Trademark എന്ന് നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും, എന്നാൽ അത് എത്ര എണ്ണമുണ്ട് എന്നറിയുമോ.. വിവിധ ബിസിനസ്, സേവനങ്ങളെ 45 ക്ലാസുകളായി തിരിച്ചിട്ടുണ്ട്.
അവയിൽ 1-34 വരെ ഉള്ളത് പ്രോഡക്റ്റുകൾക്ക് ഉള്ളതും 35 മുതൽ 45 വരെയുള്ളത് സർവീസ് ഗണത്തിലും പെടുന്നു.
അതിൽ എല്ലാത്തിലും തന്നെ 2 രീതിയിൽ trademark നമ്മൾക്ക് എടുക്കാൻ കഴിയും. അവയെ wordmark എന്നും device എന്നും അറിയപ്പെടുന്നു.
Wordmark എന്നാൽ ഒരു പേരിനാണ് trademark ലഭിക്കുന്നത്. ഡിസൈൻ ചെയ്ത ഒരു ലോഗോക്ക് വേണ്ടിയാണെങ്കിൽ അതിന് device trademark എന്നും പറയും.
വലിയ കമ്പനികൾ ഒന്നിൽ കൂടുതൽ ക്ലാസ്സുകളിൽ ഇവ രണ്ടും വീതം trademark എടുക്കാറുണ്ട്. ചിലർ എല്ലാ ക്ലാസ്സിലും രജിസ്റ്റർ ചെയ്യുമെന്നും പറയപ്പെടുന്നു. ഉദാഹരണം ഒരു പുതിയ കാർ ഒക്കെ ഇറക്കുമ്പോൾ അതിന്റെ trademark ന് അപേക്ഷിക്കുന്നതിന്റെ ചിലവ് തന്നെ ലക്ഷങ്ങൾ വരുമെന്നാണ് കേട്ടിട്ടുള്ളത്.
എന്നാൽ തുടക്കക്കാർ, അതും ഒരു ബ്രാൻഡ് ബിൽഡ് ചെയ്യണം എന്ന ഉദ്ദേശത്തിൽ ബിസിനസ് ആരംഭിക്കുന്നവരൊക്കെ ഏതെങ്കിലും ഒരു ക്ലാസിൽ ഒരു രീതിയിൽ മാത്രം trademark എടുക്കുകയാണ് പതിവ്.
Example
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.