പേജിൽ എഴുതാൻ ആരംഭിച്ചു ഏതാണ്ട് രണ്ടോ മൂന്നോ മാസം കഴിഞ്ഞപ്പോഴാണ് എനിക്ക് ഒരാളുടെ മെസ്സേജ് കിട്ടുന്നത്. ആളെ ഒന്ന് സഹായിക്കാൻ പറ്റുമോ, ഒരു ഹോട്ടൽ തുടങ്ങുവാൻ ഒരു ലക്ഷം രൂപയുടെ ആവശ്യമുണ്ട് എന്തെങ്കിലും വഴി ഉണ്ടോ എന്നായിരുന്നു ആ മെസ്സേജ്.
എന്നേ രണ്ട് കാര്യങ്ങൾ കൊണ്ടാണ് ആ മെസ്സേജ് അത്ഭുതപ്പെടുത്തിയത്, ഒന്ന് ഒരു ലക്ഷം രൂപയ്ക്ക് എങ്ങനെയാണ് ഹോട്ടൽ തുടങ്ങുന്നത്, രണ്ട് ഞാൻ എങ്ങനെയാണ് അതിന് പണം കണ്ടത്തി കൊടുക്കുന്നത്. അദ്ദേഹം തന്റെ കഥകൾ എല്ലാം വിശദമായി തന്നെ മെസ്സേജിലൂടെ അവതരിപ്പിച്ചു.
ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ വഴിയിലൂടെ വന്നതാണ്, പണ്ട് ഊണ് പാർസൽ ആയി കൊടുക്കുന്ന ബിസിനസ് നടത്തിയിരുന്നു എന്നാൽ ഇടയ്ക്ക് വച്ചു എന്തൊക്കയോ പ്രശ്നങ്ങൾ വന്നു അത് നിന്നുപോയി. അദ്ദേഹത്തിന്റെ ഭാര്യയുടെ അകാല മരണത്തിന് ശേഷവും വിധിയോട് പൊരുതി രണ്ട് കുഞ്ഞുങ്ങളെ വളർത്തുന്ന നിസ്സഹായവസ്ഥയിൽ ഉള്ള ഒരു മനുഷ്യനാണ്.
ഒരു ലക്ഷം രൂപ ധാരാളം മതി, താമസിക്കുന്ന വാടക വീടിന്റെ മുന്നിൽ കുറച്ചു പരിപാടികൾ ചെയ്യാനാണ് എല്ലാം തന്നത്താനെ ചെയ്തുകൊള്ളാം എന്നെല്ലാം ഉള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസം കണ്ടപ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നി.
എന്തോ അദ്ദേഹത്തോട് പറ്റില്ല എന്ന് പറയാൻ എനിക്ക് തോന്നിയില്ല, എന്തെങ്കിലും വഴി ഉണ്ടാക്കാം എന്ന് കരുതി അദ്ദേഹത്തിന്റെ കഥയും ആവശ്യവും എഴുതി ഞാൻ പേജിൽ ഇട്ടു. അദ്ദേഹം എന്നോട് പറഞ്ഞത് ആയിരം രൂപ വച്ചു നൂറ് പേര് തന്നാൽ മതിയാകും എന്നൊക്കെയാണ്.
ഒരു ദിവസം വൈകുന്നേരം പോസ്റ്റ് ഇട്ടു, പിറ്റേന്ന് രാവിലെ എനിക്ക് ഒരാൾ മെസ്സേജ് അയച്ചു, പോസ്റ്റ് കണ്ടിട്ട് പറഞ്ഞ തുക മുഴുവൻ അഭിലാഷ് ചേട്ടന് രാവിലെ അയച്ചു കൊടുത്തിട്ടുണ്ട് എന്നായിരുന്നു അത്. ശരിക്കും ഞാൻ ഞെട്ടിപ്പോയി, അദ്ദേഹത്തോട് നന്ദി പറഞ്ഞു ഞാൻ അഭിലാഷ് ചേട്ടനെ വിളിച്ചു.
പുള്ളി ആ നിമിഷം മുതൽ പണി തുടങ്ങാൻ പോകുവാണെന്നു പറഞ്ഞു ഭയങ്കര സ്പിരിറ്റിൽ നിൽക്കുകയാണ്. പണികൾ ആരംഭിച്ചത് മുതൽ എനിക്ക് അതിന്റെ ചിത്രങ്ങൾ ഒക്കെ അയച്ചു തരുമായിരുന്നു.
ഏതാണ്ട് ഒരു മാസത്തിനു ശേഷം ഹോട്ടലിന്റെ ഉത്ഘാടനം ഒക്കെ നടത്തുക ഉണ്ടായി. നിർഭാഗ്യവശാൽ അന്നെനിക്ക് പോകുവാൻ സാധിച്ചില്ല. പിന്നീട് ഒരവസരത്തിൽ അതിലെ പോകുകയും അഭിലാഷ് ചേട്ടന്റെ കൈപ്പുണ്യത്തിന്റെ സ്വാദ് രുചിച്ചറിയുകയും ചെയ്തു. അന്ന് എഴുതിയ കുറിപ്പാണ് ചുവടെ.
ഇങ്ങേരു ഒരു വല്ലാത്ത മനുഷ്യൻ ആണ് കേട്ടോ.. എത്ര തിരിച്ചടികൾ ഉണ്ടായാലും അധ്വാനിക്കാൻ ഒരു മനസ് മാത്രം ഉണ്ടായാൽ മതിയെന്നൊക്കെ പറഞ്ഞു കേട്ടതിന്റെ ആൾരൂപം.
കയ്യിൽ ഒന്നുമില്ല, രണ്ടു കുട്ടികളെ തന്നെ ഏല്പിച്ചിട്ട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവൾ എന്നന്നേക്കുമായി വിട പറഞ്ഞതിന്റെ വിഷമം ഉള്ളിലടക്കി പൊതിച്ചോർ വിതരണം ചെയ്തു വരുന്നതിന്റെ ഇടയിലായിരുന്നു ഒരു അപകടത്തിൽ പെട്ടത്.. വീണ്ടും എല്ലാം ഒന്നെന്നു തുടങ്ങാൻ വേണ്ടിയാണ് അന്ന് എനിക്ക് മെസ്സേജ് അയച്ചത്. അന്ന് തൊട്ട് ഇന്ന് വരെ ഇങ്ങേരുടെ പണികൾ കാണുമ്പോൾ വല്ലാത്ത അത്ഭുതമാണ്..
താമസിക്കുന്ന വീടിനോട് ചേർന്നുതന്നെ തുടങ്ങിയ ഒരു കൊച്ചു റസ്റ്റ്‌ടോറന്റിലേക്ക് ഇന്നലെയാണ് പോയത്..
ഇടപ്പള്ളി അടുത്ത് ചേരാനെല്ലൂരിൽ ആണ് സംഭവം ഉള്ളത്. അവിടെ ചെന്നാൽ ഇദ്ദേഹത്തോട് കുറച്ചു സംസാരിച്ചു ഇരിക്കുക.. അന്നേരം കിട്ടുന്ന ആ ഒരു സംഗതിയെ എന്ത് വിളിക്കണം എന്നെനിക്കറിയില്ല..
ഒന്ന് ഉറപ്പാണ് അത് വേറെങ്ങും കിട്ടില്ല..
ഒറ്റയ്ക്ക് യുദ്ധം ജയിച്ചുവരുന്ന ഒരു രാജാവിനെ അവിടെ കാണാൻ കഴിയും…
മക്കളെ പൊന്നുപോലെ നോക്കുന്ന ഒരു അപ്പനെയും കാണാം..
ഒരിക്കൽ കഴിച്ചവർ വീണ്ടും അന്വേഷിച്ചു വരുന്ന മായാജാലവും കാണാം..
വയറിനേക്കാൾ കൂടുതൽ മനസും നിറയ്ക്കാം.. ഇവിടെ ഏറ്റവും നല്ല ഭക്ഷണം മാത്രമല്ല കിട്ടുന്നത്.. അതിലും വലിയ ഒരു നിധിയുണ്ട്..
*ഇടതു വശത്ത് നിന്ന് സെൽഫി എടുക്കുന്ന ആളാണ് അദ്ദേഹം..
തൂശനില restaurant..
Near Cheranelloor police station
Mathew Varghese
+91 7907910553
വേണ്ടവർക്ക് വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറുകൾ എത്തിച്ചും കൊടുക്കുന്നു..
Comments are closed.