ഒരുപാട് പ്രവാസികൾ നാട്ടിലേക്ക് തിരിച്ചു വരുന്നു കൂടാതെ ജോലി നഷ്ടപ്പെട്ടവരും എല്ലാം പുതിയ മേഖലകളിലേക്ക് തിരിയാൻ പോകുന്നു..
എന്ത് ചെയ്യുന്നതിന് മുൻപും അതിൽ വിജയിക്കുമോ എന്നറിയാൻ സ്വയം ഒരു ചോദ്യം ചോദിക്കുന്നത് നല്ലതാണ്..
” Why I am doing this? “
ജോലിയോ ബിസിനസോ എന്തും ആകട്ടെ, അതിലെ എന്ത് ഘടകമാണ് നിങ്ങളെ ആകർഷിക്കുന്നത്??
സച്ചിനോളംക്രിക്കറ്റിനെ സ്നേഹിച്ച വേറെ ആരും കാണില്ലെന്നാണ് പറയാറ്.. അതിന് അദ്ദേഹത്തിന് കിട്ടിയ പ്രതിഫലമാണ് ഏതാണ്ട് 115മില്യൺ ഡോളർ വരുന്ന ആസ്തിയും പിന്നെ കോടിക്കണക്കിനു ആരാധകരുടെ സ്‌നേഹവും..
എന്നാൽ ഈ 115 മില്യൺ കണ്ടിട്ടാണോ അദ്ദേഹം കളിക്കാൻ തുടങ്ങിയത്? ഒരിക്കലുമല്ല.. ഇഷ്ടപെട്ട കാര്യം ആത്മാർത്ഥമായി ചെയ്തപ്പോൾ ഉണ്ടായതാണ് അതെല്ലാം..
ഒരു നാലക്ക ശമ്പളം പോര തനിക്ക്.. കുറച്ചു പണവും ബഹുമാനവും വേണം.. ഇങ്ങനെ ചിന്തിച്ചിട്ടാണോ സ്റ്റീവ് ജോബ്സ് ഒരു ചെറിയ ഷെഡിൽ നിന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് സൃഷ്ടിച്ചത്? അല്ലേഅല്ല.. അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചവർക്ക് ടെക്നോളജിയെ സ്നേഹിച്ച ഒരു ഭ്രാന്തനെ കാണാൻ കഴിയും..
മറ്റൊന്നും നോക്കാതെ ഇഷ്ടമുള്ള കാര്യം അതിൽ ലയിച്ചു ചെയ്യുന്നവർക്ക് ഒരു പ്രിത്യേകതയുണ്ട്. മറ്റ് എന്ത് കാര്യം എത്ര കഠിനമായി അധ്വാനിച്ചാലും കിട്ടാത്ത അത്രയും റിസൾട്ട് ഇവിടെ ഉണ്ടാവും.. തുടക്കം കുറച്ചു സമയം വേണ്ടി വന്നേക്കും.. കളിയാക്കാൻ ഒരുപാട് പേര് ഉണ്ടായേക്കും.. പക്ഷെ.. ഒരു ദിവസം അവരൊക്കെ നമ്മളുടെ പേര് പറഞ്ഞു അഭിമാനിക്കും…
ഇഷ്ടപ്പെട്ട കാര്യം ചെയുക.. അതിന് ഏറ്റവും മൂല്യം ഉണ്ടാകുന്ന രീതിയിൽ ചെയുക.. ഇത് രണ്ടും ചെയ്തിട്ടും രക്ഷപെടാത്ത ഒരാളെ പോലും കാണാൻ കിട്ടില്ല..
Why I am doing this?
“Because I love to do it.. it gives me satisfaction…” എന്നാണ് ഉത്തരമെങ്കിൽ.. അത് എന്ത് ജോലി തന്നെ ആയാലും അത് നിങ്ങളെ ഉയരങ്ങളിലേക്ക് തന്നെ എത്തിക്കും..
ഗെയിം കളിച്ചു പിള്ളേർ കാശുണ്ടാക്കുന്നു.. കാലിക്കുപ്പി വൃത്തിയാക്കി അതിൽ ആർട്ട് വർക്ക് ചെയ്തു എത്രയോ പേർ..
സിനിമ റിവ്യൂ, ആട് കോഴി ഫാം, പാട്ട് പാടി, പടം വരച്ചു… അങ്ങനെ അങ്ങനെ ഇഷ്ടപെട്ട കാര്യം ചെയ്യുവാൻ അവസരങ്ങൾ ഒരുപാടാണ്..
പകരം എനിക്ക് ഇത്ര വരുമാനം കിട്ടാൻ എന്താണ് വഴി, അയാൾക്ക് അങ്ങനെ ചെയ്തിട്ട് നല്ലപോലെ കിട്ടുന്നുണ്ട് എന്നാ ഞാനും നോക്കിയേക്കാം.. ആ ജോലിക്ക് നല്ല വരുമാനവും സമൂഹത്തിൽ നല്ല നിലയും വിലയുമുണ്ട് എനിക്കും അതൊക്കെ വേണം.. ഇങ്ങനെ ഒക്കെ ആണ് ചിന്തയെങ്കിൽ വെറുതെയാണ്.. വളരില്ല എന്നാണ് എന്റെ അഭിപ്രായം..
Comments are closed.