Beginners

Which Idea can be Shared

Pinterest LinkedIn Tumblr

വർഷം 2014 ലോ 2015.. ഓർമ്മയില്ല, അന്ന് ഞാൻ ഒരാളുമായി Social Media വഴി സംസാരിച്ചു. എന്റെ ആദ്യ സംരംഭമായ makeyourcards just അങ്ങ് പ്രവർത്തിക്കാൻ തുടങ്ങിയ സമയം.

എനിക്ക് കുറച്ചു കൂടി മികച്ച ഒരു ആശയം കിട്ടി, പുതുമ ഉള്ളതൊന്നും അല്ല, ecommerce എന്ന സംഭവം ചെയ്തു പഠിച്ചപ്പോൾ അതിലും വലുതായി കുറെ ആളുകളെ കൂടെ കൂട്ടി ആമസോണും ഫ്ലിപ്കാർട്ടും ഒക്കെ ചെയ്യുന്ന പോലെ എനിക്കും ചെയ്യാൻ കഴിയുമെന്ന് തോന്നി.

സൈറ്റ് സ്വയം ഉണ്ടാക്കാം, പിന്നെ നല്ല പ്രോഡക്റ്റ് ഉള്ള ആളുകളെ കണ്ടെത്തിയാൽ മതി. അങ്ങനെ facebook വഴി കാണുന്നവർക്ക് എല്ലാം മെസ്സേജ് അയക്കാൻ തുടങ്ങി. ചിലരൊക്കെ മറുപടി തന്നു. അങ്ങനെ ആളുകളെ ഒക്കെ കൂട്ടി പോകുമ്പോൾ ആണ് ഒരാളെ കണ്ടു ഞാൻ വല്ലാതെ impressed ആയത്.

അവർ ഉണ്ടാക്കുന്ന കുട്ടികളുടെ ഉടുപ്പുകൾ കണ്ടാൽ കുട്ടികൾ ഇല്ലെങ്കിൽ പോലും വാങ്ങാൻ തോന്നും, അത്ര ഭംഗിയാണ്. അവർക്കും മെസ്സേജ് അയച്ചു ഞാൻ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു.

എല്ലാം ചോദിച്ചു മനസിലാക്കി കഴിഞ്ഞു പിന്നെ ഒരു അനക്കവുമില്ല. ഏകദേശം ഒരു 2 മാസം കഴിഞ്ഞപ്പോൾ അവർ സ്വന്തം ecommerce സൈറ്റ് പുറത്തിറക്കിയത് ഞാൻ കണ്ടു.

അവിടെ അവർ എന്നേ ചതിച്ചതല്ല, കാരണം eccommerce എന്നത് എന്റെ കണ്ടുപിടിത്തം ഒന്നുമല്ല, അന്ന് പലരും ചെയ്തു പ്രൂവ് ചെയ്യപ്പെട്ട ഒരുപാട് സാധ്യത ഉള്ള ഒരു ബിസിനസ് മോഡൽ ആയിരുന്നു.

ഞാൻ പറഞ്ഞപ്പോൾ ആണ് അവർ ആ വഴിക്ക് ചിന്തിച്ചത് എന്ന് മാത്രം. പിന്നെ അവർക്ക് എന്റെ ആവശ്യം ഇല്ലല്ലോ.

അതേസമയം ഞാൻ ഒരു പുതിയ കണ്ടുപിടിത്തം കൊണ്ടാണ് ചെല്ലുന്നത് എങ്കിൽ അത് അവർക്ക് കോപ്പി ചെയ്യാൻ കഴിയില്ല. എന്താണ് ഞാൻ ഉദ്ദേശിച്ചത് എന്ന് പൂർണ്ണമായും അവർക്ക് എന്നല്ല ആർക്കും മനസിലാകില്ല. അത് ചെയ്തു പ്രവത്തിപ്പിച്ചു വിജയിപ്പിച്ചു കാണിക്കുന്ന വരെ ആരും കോപ്പി ചെയ്യാൻ ശ്രമിക്കില്ല.

അതല്ലങ്കിൽ ഞാൻ അന്ന് നല്ല രീതിയിൽ established ആയി നിൽക്കുന്ന ഒരാൾ ആയിരുന്നെങ്കിൽ അവർ ഒരുപക്ഷെ എന്റെ കൂടെ നിന്നേനെ.

ഞാൻ പറഞ്ഞു വരുന്നത്, ആശയങ്ങൾ പുറത്ത് പറയാവുന്നവയും പറയാൻ പാടില്ലാത്തതും ഉണ്ട്. നിലവിൽ പരീക്ഷിച്ചു വിജയിച്ച എന്തിന്റെ എങ്കിലും വകഭേദം ആണ് നമ്മുടെ കയ്യിൽ ഉള്ളതെങ്കിൽ അത് വെറുതെ ആരോടും പറയരുത്.

അതേസമയം ഇതുവരെ ആരും ചെയ്യാത്ത കാര്യമാണെങ്കിൽ ധൈര്യമായി പറഞ്ഞോ, നിങ്ങൾ ചെയ്തു വിജയിക്കുന്ന വരെ ആരും അത് കാര്യമായിട്ട് എടുക്കില്ല. നിരുത്സാഹപ്പെടുത്താനെ ആളുണ്ടാകു.

പെട്ടെന്ന് ലാഭം ഉണ്ടാക്കുവാൻ കഴിയുന്ന ബിസിനസ് ആശയങ്ങൾ മാത്രമേ മറ്റുള്ളവർ അനുകരിക്കാൻ ശ്രമിക്കു. ഒരു സ്റ്റാർട്ടപ്പ് ആശയം എന്ന് പറയുമ്പോൾ അത്‌ നടപ്പിലാക്കി വിജയിപ്പിക്കുക എന്നതാണ് ആശയത്തെക്കാൾ വലുത്.

വേറെ ഒരു രസകരമായ കാര്യം എന്താണെന്നു വച്ചാൽ ഒരു ആശയം ഒരാളുടെ മനസ്സിൽ മാത്രമല്ല തോന്നുക. നമ്മുടെ മനസ്സിൽ അത് വരുന്ന അതേ സമയം കുറഞ്ഞത് ഒരു 10 പേർക്ക് എങ്കിലും അത്‌ തന്നെ തോന്നിയിരിക്കും. അതിന്റെ പിന്നിലെ സൈക്കോളജി എന്താണെന്നു ഒന്നും എനിക്ക് അറിയില്ല പക്ഷെ its a fact. പക്ഷെ എല്ലാവർക്കും ഒന്നും അതിനെ പ്രാവർത്തികമാക്കാൻ സാധിക്കില്ല.

പണ്ട് makeyourcards ന്റെ ആശയം എനിക്ക് കിട്ടിയപ്പോൾ ഞാൻ ഒരുപാട് പേരോട് പങ്കു വച്ചു, പക്ഷെ ആർക്കും അതിൽ ഒരു താല്പര്യവും തോന്നിയില്ല. ഫോട്ടോസ് വച്ച ഗ്രീറ്റിങ് കാർഡ് ഓൺലൈൻ ആയി വിൽക്കുന്നു. ഇത്രയും സിംപിൾ ആണ് ആശയം. അങ്ങനെ അതുമായി ഞാൻ മുന്നോട്ടു പോയി ഒരു വിധത്തിൽ തട്ടിക്കൂട്ടി പണിയൊക്കെ തീർത്തപ്പോൾ ദേ കാണുന്നു വേറെ ഒരു ടീം ഏതാണ്ട് അതുപോലെ തന്നെ ഒരു സ്റ്റോർ ആയി വന്നിരിക്കുന്നു. അവർക്ക് ഫോട്ടോസ് ഇല്ല എങ്കിലും നല്ല പബ്ലിസിറ്റി കിട്ടുന്നുണ്ട്.

അത് ഒരു കമ്പനി ആണ് ചെയുന്നത്, എന്റേത് ഒറ്റയാൾ പട്ടാളവും. അങ്ങനെ ആ വർഷം അവർ സ്കോർ ചെയ്തു. അവർക്ക് എന്നേക്കാൾ നന്നായി execute ചെയ്യാൻ കഴിഞ്ഞു എന്നതാണ് അവരുടെ വിജയം. ഞാനും വിട്ടു കൊടുത്തില്ല വീണ്ടും മിനുക്കി പണിത് കുറച്ചുകൂടി നന്നാക്കി ഒരു അവസരത്തിന് കാത്തിരുന്നു. അങ്ങനെ ആണ് അടുത്ത വർഷം, അതായത് 2015 ഡിസംബർ മാസത്തിലെ വനിത മാഗസിനിൽ ഒരു feature ആയി എന്റെ സംരഭത്തെ പറ്റി വാർത്ത വന്നു.

അന്ന് എനിക്ക് ചിന്തിക്കാവുന്നതിനും അപ്പുറം ആയിരുന്നു അതിന്റെ പബ്ലിസിറ്റി. അങ്ങനെ ഞാൻ എന്റെ എതിരാളിയെ ഒന്ന് മലർത്തിയടിച്ചു. എന്റെ execution അപ്പോൾ അവരെക്കാൾ നന്നായി. പക്ഷെ അവിടെ കൊണ്ട് അത് നിന്നുപോയി. ലോട്ടറി അടിച്ചപോലെ കിട്ടിയ ആ പബ്ലിസിറ്റി പിന്നെ എങ്ങനെ ഉപയോഗിക്കണം എന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. അവിടെ എന്റെ execution പാളി.

അടുത്ത വർഷം പത്രത്തിലെ ഒരു ഫീച്ചർ ആയി വീണ്ടും പുതിയ ഒരു കൂട്ടരേ ഞാൻ കണ്ടു. അവർക്കും ഫോട്ടോസ് ഉണ്ട് ഒരുമാതിരി എന്നോട് സാമ്യം കൂടുതൽ ഉണ്ട്. അവർ 5 കോളേജ് പിള്ളേർ ചേർന്നുള്ള ഒരു സംരഭം ആണ്. അങ്ങനെ അവർ ഞങ്ങൾ രണ്ടു പേരേക്കാൾ നന്നായി execute ചെയ്തു മുന്നിലെത്തി.

ഇതിലൊക്കെ കോപ്പി എന്ന് പറയാൻ സാധിക്കില്ല എല്ലാം execution എന്ന ഒറ്റ കാര്യത്തിലാണ് ഇരിക്കുന്നത്. വീണ്ടും അടുത്ത വർഷം കുറേക്കൂടി വ്യത്യസ്തമായ പ്രൊഡക്ടുകളും ആയി ഡിജിറ്റൽ മാർക്കറ്റിംഗ് ഉൾപ്പെടെ പല കാര്യങ്ങളും ചെയ്തു എന്റെ നില മെച്ചപ്പെടുത്തി. ഇപ്പോൾ ഒരുപാട് സ്റ്റോറുകൾ ഉണ്ട്. ആശയം ഒന്നാണെങ്കിലും എല്ലാവരിൽ നിന്നും വ്യത്യസ്തമായ പ്രോഡക്റ്റ് ഇറക്കിയാൽ മാത്രം ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ സാധിക്കും.

പക്ഷെ ഒരു ബിസിനസ് അങ്ങനെ അല്ല, ഇന്ന സ്ഥലത്ത് ഒരു ഹോട്ടൽ അല്ലെങ്കിൽ മരുന്നുകട അല്ലെങ്കിൽ മറ്റെന്തെങ്കിലും ബിസിനസ് സാധ്യത ഉണ്ടെന്ന് തോന്നി നമ്മൾ പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ ഉറപ്പായും നമ്മൾ തുടങ്ങുന്നതിനു മുൻപേ അവിടെ മറ്റൊരാൾ തുടങ്ങിയിരിക്കും. ഇനി അതല്ല സീക്രെട് ആയി തുടങ്ങിയാലും നല്ല കച്ചവടം ഉണ്ടെന്നു കണ്ടാൽ അവിടെയും മറ്റൊരാൾ വരും. അങ്ങനെ ഒരുപാട് കണ്ടിട്ടുണ്ട്.

അവിടെയും വ്യത്യസ്തത ഏതെങ്കിലും രൂപത്തിൽ എപ്പഴും നിലനിർത്താൻ സാധിച്ചാൽ മറ്റൊന്നും നമ്മളെ ബാധിക്കില്ല.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.