റോഡിലെ അപകടം കുറക്കാൻ വേണ്ടി മോഡിഫൈ ചെയ്ത വാഹനങ്ങൾക്ക് എല്ലാം പിഴ ഈടാക്കുകയാണെന്ന് കണ്ടു.. കൊള്ളാം നല്ല കാര്യം.. അങ്ങനെ ആണേൽ എനിക്ക് ഒരു ആശയം കൂടി തോന്നുന്നുണ്ട്..
എന്താണെന്ന് വച്ചാൽ നമ്മുടെ നാട്ടിൽ ഒരുപാട് മോഷണം കൊലപാതകം ബലാത്സംഗം എന്നിവയെല്ലാം നടക്കുന്നുണ്ടല്ലോ.. അത് ഇല്ലാതാക്കാൻ നാളെ മുതൽ നല്ല ആരോഗ്യവും മസ്സിലും ഒക്കെ ഉള്ള ആളുകൾക്ക് കൂടെ ഫൈൻ അടിച്ചു കൊടുക്കണം..
ആരോഗ്യം ഉള്ളത് കൊണ്ടല്ലേ ഇങ്ങനൊക്കെ ചെയുന്നത്.. മോഡിഫൈ ചെയ്ത വാഹനങ്ങൾ ആണല്ലോ എല്ലാ അപകടവും ഉണ്ടാക്കുന്നെ അല്ലാതെ വണ്ടി ഓടിക്കുന്നവർ ഒന്നും അല്ലല്ലോ..
അപ്പോൾ ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ നാട്ടിലെ ക്രമസമാധാനവും പരിഹരിക്കാൻ പറ്റുമല്ലോ.. പോരാത്തേന് പിഴ ഇനത്തിൽ നല്ല ഒരു തുകയും കിട്ടും.. അല്ലേലും എന്തിനാ ദേഹത്തു ഇങ്ങനെ എക്സ്ട്രാ ഫിറ്റിംഗ്സ് ഒക്കെ ആയിട്ട് നടക്കുന്നത്..
എന്റെ പൊന്നു സാറുമ്മാരെ ഇച്ചിരി സൗന്ദര്യബോധം ഉണ്ടായത് ഒരു കുറ്റമാണോ.. അത്തരത്തിൽ ഇഷ്ടപ്പെട്ട വാഹനങ്ങൾ വാങ്ങാൻ ലക്ഷങ്ങളും കോടികളും ഒന്നും ഇല്ലാത്തോണ്ടല്ലേ ആകാവുന്ന പോലെ ഒക്കെ എന്തെങ്കിലും ചെയുന്നത്..
പക്ഷെ അതിന്റെ പേരിൽ തോന്ന്യാസം കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.. അപ്പോൾ പിന്നെ എന്നാ വേണ്ടത്.. നിയമത്തിന്റെ കീഴിൽ കൊണ്ടുവരാൻ പറ്റില്ലേ.. മോഡിഫൈ ചെയ്ത വാഹങ്ങളുടെ സുരക്ഷ പരിശോധിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുക.. അതിന് പ്രിത്യേകം കുറച്ചു ഫീസ് വാങ്ങിക്കുക..
താല്പര്യം ഉള്ളവർ അങ്ങനെ ചെയ്യട്ടെന്നെ.. നമ്മുടെ നാട്ടിലെ പിള്ളേരുടെ സർഗ്ഗത്മക കുറച്ചു വളരട്ടെ.. വൃത്തിക്കും മെനയ്ക്കും ചെയ്യാവുന്ന മോഡിഫിക്കേഷനുകളും ഉണ്ടല്ലോ..
അതുമല്ല ഇങ്ങനെ ഒക്കെ ചെയ്താൽ നാട്ടിൽ കുറച്ചു പേർക്ക് കൂടി തൊഴിൽ കിട്ടും.. അങ്ങനെ ഉള്ള വാഹങ്ങളുടെ പ്രദർശന മത്സരങ്ങൾ നടക്കും.. ആ വകയിലും സർക്കാരിന് ഉൾപ്പെടെ വരുമാനമാണ്..
പിന്നെ ഇങ്ങനെ മോഡിഫൈ ചെയ്തവന്മാരാണ് റോഡിൽ പ്രശ്നം ഉണ്ടാക്കുന്നത് എന്നതിന്റെ തെളിവ് ഒന്നും ഇല്ലല്ലോ.. പ്രശ്നം ഉണ്ടാക്കുന്നവന്മാർക്ക് മോഡിഫൈ ചെയ്തതെന്നോ ചെയ്യാത്തതെന്നോ ഒന്നുമില്ല..
അവന്മാരെ നിലക്ക് നിർത്തണേൽ കുറച്ചുകൂടി മെനക്കെടേണ്ടി വരും.. അതിനു വയ്യാത്തോണ്ട് ഇങ്ങനെ ഓരോ പ്രഹസനം ആയിട്ട് നടക്കുന്ന കാണുമ്പോൾ പുച്ഛം തോന്നുന്നു..
പിന്നെ പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥൻ ഒരിക്കൽ പറഞ്ഞ കേട്ട് ഞെട്ടി പോയിട്ടുണ്ട്..
ഓരോ സ്ഥലങ്ങളിലെയും തല തെറിച്ചവന്മാരുടെ കണക്ക് ഇവരുടെ കയ്യിൽ ഉണ്ട് പോലും.. അവരെ ഒന്നും പിടിച്ചിട്ട് കാര്യമില്ല.. അതിൽ ഒരു 90 ശതമാനവും ഏതെങ്കിലും പോസ്റ്റേൽ കേറി തീരും ബാക്കി ഉള്ളവന്മാർ രണ്ട് കയ്യും കാലും ഒടിഞ്ഞു പതിയെ സൈഡ് ആയിക്കോളും.. പണ്ടേ അങ്ങനെ ആണെന്ന്..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.