ഷെയർ മാർക്കറ്റിൽ കിടന്നു കളിക്കുന്ന എന്റെ ഒരു സുഹൃത്ത് തന്ന ഉപദേശമാണ്, ട്രേഡ് ചെയ്യുമ്പോൾ മിക്കവാറും നഷ്ടം ഉണ്ടാകാറുണ്ട്, അതുപോലെ തന്നെ ലാഭവും.
ആ നഷ്ടങ്ങളിൽ നിന്നെല്ലാം പഠിച്ചു വീണ്ടും ചെയ്തു ഒടുവിൽ നഷ്ടത്തെക്കാൾ ലാഭം ഉണ്ടാക്കുന്ന ഒരു അവസ്ഥ എത്തുകയാണ്. അല്ലാതെ നഷ്ടം ഒന്നും ഇല്ലാതെ എന്നും ലാഭം മാത്രം ഉണ്ടാക്കാൻ പറ്റുന്ന ഒരു ഏർപ്പാട് അല്ല ഷെയർ മാർക്കറ്റ് എന്ന്.
എനിക്ക് തോന്നുന്നത് അതു അവിടെ മാത്രമല്ല എല്ലായിടത്തും അങ്ങനെ ഒക്കെ ആണെന്നാണ്. വിജയിച്ചു നിൽക്കുന്നവരെ നമ്മൾ കാണാറുണ്ട്, അവരുടെ വിജയങ്ങൾ മാത്രമേ നമ്മളുടെ കണ്ണിൽ പെടുകയുമുള്ളു.
എന്നാൽ അവർക്കും മിക്കവാറും പരാജയങ്ങളും ഉണ്ടാകാറുണ്ട്, പക്ഷെ അവരെ ഒന്നും അത് ഒട്ടും ബാധിക്കുന്നില്ല. ആദ്യമായി വീഴുന്നവന് തന്റെ വീഴ്ച ഒരു വലിയ സംഭവം ആയും ഇനി തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്നെല്ലാം തോന്നും.
എന്നാൽ പതിയെ ഇതെല്ലാം ശീലമാകും, ഒന്ന് വീണാലും രണ്ട് വീണാലും പുല്ലുപോലെ വീണ്ടും ഓടുന്നവൻ ആയിരിക്കും ഓടി പൂർത്തിയാക്കുന്നവൻ. പക്ഷെ എന്തുകൊണ്ട് വീണു എന്ന് അവൻ മനസിലാക്കണം അല്ലെങ്കിൽ അതേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കും.
എത്ര വീണാലും വീണ്ടും എഴുന്നേറ്റു ഓടാൻ ഉള്ള മനോഭാവമാണ് വേണ്ടത്. ഒരു തോൽവി അല്ലെങ്കിൽ വീഴ്ച എന്നത് കഥയുടെ അവസാനമല്ല, കഥ അവിടെയാണ് ആരംഭിക്കുന്നത്.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.