക്ഷപെടില്ലേ?

യാത്രക്കാർക്ക് review and rate ചെയ്യാൻ ഒരു സിസ്റ്റം കൂടി ഉണ്ടെങ്കിലോ? Zomato ഒക്കെ ഡെലിവറി boys നു റേറ്റിംഗ് അനുസരിച്ചു കമ്മീഷൻ നൽകുന്നത്.”

ഏതൊരു ബിസിനസും ലാഭത്തിൽ ആകാൻ 2 വഴികൾ ഉണ്ട്, ഒന്ന് വരുമാനം കൂട്ടുക രണ്ട് ചിലവുകൾ കുറയ്ക്കുക. രണ്ടാമത്തെ കാര്യത്തിൽ പ്രിത്യേകിച്ചു ഒന്നും പറയാനില്ല.

ആദ്യത്തെ കാര്യം നോക്കിയാൽ, ഈ രീതിയിൽ കമ്മീഷൻ സിസ്റ്റം വന്നാൽ ബസിൽ പരമാവധി ആളെ കയറ്റാൻ അവർ തന്നെ നോക്കിക്കോളും എന്ന് കരുതുന്നു. മറ്റേത് ആള് കയറിയാലും ഇല്ലെങ്കിലും എനിക്കെന്ത് എന്നുള്ള മനോഭാവം ആണല്ലോ.

ചെയ്യുന്ന ജോലിക്ക് അനുസരിച്ച് കമ്മീഷൻ കൂടി നൽകാൻ കഴിഞ്ഞാൽ എവിടെ ആയാലും ആരായാലും കുറച്ചു കൂടി ആത്മാർഥമായി ജോലി ചെയ്യാൻ ശ്രമിക്കും.

എല്ലാ റൂട്ടിലും ഒരുപോലെ ആളെ കിട്ടില്ല, നല്ല ഒരു ടെക്നോളജി സിസ്റ്റം with വായിച്ചാൽ സാധാരണ ആളുകൾക്ക് മനസിലാകാത്ത കുറെ സംഭവങ്ങൾ ഉണ്ടെങ്കിൽ ഇതിനും പരിഹാരം ഉണ്ടാക്കാം.

റൂട്ടിലെ ആളുകൾക്ക് ആനുപാതികമായി കമ്മീഷൻ വ്യത്യാസം വരും. കുറവുള്ള റൂട്ടിൽ കുറച്ചു പേര് കയറിയാൽ കിട്ടുന്ന കമ്മീഷൻ കൂടുതൽ ആയിരിക്കും. ( tech സിസ്റ്റം വഴി അവിടെ പരമാവധി കയറാൻ സാധ്യത ഉള്ള ആളുകളുടെ എണ്ണവും ആയി തുലനം ചെയ്തു ആയിരിക്കും ഇത് സാധ്യമാക്കുക )

ചിലർ ചോദിക്കുന്ന കണ്ടു ഓഫീസിൽ ഇരിക്കുന്നവർക്ക് ഒന്നും ശമ്പളം വേണ്ടേ എന്ന്, കമ്മീഷൻ കഴിഞ്ഞു ബാക്കി തുക കമ്പനി അക്കൗണ്ടിൽ തന്നെയുണ്ട്. ആ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല.

അടുത്തത് ആള് കയറിയാലും അവരോട് നന്നായി പെരുമാറുന്നുണ്ടോ എന്നറിയാൻ ഉള്ള പരിപാടി ആണ് റേറ്റിംഗ്.

ബസിന്റെ സമയം അറിയാനും, ബുക്ക്‌ ചെയ്യാനും മറ്റുമായി ഒരു ആപ്പ് നിർമ്മിക്കുക. ബസിൽ കയറുമ്പോൾ വിവിധ സ്കീമിൽ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ ഉള്ള സംവിധാനവും വയ്ക്കാം.

അതുകൊണ്ടുള്ള ഗുണം സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ചെറിയ ഡിസ്‌കൗണ്ട്. കൂടാതെ ഒരു മാസത്തെ ടിക്കറ്റ് ചാർജ് മുൻകൂട്ടി അടക്കുന്നവർക്കും ഡിസ്‌കൗണ്ട്. എല്ലാവരും ഇറക്കുന്ന സിമ്പിൾ ബിസിനസ് tricks ഒക്കെ തന്നെ.

ആലോചിച്ചാൽ ഇനിയും കിട്ടും. കയറിയ ബസിനെ ആപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ തിരിച്ചറിയാം, rate ചെയ്യുന്ന അനുസരിച്ച് ആ ബസിൽ ആരാണോ അന്നേ ദിവസം ഡ്യൂട്ടി ചെയ്തത് അവർക്ക് റേറ്റിംഗ് വ്യത്യാസം വരും.

ചുരുക്കി പറഞ്ഞാൽ അവരുടെ പെരുമാറ്റം കൂടി കണക്കിൽ എടുത്തായിരിക്കും കമ്മീഷൻ കിട്ടുക.

ഇനിയും ഒരുപാട് കാര്യങ്ങൾ വേണേൽ കൂട്ടിച്ചർക്കാം. തല്കാലം പെട്ടന്ന് തട്ടി കൂട്ടിയ ഇത്രയും കാര്യങ്ങൾ കൊണ്ട് നിർത്തുന്നു.

Author

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Write A Comment