ഒന്ന് നേരം വെളുത്തു കിട്ടിയിരുന്നെങ്കിൽ പണി തുടങ്ങാമായിരുന്നു എന്ന് ഒരിക്കൽ എങ്കിലും തോന്നിയിട്ടുണ്ടോ? 24 മണിക്കൂർ ഒന്നിനും തികയുന്നില്ല എന്നോ?
നല്ല വട്ട് അല്ലേ.. എങ്ങനേലും ഒന്ന് വൈകുന്നേരം ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.. അങ്ങനെ ഒരാളാണ് നിങ്ങൾ എങ്കിൽ ഇതുവരെ നിങ്ങൾ നിങ്ങളുടെ പാഷൻ തിരിച്ചറിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ.
അത് ഒരു കുറ്റമൊന്നും അല്ല, ചിലർക്ക് ചെറുപ്പത്തിലേ തന്നെ ചില വാസനകൾ ഉണ്ടാകും. ചിലർ അത് തിരിച്ചറിഞ്ഞു അതിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കും അവരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ എന്ന് ഞാൻ പറയും. കാരണം അവർക്ക് പിന്നെ മുന്നും പിന്നും ഒന്നും നോക്കാനില്ല..
എവിടെ പ്രയത്നിക്കണം എന്ന് ചെറുപ്പത്തിലേ മനസിലാക്കാൻ കഴിഞ്ഞല്ലോ, അവിടെ കഷ്ടപ്പെട്ടാൽ വിജയം ഉറപ്പാണ്, അതിലൊക്കെ രസം കഷ്ടപ്പെടുവാണ് എന്നൊരു തോന്നലെ അവർക്ക് ഉണ്ടാകില്ല.
ഇനി അങ്ങനെ മനസിലാക്കാൻ പറ്റാത്തവരുടെ കാര്യത്തിലേക്ക് വരാം. അങ്ങനെ ഉള്ളവർക്ക് പ്രഥമ ദൃഷ്ടിയിൽ ഒന്നിന്നോടും പ്രിത്യേകിച്ചു ഒരു താല്പര്യവും ഇല്ലായിരിക്കാം. പക്ഷെ ചില കാര്യങ്ങൾ ചെയ്തു നോക്കുമ്പോൾ ആയിരിക്കും പതുക്കെ ഇഷ്ടം തോന്നുന്നതും. ഇനി അഥവാ ഇഷ്ടം തോന്നുന്നില്ലെങ്കിൽ വീണ്ടും ശ്രമിക്കുക.
ചെയുന്നതായിട്ട് ചിന്തിച്ചു നോക്കിയാൽ പോര ചെയ്തു തന്നെ നോക്കണം. നമ്മുടെ ധോണി ക്രിക്കറ്റ് കളിച്ചു തുടങ്ങാൻ കാരണം സ്കൂളിലെ അദ്ദേഹത്തിന്റെ കോച്ചിന്റെ നിർബന്ധ പ്രകാരമാണെന്ന് ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.
ചിലപ്പോൾ സ്വപ്നത്തിൽ പോലും നമ്മൾ വിചാരിക്കാത്ത കാര്യമായിരിക്കും നമ്മുടെ പാഷൻ. അത് കണ്ടെത്താൻ പ്രായമോ മറ്റ് എന്തെങ്കിലുമൊ തടസമായി കരുതേണ്ടതില്ല.
ഇനി അത് കണ്ടെത്തിയിട്ട് എന്തിനാണെന്ന് ചോദിച്ചാൽ, വിശന്നിരിക്കുന്ന ആനയെ കരിമ്പിൻ കാട്ടിലേക്ക് അഴിച്ചു വിട്ടപോലെ ആയിരിക്കും നിങ്ങളുടെ പെർഫോമൻസ്. ജോലി ചെയ്യുമ്പോൾ വായ്ക്കോട്ട എന്നൊരു സാധനം പിന്നെ ജീവിതത്തിൽ തിരിഞ്ഞു നോക്കില്ല.
ഊണിലും ഉറക്കത്തിലും എങ്ങനെ സ്വയം മെച്ചപ്പെടുത്താം എന്ന് മാത്രമായിരിക്കും ചിന്ത. ആത്മാർത്ഥത എന്നൊന്ന് നമ്മളെ ചേർത്ത് ഒട്ടിച്ചപോലെ കൂടെ കാണും. ജോലിയുമായി ബന്ധപ്പെട്ട എന്ത് പ്രവർത്തി ചെയ്താലും അതിൽ നൂറ് ശതമാനം മികവ് ഉണ്ടാകും.
ഇക്കാര്യങ്ങൾ എല്ലാം മനസിന് കുളിർമയും സന്തോഷവും തരും. സമ്പത്തും സൗഭാഗ്യങ്ങളും നമ്മൾ പോലും അറിയാതെ ഇങ്ങോട്ട് തേടി വരും.
സൽമാൻ ഖാൻ അഴിഞ്ഞാടിയ സുൽത്താൻ എന്നൊരു സിനിമയുണ്ട്. അതിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം നല്ല ഭംഗിയായി കാണിക്കുന്നുണ്ട്. തികച്ചും യാദൃശ്ചികമായി ഗുസ്തിയുടെ ലോകത്ത് ഏത്തപ്പെടുന്ന സുൽത്താൻ അത് തന്റെ പാഷൻ ആണെന്ന് തിരിച്ചറിയുന്നതും പിന്നെ അങ്ങോട്ട് ജീവിതം മാറി മറിയുന്നതും, ഗുസ്തിയിൽ ലോക ചാമ്പ്യൻ ആകുന്നതും ചില തിരിച്ചടികളും തിരിച്ചു വരവുകളും ഒക്കെ ചേർന്ന രോമാഞ്ചം ഉണ്ടാക്കുന്ന ഒരു സിനിമയാണ്.
അപ്പോൾ എങ്ങനാ, ഫ്രീ കിട്ടുന്ന സമയം ഉറങ്ങിയും ഫേസ്ബുക്കിലും പുറത്തും കറങ്ങിയും മാത്രം കളയണോ അതോ പുതിയ കാര്യങ്ങളും കൺ മുന്നിൽ വരുന്ന എന്തും ഒന്ന് ട്രൈ ചെയ്തും നോക്കുന്നോ…
ശരിക്കും ഒരു ലോട്ടറി അടിക്കുന്നത് പോലെ തന്നെയാണ്. ശരിയായത് കണ്ടെത്തിയാൽ പിന്നെ ജീവിതം മാറിമറിയും..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.