എന്റെ രണ്ട് ഫോട്ടോഗ്രാഫർ സുഹൃത്തുക്കളുടെ കഥയാണ്..
രണ്ടു പേരും ഏകദേശം ഒരേ സമയം ഫോട്ടോഗ്രഫി ഫീൽഡിലേക്ക് വന്നവർ.. കഴിവ് കൊണ്ടും ഏതാണ്ട് ഒപ്പത്തിനൊപ്പം.. കുറച്ചു നാൾ ഇങ്ങനെ പൂമ്പാറ്റയെയും പൂച്ചയേയും ഒക്കെ പടമാക്കി നടന്നു.. പിന്നെ എപ്പഴോ രണ്ടാൾക്കും ഇത് പ്രൊഫഷൻ ആക്കണം എന്നായി ആഗ്രഹം..
ഇവർ രണ്ടു പേരും തമ്മിൽ ഒരു ബന്ധവും ഇല്ലാട്ടോ.. എനിക്ക് പരിചയം ഉള്ള രണ്ടു പേർ എന്നേ ഉള്ളു..
ആദ്യത്തെ സുഹൃത്ത് ഈ തീരുമാനം എടുത്ത പാടെ കണ്ണിൽ കണ്ട എല്ലാവർക്കും മെസ്സേജ് അയച്ചു.. അളിയാ ഞാൻ ഇങ്ങനെ തുടങ്ങുവാണു.. ആർക്കേലും വേണേൽ പറയണേ.. റേറ്റ് ഒന്നും വിഷയം അല്ല.. എല്ലാവരും പോസിറ്റീവ് ആയി തന്നെ റിപ്ലൈ കൊടുത്തു.. പക്ഷെ വർക്ക് ഒന്നും കിട്ടിയില്ല..
കല്യാണപ്രായം ആയ സുഹൃത്തുക്കളെ അവൻ വെറുതെ വിട്ടില്ല, പിറകെ നടന്നു മെസ്സേജ് അയച്ചു കെഞ്ചി..
ഒടുവിൽ ആരോ അവനു വർക്ക് കൊടുത്തു.. പക്ഷെ മാർക്കറ്റ് റേറ്റ് ന്റെ നാലിൽ ഒന്നിന് അവനു സമ്മതിക്കേണ്ടി വന്നു..
ഇനി അടുത്ത സുഹൃത്തിന്റെ കാര്യം പറയാം.. അവനു കുറച്ചുകൂടി ക്ഷമ ഉണ്ടായിരുന്നു.. ആശാൻ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കി.. അവൻ ആദ്യം ചെയ്തത് തനിക്കു എങ്ങനെ ഒരു expossure ഉണ്ടാക്കി എടുക്കാം എന്ന് പഠിക്കുവാണ് ചെയ്തത്..
മറ്റേതോ കുറച്ചു ഡിമാൻഡ് ഉള്ള ഒരു ഫോട്ടോഗ്രാഫറുടെ കൂടെ സഹായി ആയി ഒരു വലിയ കല്യാണത്തിന് പങ്കെടുക്കാൻ ഉള്ള വഴി ഉണ്ടാക്കി.. ഇടയിൽ സ്വന്തം ഐഡിയ ഉപയോഗിച്ച് കുറച്ചു ഫോട്ടോസ് എടുക്കുകയും ചെയ്തു..
എന്നിട്ട് ഇവ നന്നായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഒക്കെ ഇട്ടു.. വാട്സാപ്പിൽ സ്റ്റാറ്റസ് ഉം ഇട്ടു.. നല്ല അഭിപ്രായം പറഞ്ഞവരോട് നന്ദിയും പറഞ്ഞെങ്കിലും ഒരാളോട് പോലും വർക്ക് ഉണ്ടെങ്കിൽ തരണം എന്ന് പറഞ്ഞില്ല..
ഇതേപോലെ കുറച്ചു വർക്കുകൾ കൂടി ആശാൻ ചെയ്തു.. പക്ഷെ കിട്ടുന്ന വർക്കിന് എല്ലാം പോയില്ല ചില കാര്യങ്ങൾ നോക്കി മാത്രം പോയി..
കൂടുതൽ സമയം എടുത്ത് എഡിറ്റിംഗ് ചെയ്തു, റെസ്പോൺസ് കൂടി ഒടുവിൽ ഒരാൾ ഇങ്ങോട്ട് വന്നു ചോദിച്ചു തന്റെ കല്യാണത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്തു തരാമോ എന്ന്..
അവൻ ആ ഓഫർ സ്വീകരിച്ചു.. നന്നായി തന്നെ അത് ചെയ്തു എന്നാൽ മാർക്കറ്റ് റേറ്ററിൽ നിന്ന് അല്പം താഴ്ത്തി മാത്രമേ വാങ്ങിയുള്ളു..
ഇതേ രീതിയിൽ അവൻ പ്രവൃത്തി തുടർന്നു.. ഏതാണ്ട് ഒരു 6 മാസം കഴിഞ്ഞപ്പോൾ അവന്റെ ഡേറ്റ് കിട്ടാൻ വേണ്ടി ആളുകൾ കാത്തു നിൽക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി..
ആദ്യത്തെ സുഹൃത്ത് ഇപ്പോഴും തട്ടി മുട്ടി മുന്നോട്ട് പോകുന്നു..
ഒരു സംരംഭം ആരംഭിക്കുമ്പോൾ ബ്രാൻഡിംഗ് എങ്ങനെ ചെയണം എന്ന് കാണിച്ചു തന്നത് ഇവരാണ്.. ഇത് എല്ലാ ബിസിനസിനും ഒരുപോലെ ആയിരിക്കില്ല പക്ഷെ ലോജിക് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ കസ്റ്റമേഴ്സ് നമ്മളെ തേടി വരും.. അത് എനിക്ക് ഉറപ്പാണ്..
Comments are closed.