ധോണി സിനിമയിലെ ഈ രംഗം കണ്ടിട്ടുണ്ടോ?? ഇല്ലെങ്കിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്..
ഇതും സംരംഭകരുമായി എന്ത് ബന്ധം എന്ന് തോന്നുന്നുണ്ടോ.. സംരംഭകരുമായി മാത്രമല്ല മനസ്സിൽ എന്തെങ്കിലും ആയി തീരണം എന്നാഗ്രഹം ഉള്ള എല്ലാവരുമായി ബന്ധമുണ്ട്..
ധോണി തന്റെ ജീവിതം മാറ്റിമറിച്ച ഒരു തീരുമാനം എടുത്ത നിമിഷം ആണത്..
സേഫ് ആയ ഒരു സർക്കാർ ജോലിയിൽ നിൽക്കുമ്പോൾ മനസ്സിൽ ക്രിക്കറ്റ് മാത്രം.. എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു ഇരിക്കുമ്പോൾ നാട്ടിലേക്കുള്ള ട്രെയിൻ വന്നു മുന്നിൽ നിർത്തുന്നു..
ശരിക്കും നിർണ്ണായക നിമിഷം.. ഒന്നെങ്കിൽ സ്വപ്നമായ ക്രിക്കറ്റിനെ ഉപേക്ഷിച്ചു ജോലിയുമായി മുന്നോട്ടു അല്ലെങ്കിൽ എല്ലാം ഇട്ടെറിഞ്ഞിട്ട് ഒരു ഗ്യാരന്റിയും ഇല്ലാത്ത തന്റെ സ്വപ്നത്തെ പിന്തുടരാം..
നമ്മൾക്കും ഇങ്ങനെ നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലേ.. ഇല്ലെങ്കിൽ ഉണ്ടാകുമ്പോൾ ഒരു കാര്യം ചിന്തിക്കണം.. ഉള്ളിലെ ആഗ്രഹത്തെ എന്നെന്നേക്കുമായി മറക്കുവാൻ സാധിക്കുമോ? പിന്നീട് ഒരിക്കലും അതിൽ പശ്ചാത്താപമോ കുറ്റബോധമോ തോന്നാതിരിക്കുമോ? എങ്കിൽ വിട്ടു കളയാം.. അല്ലെങ്കിലോ…
ധോണി ആ ട്രെയിൻ പുറപ്പെടാൻ തുടങ്ങുന്ന വരെ ആലോചിച്ചു ഇരുന്നിട്ട് അവസാനം ഓടുന്ന ട്രെയിനിൽ ചാടി കയറുന്ന ആ രംഗം പോലെ
നമ്മുടെ സ്വപ്നത്തിലേക്ക് തന്നെ ഓടണം… അതിപ്പോൾ സംരംഭകൻ ആയാലും കലാകാരൻ ആയാലും സ്പോർട്സ്മാൻ ആയാലും എല്ലാം ഒന്നല്ലേ…
ഉള്ളിൽ ആത്മാർത്ഥമായി എന്തെങ്കിലും ആഗ്രഹം ഉള്ള ആരുടെ കണ്ണ് നിറക്കുന്ന ഒന്നാണ് സിനിമയിലെ ഈ രംഗം..
ഇനി എന്റെ എഴുത്തിനെ പറ്റി ഒരു വാക്ക്.. വെറുതെ മോട്ടിവേറ്റ് ചെയ്യാൻവേണ്ടി മാത്രം ഒന്നും എഴുതുന്നത് അല്ലാട്ടോ.. മേൽപ്പറഞ്ഞ പോലെ ഏതോ ഒരു ട്രെയിനിൽ കയറി ഞാനും പോകുവാണ്.. എന്താകുമെന്നോ ഒന്നും അറിയില്ല.. ഒരു കാര്യം മാത്രം അറിയാം സേഫ് ആയ വഴി ഉപേക്ഷിച്ചിട്ടാണ് പോകുന്നത്..
Edit update: In 2022 finally i found my destination.
Comments are closed.