മൂന്നു നാല് പേര് കൂടി ട്രിപ്പ് പ്ലാൻ ചെയ്താൽ ഒരിക്കലും നടക്കില്ല എന്ന് കേട്ടിട്ടും അനുഭവിച്ചിട്ടും ഒക്കെ ഉണ്ടാകുമല്ലോ. അങ്ങനെ നടക്കാത്തതിന്റെ പ്രധാന കാരണം എല്ലാത്തിന്റെയും ഉത്തർവാദിത്വം ഏറ്റെടുത്തു ഒരു ലീഡർ ഇല്ലാതെ പോകുന്നതാണ്.
ആലോചിച്ചു നോക്കിക്കെ, നടന്നിട്ടുള്ള ട്രിപ്പ് കളിൽ എല്ലാം ആരെങ്കിലും ഒരാൾ ഇത്തരത്തിൽ നേതൃത്വം എടുക്കുകയും പോകേണ്ട സ്ഥലവും സമയവും ഉൾപ്പെടെ എല്ലാവരോടും ചോദിച്ചു ഉറപ്പിച്ചു തീരുമാനങ്ങൾ എടുത്തതിന്റെ ഫലമായിരിക്കും.
ഒന്നിൽ കൂടുതൽ നേതാക്കൾ ഉണ്ടായാലും പ്രശ്നമാണ് ആരും ഇല്ലെങ്കിലും അങ്ങനെ തന്നെ.
പറഞ്ഞു വന്നത് ബിസിനസ് ആയാലും യാത്രകൾ ആയാലും ഏതൊരു കാര്യത്തിനും ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ചു ചെയ്യണം എങ്കിൽ ആ കൂട്ടത്തിൽ ഒരാൾ നേതാവ് ആയെ തീരു.
എല്ലാവരും നേതാവാകാൻ ആഗ്രഹിക്കുന്നു എങ്കിൽ ആ ടീം ശരിയാകില്ല. കൂടെ നിൽക്കാൻ കഴിയുന്ന മറ്റ് ആളുകളെ തിരഞ്ഞു പോകുന്നതാണ് ബുദ്ധി.
ഈ നേതാവിന് എല്ലാവരെയും കേൾക്കാൻ മനസ് ഉണ്ടാകണം, അതെല്ലാം കേട്ടതിനു ശേഷം ഒരു തീരുമാനം എടുക്കാൻ ഉള്ള പ്രാപ്തി വേണം. അതിനോട് വിയോജിപ്പ് ഉള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയണം.
സിംഹം കാട്ടിലെ രാജാവാണ് അതിന്റെ ആറ്റിറ്റ്യൂഡ് ആണ് എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ട് ഉണ്ടല്ലോ, എന്നാൽ അതൊന്നുമല്ല കാര്യം.
ഒരു സിംഹ കൂട്ടത്തിൽ ഒരു രാജാവ് എന്തായാലും ഉണ്ടാകും, കൂട്ടത്തിലെ ഏറ്റവും ശക്തൻ അവൻ ആയിരിക്കും. ബാക്കി എല്ലാവരും അവന്റെ തീരുമാനങ്ങൾ അതേപടി അനുസരിച്ചു പ്രവർത്തിക്കുന്നതായി നമ്മൾക്ക് കാണാം.
ഒരു ഇരയെ ലക്ഷ്യം വച്ചാൽ രാജാവ് അല്ല കൂടെ ഉള്ള മറ്റ് സിംഹങ്ങൾ ആണ് ആദ്യം അതിനെ കീഴടക്കാൻ പോകുന്നത്. അവർ ശ്രമിച്ചു പരാജയപ്പെടുകയാണെങ്കിൽ ഏറ്റവും ശക്തനായ രാജാവിന്റെ ഒരു വരവുണ്ട്.
അങ്ങനെ ഒരുവൻ പിന്നിൽ നിൽപ്പുണ്ട് എന്ന വിശ്വാസമാണ് മറ്റുള്ളവരെ എത്ര വലിയ ഇരയുടെ നേരയും കുതിച്ചു ചെല്ലുവാൻ ആവേശം കൊള്ളിക്കുന്നത്.
അവർക്കറിയാം തങ്ങൾ പരാജയപ്പെട്ടാലും ഒരുവൻ പിന്നിലുണ്ട് അവന്റെ മുന്നിൽ കീഴടങ്ങാത്ത ഒന്നുമില്ല എന്ന്. ഈ ഒരു രീതി കൃത്യമായി നടപ്പാക്കുന്ന ഒരേ ഒരു വിഭാഗം സിംഹങ്ങൾ മാത്രമാണ്.
നമ്മൾക്ക് വേണ്ട ഏത് കാര്യവും പ്രകൃതിയിലേക്ക് നോക്കിയാൽ കാണാൻ കഴിയും.
ആപ്പോൾ ഓർക്കുക ഒരു നേതാവ് വേണം, അവൻ ജന്മനാ ശക്തൻ ആക്കണം എന്നില്ല, അത് മനുഷ്യർക്ക് മാത്രമുള്ള ഒരു പ്രിത്യേകതയാണ്. സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറാനുള്ള കഴിവ്.
ഒരിക്കൽ പോലും അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ലാത്തവർക്ക് വരെ അതിനു കഴിയും. നിങ്ങളുടെ കൂട്ടത്തിൽ ആരും അതിനു തയ്യാറല്ല എങ്കിൽ നിങ്ങൾ തന്നെ അത് ഏറ്റെടുക്കുക.
കേട്ടിട്ടില്ലേ Legends are made not born..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.