2 കാര്യങ്ങളുണ്ട്. നിങ്ങൾക്ക് ബിസിനസ് ഒന്നും അറിയില്ലെങ്കിലും ഉള്ളിൽ ആഗ്രഹം ഉണ്ടായാൽ മതി.. ആ ആഗ്രഹത്തിന്റെ പിന്നാലെ പോകാൻ മനസ് ഉണ്ടെങ്കിൽ എന്നെങ്കിലും ഒരു ദിവസം ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തും.
എനിക്കും ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു… നമ്മൾക്ക് ആഗ്രഹം ഉണ്ടെന്ന് കരുതി ആരും സഹായിക്കാൻ വരുമെന്ന് പ്രതീക്ഷിക്കരുത്. നമ്മൾ തന്നെ അലയണം, അങ്ങനെ അലഞ്ഞു തിരിഞ്ഞു കഷ്ടപ്പെട്ട് കിട്ടുന്നതിന്റെ സുഖം ഒരിക്കലും മറ്റൊരു രീതിയിലും കിട്ടില്ല.
രണ്ട്, കയ്യിൽ ഒന്ന് രണ്ട് നല്ല ആശയങ്ങളുണ്ട് ആരെങ്കിലും ഒരാളെ ഇൻവെസ്റ്റ് ചെയ്യാൻ കിട്ടിയിരുന്നെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നു എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. ഞാനും പണ്ട് അങ്ങനെ ചിന്തിച്ചിരുന്നു.
അങ്ങനെ ആരും വരില്ല, ഇനി അഥവാ ആരെങ്കിലും വന്നാൽ അവർ ഒരിക്കലും ഒരു നല്ല ഇൻവെസ്റ്റർ ആയിരിക്കില്ല, അറിവില്ലായ്മ കൊണ്ട് വന്ന ആരെങ്കിലും ആയിരിക്കും. എത്ര നല്ല ഐഡിയ കയ്യിൽ ഉണ്ടെന്ന് പറഞ്ഞാലും അതിന്റെ വില വട്ട പൂജ്യമാണ്. അതിന് വില നമ്മൾ തന്നെ ഉണ്ടാക്കണം.
വില ഉണ്ടാവാൻ മറ്റൊന്നും ചെയ്യേണ്ട അതിന് മാർക്കറ്റ് ഉണ്ടെന്ന് തെളിയിച്ചാൽ മാത്രം മതി. വാങ്ങാൻ ആളുണ്ടെന്ന് തെളിയിച്ചാൽ ഇൻവെസ്റ്റ് ചെയ്യാൻ എത്ര പേരെ വേണമെങ്കിലും കിട്ടും.
പരീക്ഷണങ്ങൾക്ക് പണം മുടക്കാൻ ആരും തയ്യാറാവില്ല, അവർക്ക് ആശയം പുതിയതാണോ കിടു ആണോ കേട്ടാൽ ആളുകൾ അന്തം വിടുന്നതാണോ എന്നൊന്നും അല്ല അറിയേണ്ടത്. ഇത് വാങ്ങാൻ ആളുണ്ടോ, ഇത്ര ഇൻവെസ്റ്റ് ചെയ്താൽ എത്ര തിരിച്ചു കിട്ടും എന്ന് മാത്രമാണ്.
ഇനി അത്തരത്തിൽ ഇൻവെസ്റ്റ്മെന്റ് കിട്ടാതെ ഒന്നും ചെയ്യാൻ പറ്റാത്ത ആശയമാണെങ്കിൽ അതിനെ മറ്റൊരു വഴിയിൽ കൂടി അവിടെ എത്തിക്കാൻ ശ്രമിക്കണം.എത്ര വലിയ ആശയം ആണെങ്കിലും അതിനെ ചെറുതാക്കി പ്രവർത്തിപ്പിക്കാൻ കഴിയും. കേരളത്തിൽ തന്നെ ഒരു കൂട്ടർ ചെയ്ത ഒരു കാര്യം പറയാം ഉദാഹരണം ആയി.
തിരക്കുള്ള ഒരു കവല, ഒരു ചെറിയ കടയിൽ ബിരിയാണി പോലെ എന്തോ ഉണ്ടാക്കുന്ന മണം വൈകുന്നേരം വരാൻ തുടങ്ങി. അല്പ സമയം കഴിഞ്ഞപ്പോൾ ആളുകൾ അന്വേഷിച്ചു വരാൻ തുടങ്ങി. പക്ഷേ അവർക്ക് നിരാശയായിരുന്നു ഫലം.
സാധനം തീർന്ന് പോയി അത്രേ. പിറ്റേന്നും ഇത് തന്നെ ആവർത്തിച്ചു. ഏതാണ്ട് 3 – 4 ദിവസം വീണ്ടും ഇങ്ങനെ തന്നെ.
അതിന് ശേഷം അവിടെ നല്ല ഒരു ബിരിയാണി കട ആരംഭിച്ചു.
യഥാർത്ഥത്തിൽ ആദ്യത്തെ ദിവസങ്ങളിൽ അവിടെ ആരും ബിരിയാണി ഉണ്ടാക്കിയിരുന്നില്ല, അതിന്റെ മസാല കൂട്ടുകൾ ഉപയോഗിച്ച് മണം വരുത്തുക മാത്രമാണ് ചെയ്തത്.ഇങ്ങനെ മണവും മറ്റ് ചില പരിപാടികൾ കൊണ്ട് അവിടെ ആളുകൾ വാങ്ങാൻ വരുമോ എന്നുള്ള പരീക്ഷണം ആയിരുന്നു അവർ നടത്തിയത്.
4 ദിവസം കൊണ്ട് അന്വേഷിച്ചു വന്ന ആളുകളുടെ എണ്ണം അവർ ശേഖരിച്ചു, ആ ഹോട്ടലിന് പണം മുടക്കുന്ന ആൾക്ക് അതിൽ കൂടുതൽ ഒന്നും വേണ്ടല്ലോ.ഇതുപോലെ മറ്റൊരു ഉദാഹരണം കൂടി പറയാം. Distillery water ബിസിനസ് നിങ്ങൾക് രണ്ട് രീതിയിൽ തുടങ്ങാൻ കഴിയും.
ഒന്ന് എങ്ങനെയെങ്കിലും കുറച്ചു കാശൊക്കെ സംഘടിപ്പിച്ചു ഒരു പ്ലാന്റ് സെറ്റ് ചെയ്തിട്ട് കുറച്ചു പേരെ ജോലിക്കും വച്ചു നല്ല കിടിലൻ പാക്കിങ് ഒക്കെ ആയിട്ട് മാർക്കറ്റിൽ പ്രോഡക്റ്റ് ഇറക്കിക്കൊണ്ട് ചെയ്യാം.
അതല്ലെങ്കിൽ ഇപ്പോൾ കിട്ടുന്ന കുപ്പിവെള്ളം, 20 രൂപക്ക് 100 ബോട്ടിൽ വാങ്ങി ലേബൽ മാറ്റി 25 രൂപക്ക് വിൽക്കാൻ പറ്റുമോ എന്ന് നോക്കുക.വിലയും മറ്റും ഞാൻ പറയുന്നതിൽ സാങ്കേതിക പിശക് ഉണ്ടായിരിക്കും എന്നാലും വെറും 2000 രൂപ മുടക്കി നേരെ മാർക്കറ്റിൽ എന്ത് നടക്കുന്നു എന്ന് പരീക്ഷിക്കാൻ പോകുകയാണ് നമ്മൾ.
അന്നേരമാണ് നമ്മൾ അറിയുന്നത് നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന 30 ലക്ഷം രൂപയുടെ മെഷീൻ ഉപയോഗിച്ച് എങ്ങനെ നോക്കിയാലും 25 രൂപയിൽ താഴെ വിൽക്കാൻ പറ്റില്ല എന്ന്.. അതിന്റെ കാരണം അന്വേഷിച്ചു ചെല്ലുമ്പോൾ ആയിരിക്കും അറിയുന്നത് 30 ലക്ഷം രൂപയുടെ മെഷീൻ ഒരു മണിക്കൂറിൽ ഇത്ര ബോട്ടിലെ നിറയ്ക്കു അങ്ങനെ ചില പ്രശനങ്ങൾ കൊണ്ട് 25 രൂപ മുടക്ക് മുതൽ തന്നെയുണ്ട്.
എന്നാൽ 75 ലക്ഷം രൂപയുടെ മറ്റൊരു മെഷീൻ ഉണ്ട് അതിൽ എല്ലാ ചിലവും 15 രൂപയിൽ താഴയെ വരൂ. നമ്മുടെ എതിരാളികളുടെ കയ്യിൽ ആ മെഷീൻ ആണ്.അപ്പോൾ വിലപ്പെട്ട ഒരു അറിവ് ലഭിച്ചില്ലേ, ഇനി ഇതിന്റെ ഉള്ളിലേക്ക് പോയി പോയി അവസാനം ഒരു ഫോർമുല കിട്ടും. അവിടെയാണ് ബിസിനസ് ആരംഭിക്കുന്നത്.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.